Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ പ്രണയദിനത്തില്‍ നിങ്ങളുടെ രാശി പറയും
ഈ പ്രണയദിനത്തില്‍ നിങ്ങളുടെ രാശി പറയും
ദിവസങ്ങള്‍ നമുക്ക് നല്ലതു വരുത്തണേ എന്ന പ്രാര്‍ത്ഥനയാകും നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. രാവിലെ ഇതേ പ്രാര്‍ത്ഥനയോടെ ഉണര്ന്നെഴുന്നേല്ക്കുന്നവരാകും, മിക്കവാറും പേര്.
ദിവസങ്ങള്‍ എന്നും ഒരേ പോലെയാകില്ല. നല്ലതുണ്ടാകാം, മോശമാകാം. രാശിയും ഗ്രഹങ്ങളുമെല്ലാം അനുസരിച്ച് ഇത് മാറി മറിഞ്ഞു വരും.
രാശി പ്രകാരം സോഡിയാക് സൈന്‍ പ്രകാരം 2019 ഫെബ്രുവരി 14, പ്രണയദിനത്തില്‍ നിങ്ങളുടെ രാശിയെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങളില്‍ നേട്ടമുണ്ടാകുന്ന ദിവസമാണ്. ലോണിന് അപേക്ഷിച്ചവര്‍ക്കു ലഭിയ്ക്കാന്‍ സാധ്യത. പൊതുവേ സന്തോഷകരമായ ദിനം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സമയനിഷ്ഠയും സമയക്രമവുമെല്ലാം ശ്രദ്ധിയ്ക്കപ്പെടാനും അംഗീകരിയ്ക്കപ്പെടാനും സാധ്യതയുള്ള ദിവസമാണ്. ജോലിയിലെ നിങ്ങളുടെ മിടുക്കിനെ സുപ്പീരിയര്‍മാരും സഹപ്രവര്‍ത്തകരും അഭിനന്ദിയ്ക്കും. ക്രിയേറ്റീവ് ജോലി ചെയ്യുന്നവര്‍ക്കു പൊതുവേ നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആത്മീയമായ കാര്യങ്ങളില്‍ താല്പര്യമുണ്ടാകുന്ന ദിവസമാണ്. സ്വന്തം മനസിനെ അറിയാന്‍ ശ്രമിയ്ക്കുന്ന ദിവസം. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ ആവശ്യത്തിലേറെ കണക്കുകൂട്ടലുള്ള ദിവസമാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ടു തന്നെ മറ്റുള്ളവര്‍ക്കു മേല്‍ നിങ്ങള്‍ സമ്മര്‍ദം ചെലുത്തരുത്. സൗഹൃദം തകര്‍ക്കാന്‍ ഇതു കാരണമാകും. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ ബന്ധങ്ങളില്‍ ബാലന്‍സ് സൂക്ഷിയ്ക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ മനസ് നിങ്ങളെ നയിക്കുന്ന ദിവസമാണ്. തര്‍ക്കങ്ങളില്‍ നിങ്ങള്‍ അറിഞ്ഞു കൊണ്ടു തോറ്റു കൊടുക്കും. ഇത് മറ്റുള്ളവരുടെ മനസിനു വേണ്ടിയാണ്. ചില സന്ദര്‍ഭങ്ങില്‍ തോല്‍വിയും വിജയമാകുമെന്ന് ഓര്‍ത്താല്‍ മതിയാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പ്രശ്നപരിഹാരത്തിനായി പുതിയ ഐഡിയകള്‍ കൊണ്ടു വരുന്ന, ഇത് നടപ്പിലാകുന്ന ദിവസമാണ്. ക്യാപിറ്റല്‍, ഫിനാന്‍സ് ബിസിനസുകളില്‍ നേട്ടമുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് മീററിംഗുകളിലും മറ്റും ഏറെ തിരക്കുള്ള ദിവസമാണ്. ഇത് നിങ്ങള്‍ക്ക് അനുകൂലമായി വരും. നിങ്ങളുടെ ടെന്‍ഷന്‍ ഒഴിഞ്ഞ് കൂടുതല്‍ ആക്ടീവാകുകയും ചെയ്യും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കര്‍മം ചെയ്യുക, കര്‍മഫലം പ്രതീക്ഷിയ്ക്കാതെ എന്ന തത്വം നടപ്പാക്കാനുള്ള ദിവസമാണ്. പ്രത്യേകിച്ചും ജോലിയില്‍. ബിസിനസിലും കൂട്ടു കച്ചവടങ്ങളിലും ഫലത്തിനായി അല്പം കൂടി കാത്തിരിയ്ക്കണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ വിഷമകരമായ ദിവസമാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കുക. കാര്യങ്ങള്‍ പഴയ പടിയാകണമെങ്കില് അല്പം സമയം പിടിയ്ക്കും. ദിവസത്തിനൊടുവില്‍ നിങ്ങള്‍ക്കു തന്നെ പ്രയോജനം ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമായ ദിവസമാകും. ഒരു വശത്ത് നെഗറ്റീവ് ചിന്തകളുണ്ടാകുമെങ്കിലും ജോലിയില്‍ നല്ല ഫലങ്ങള്‍ നിങ്ങളുടെ അധ്വാനം മൂലം ഭാവിയിലുണ്ടാകും. വിമര്‍ശനങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്ന രീതിയില്‍ എടുക്കുക. ശാന്തമായിരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ആശയ വിനിമയത്തിന്റെ ഒരു ദിവസമാണ്. കുടുംബവുമായി ഒത്തു ചേരുന്ന, ചര്‍ച്ചകള്‍ നടത്തുന്ന ദിവസവും. ജോലിയില്‍ വിലപേശലുകളും പഠിപ്പിക്കലും വിവരിയ്ക്കലും മീറ്റിംഗുകളുമെല്ലാമുള്ള ദിവസവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു ബന്ധങ്ങളില്‍ അനുരഞ്ജനം വേണ്ട ദിവസമാണ്. ഒരു മനസു നേടാന്‍ തര്‍ക്കം തോല്ക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്ന ദിവസമാണ്.



Click it and Unblock the Notifications