Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശത്രുവിനെ പറ്റി ബോധ്യം വേണം രാശിയ്ക്ക്
ശത്രുവിനെ പറ്റി ബോധ്യം വേണം രാശിയ്ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തര്‍ക്കും നിങ്ങളുടെ ദിവസം എങ്ങനെ എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? എങ്കില്‍ അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് അറിയാന്‍ ഇത് വായിക്കൂ. നിങ്ങളുടെ ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമാണോ നഷ്ടമാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങളും ഭാഗ്യങ്ങളും കൂടുമ്പോള്‍ ചിലതാകട്ടെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് നല്‍കുന്നത്.
അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാം.
ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും കാരണം പലപ്പോഴും നിങ്ങളുടെ രാശി തന്നെയായിരിക്കും. ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് പ്ലാന്‍ ചെയ്താല്‍ അത് നിങ്ങളുടെ ഇന്ന് വളരെ സുഖകരമായി തീരുന്നതിന് സഹായിക്കുന്നുണ്ട്.

ഏരീസ്
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് റൊമാന്റിക് ലിങ്ക് നിങ്ങള്‍ക്കു സര്‍പ്രൈസ് നല്കുന്ന ദിവസമാണ്. അതായത് പ്രണയത്തിനു സാധ്യത. നിങ്ങള്‍ക്ക് ഈ ദിവസം സര്‍പ്രൈസായി കരുതി വച്ചിരിയ്ക്കുന്നു.

ടോറസ്
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മററുള്ളവരുമായി ശണ്ഠ കൂടാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതിലൂടെ നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുകയും ശത്രുക്കളെ നേടുകയും മാത്രമേ ചെയ്യൂ. മനസു ശാന്തമാക്കുക, പക്വതയോടെ ദീര്‍ഘ വീക്ഷണത്തോടെ, വ്യക്തതയോടെ പ്രവര്‍ത്തിയ്ക്കുക. ദിവസം നശിപ്പിയ്ക്കരുത്.

ജെമിനി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ടയാളെ പ്രൊപ്പോസ് ചെയ്യുവാന്‍ സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ മനസു തുറന്നു കാണിയ്ക്കുന്ന ദിവസം. നിങ്ങളുടെ സത്യസന്ധത നിങ്ങളെ സഹായിക്കുകയും ചെയ്യും. പൊതുവേ പ്രസന്നമായ, നല്ല ദിവസമാണ് ഇന്നത്തേത്.

ക്യാന്‍സര്‍
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്ന, സന്തോഷകരമായി ഇരിയ്ക്കുന്ന ദിവസമാണ്. നിങ്ങള്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിയ്ക്കും. അടുപ്പമുള്ളവര്‍ നിങ്ങളെ സന്തോഷിപ്പിയ്ക്കും. ഒരു പ്രത്യേക വ്യക്തിയിലേയ്ക്കു നിങ്ങള്‍ ആകര്‍ഷിയ്ക്കപ്പെടും, ഇതു നിങ്ങള്‍ക്കു ഗുണകരവുമാകും.

ലിയോ
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സൗഹൃദങ്ങള്‍ ഗുണകരമാകുന്ന, നിങ്ങള്‍ക്കൊപ്പം സുഹൃത്തുക്കള്‍ നില്ക്കുന്ന, അവരെ സന്തോഷിപ്പിയ്ക്കുവാന് നിങ്ങള്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. കൂട്ടൂകാരെ സന്തോഷിപ്പിയ്ക്കുന്നതില് പണം നിങ്ങള്‍ക്കു പ്രശ്നമാകുകയുമില്ല.

വിര്‍ഗോ
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലിയില്‍ പൂര്‍ണമായും മുഴുകുന്ന, ജോലിയില്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് അംഗീകാരം ലഭിയ്ക്കുന്ന ദിവസമാണ്. ഏറെക്കാലമായി കാത്തിരിയ്ക്കുന്ന പ്രൊമോഷന് സാധ്യതയുമുണ്ട്. ഇതു പോലെ ധന സംബന്ധമായ നേട്ടവും കാണുന്നു.

ലിബ്ര
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ചെറിയ കാര്യങ്ങളെ പറ്റി സ്ട്രെസും ടെന്‍ഷനുമൊന്നും എടുക്കാതിരിയ്ക്കുക. ഇതിനായി യോഗ പോലുള്ളവ ശീലിയ്ക്കാം. ജോലിയില്‍ ചില കാര്യങ്ങളില്‍ സമ്മര്‍ദമുണ്ടാകും. വരും വരായ്കകളെ കുറിച്ചു ചിന്തിച്ച് തീരുമാനങ്ങളെടുക്കുക.

സ്കോര്‍പിയോ
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കൂട്ടുകാരും കുടുംബവുമാകും, പ്രധാനം. റൊമാന്റിക് ബന്ധങ്ങള്‍ക്കു സാധ്യത. ക്രിയേറ്റീവിറ്റി പുതിയ മാനം നല്‍കും.

സാജിറ്റേറിയസ്
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വിപരീത ലിംഗത്തില്‍ പെ്ട്ടവര്ക്കു നിങ്ങളോട് ആരാധനയും ആകര്‍ഷണവും തോന്നുന്ന ദിവസമാണ്. ഇന്ന് കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കുടുംബാംഗങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ ലക്ഷ്യമിട്ടായിരിയ്ക്കും എല്ലാ പ്രവൃത്തികളും. അവരുടെ സന്തോഷം ലക്ഷ്യം. സ്വപ്നങ്ങള്‍ കാണുക, എന്നു കരുതി യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുകയുമരുത്. പഠിയ്ക്കുന്നവര്ക്ക് പൂര്‍ത്തിയാക്കാത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കും.

അക്വേറിയസ്
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ധൈര്യമുള്ളവരെ ഭാഗ്യം കടാക്ഷിയ്ക്കുമെന്ന പാഠം നിങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ്. നിങ്ങളുടെ ജോലിയിലെ പ്രകടനം വിലയിരുത്തപ്പെടുമെങ്കിലും ബോസിന് സംതൃപ്തിയുണ്ടാകും. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകളില്‍ നിന്നും ധനാഗമത്തിനു സാധ്യത.

പീസസ്
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് മത്സരങ്ങളില്‍ മുന്നേറാന്‍, വിജയിക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന, ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളെ കുറിച്ചു ബോധ്യമുണ്ടാകണം. ഇതൊന്നുമല്ലാതെ മറ്റു പ്രത്യേകിച്ചു സംഭവങ്ങളുണ്ടാകില്ല.



Click it and Unblock the Notifications
