Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സാമ്പത്തികമായി ശ്രദ്ധിയ്ക്കണം ഈ രാശിയിന്ന്
2019 മാര്‍ച്ച് 13 ബുധനാഴ്ചയിലെ രാശി ഫലം
ദിവസങ്ങളുടെ ഗതി വേഗവും ദിശയും നാം വിചാരിച്ച വഴിയ്ക്കാകണമെന്നില്ല. ചിലപ്പോള്‍ നല്ലതു പ്രതീക്ഷിച്ചാല്‍ മോശവും മോശം പ്രതീക്ഷിച്ചാല്‍ നല്ലതുമാകും, ഫലം.
രാശി സ്വാധീനം, ഗ്രഹ സ്വാധീനം ദിവസങ്ങളെ ഏറെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല സ്വാധീനം നന്മയും മോശം സ്വാധീനം മോശവും വരുത്തും.
ഇന്നത്തെ, അതായത് 2019 മാര്‍ച്ച് 13 ബുധനാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശി സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ട സന്ദര്‍ഭമാണ്.ഇക്കാര്യത്തില്‍ പൊതുവേ മുഴുകുന്ന ദിവസവുമാകും. എന്നു കരുതി സന്തോഷകരമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നുമില്ല.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ലുക്കില്‍ മാറ്റം വരുത്താന്‍ ശ്രമിയ്ക്കുന്ന, ഈ മാറ്റം ആത്മവിശ്വാസം നല്കുന്ന ദിവസവും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സെന്സിറ്റീവിറ്റിയുണ്ടാകുന്ന, അനുകമ്പയുണ്ടാകുന്ന ദിവസം. കുടുംബവുമായി ട്രിപ്പ് പ്ലാന്‍ ചെയ്യും. നിങ്ങളുടെ പണം വിവിധ ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ നിക്ഷേപിയ്ക്കും. കുടുംബത്തിന്റെ സുരക്ഷയാകും നിങ്ങളുടെ ആദ്യ മുന്‍ഗണന. ഭാവിയ്ക്കായി കരുതല്‍ നിക്ഷേപം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പുതിയ കാര്യങ്ങള്‍ക്കായി തുടക്കം കുറിയ്ക്കേണ്ടതില്ല. ചെയ്യുന്ന കാര്യങ്ങള്‍ തന്നെ തുടര്‍ന്നു പോകുവാന്‍ ശ്രമിയ്ക്കുക. പഴയ സുഹൃത്തിനെ കണ്ടെത്തുവാന്‍ സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശി കുടുബ വേരുകള്‍ ശക്തിപ്പെടുത്തുവാന്‍ നോക്കുന്നതു നല്ലതാകും. കുടുംബമാണ് ശക്തിയെന്നു തിരിച്ചറിയുക. ഇത്തരം ശ്രമങ്ങള്‍ക്കു ഗുണം ലഭിയ്ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മനസില്‍ കിടക്കുന്ന ഇമോഷനുകള്‍ പുറത്തേയ്ക്കു കൊണ്ടു വരുന്നതിനുള്ള സമയമാണ്. സെന്റിമെന്റല്‍ അടുപ്പമുണ്ടാകുന്ന ദിവസവുമാണ്. എന്നാല്‍ ഇഷ്ടപ്പെടാത്ത അന്തരീക്ഷമെങ്കില്‍ വെള്ളത്തിനു പുറത്തു വന്ന മീനിന്റെ അവസ്ഥയുമാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസ് ഉയരുന്ന ദിവസമാണ്. പുതിയ കാര്യങ്ങള്‍ക്ക്, പുതിയ ജോലിയ്ക്ക് ചേരുന്ന ദിവസവുമാണ്. ഇന്റീരിയല്‍ ഡിസൈനിംഗ്, ബ്യൂട്ടി പാര്‍ലര്‍ ജോലികള്‍ക്കു ചേരുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പുതിയ ബിസിനസ് സംരംഭങ്ങള്‍ തിരക്കു നല്കുന്ന ദിവസമാണ്. ജോലിയിലെ തിരക്ക് വ്യക്തി ജീവിതത്തെ ബാധിയ്ക്കും. വിചാരിച്ച ഫലം ലഭിയ്ക്കാത്തതു കാരണവും വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്തതും നിരാശയുണ്ടാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നല്ല ഉപദേശങ്ങള്‍ക്കു ചെവി കൊടുക്കുന്നതില്‍ തെറ്റില്ല. ഇത് നിങ്ങളുടെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ തീരുമാനങ്ങള്‍ ഇതനുസരിച്ച് എടുക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഊര്‍ജത്തോടെ, ശക്തിയോടെ ജോലി ചെയ്യും. ജോലി ചെയ്യുന്ന രീതിയില്‍ മാറ്രമുണ്ടാകും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുവാന്‍ ഇതു സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ ഫലം ലഭിയ്ക്കുന്ന ദിവസമാണ്. ബോസില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സപ്പോര്‍ട്ട് ലഭിയ്ക്കും. വൈകീട്ട് കുടുംബത്തോടെ സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വീട്ടുകാരുടെ വില അറിയുന്ന, അവരുടെ സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. അവരുടെ സപ്പോര്‍ട്ടോടെ മുന്നേറാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
