Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ജീവിതത്തില്‍ പ്രധാന സംഭവം ഈ രാശിയ്ക്ക്
ജീവിതത്തില്‍ പ്രധാന സംഭവം ഈ രാശിയ്ക്ക്
ജീവിതത്തിന്റെ ഗതി മാറ്റങ്ങളില്‍ പല ഘടകങ്ങളും സ്വാധീനം ചെലുത്തും. നല്ലതും മോശവുമായ മാറ്റങ്ങള്‍ നടക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം ഗതി മാറ്റങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. രാശി ഫലം നല്ലതെങ്കില്‍ നല്ലതു നടക്കും. അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 13 ശനിയാഴ്ചയിലെ നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ഒരു തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ദിവസമാണ്. ഇത് പൊതുവേ നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതല്ല. ഇതു കൊണ്ടു തന്നെ നിങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ എന്തെന്നു കൂടുതല്‍ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കും. മനസാക്ഷി സംബന്ധമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ജോലിയിലും ആശയവിനിമയത്തിലും എടുത്തു ചാടി ഓരോ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്. സമ്മര്‍ദവും ബുദ്ധിമുട്ടുകളും നിങ്ങളുടെ ചിന്തകളെ ബാധിയ്ക്കരുത്. കയ്യിലുള്ള കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ വയ്ക്കുവാന്‍ ശ്രമിയ്ക്കുക. കാര്യങ്ങള്‍ കൈ വിട്ടു പോകുന്നുവെന്നു തോന്നലുണ്ടെങ്കില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശി ഇന്ന് ഏറെ ഇമോഷണലാകുന്ന, സെന്‍സിറ്റീവാകുന്ന ദിവസമാണ്. ആരോഗ്യം, ഡയറ്റ്, കരിയര്‍, ജോലി തുടങ്ങിയവ നിങ്ങള്‍ക്കു സ്ട്രെസ് നല്കുന്ന ദിവസമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജീവിതം ആഘോഷിയ്ക്കാനും സന്തോഷിയ്ക്കാനും എന്ന ചിന്തയില്‍ നീങ്ങുന്ന ദിവസമാണ്. ഇതിലൂടെ ദിവസം പ്ലാന്‍ ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജീവിതത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുന്ന ദിവസമാണ്. ഇത് കരിയര്‍ സംബന്ധമായോ വിവാഹ സംബന്ധമായോ ആകാം. സൊസൈറ്റിയില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം കൂടുതല്‍ ഉറപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വിജയം തലയ്ക്കു പിടിയ്ക്കരുതെന്നു മാത്രം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കൂട്ടുകാരും കുടുംബവുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. വരുന്ന പരീക്ഷകളുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഏകാഗ്രതയോടെ മനസുറപ്പിച്ചു പഠിയ്ക്കും. റിയല്‍ എസ്റ്റേറ്റിനു പറ്റിയ നല്ലൊരു സമയമാണിത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബോസില്‍ നിന്നും ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളുണ്ടാകുന്ന ദിവസമല്ല. ഇതും കാര്യമായ പ്രശ്നം സൃഷ്ടിയ്ക്കില്ല. കാരണം നിങ്ങളുടെ ഭാഗ്യം തന്നെയാണ്. നിങ്ങളുടെ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിയ്ക്കുക. വ്യത്യസ്തമായ രീതിയില്‍ ചിന്തിയ്ക്കുവാനുള്ള നിങ്ങളുടെ കഴിവുകള്‍ ഗുണം നല്‍കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കണ്മുന്നില് കാണുന്നതു വിശ്വസിയ്ക്കുകയെന്ന കാര്യത്തില്‍ എത്തിച്ചേരും. കേള്‍ക്കുന്നതിനേക്കാള്‍ കാണുന്നതില്‍ വിശ്വസിയ്ക്കുക. ആള്‍ക്കൂട്ടത്തില്‍ സ്വയം നഷ്ടപ്പെടാതിരിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ പ്രകാശ ഭരിതമായ, ശാന്തമായ ദിവസമാണ്. പങ്കാളിയെ സഹായിക്കും, അവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും. വീട്ടു ജോലികള്‍ പങ്കിടുന്നതു ഗുണം നല്‍കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യ ശ്രദ്ധ വേണം. ചെറിയൊരു അശ്രദ്ധ മതി, നിങ്ങളുടെ ഭാഗ്യം നിര്‍ഭാഗ്യമായി മാറാന്‍. സമൂഹത്തില്‍ നിങ്ങളുടെ ഉറച്ച നിലപാടുകള്‍ ശ്രദ്ധ നേടും. ആളുകള്‍ ബഹുമാനിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങള്‍ പ്രാധാന്യം നേടുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ കുടുംബം നിങ്ങളുടെ സാന്നിധ്യം ആഗ്രഹിയ്ക്കുന്നു. ജോലിയില്‍ കാര്യങ്ങള്‍ ഏറെ നല്ലതാകും. പുതിയ പ്രൊജക്ടുകള്‍ ലഭിയ്ക്കും. ട്രിപ്പ് സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് സാധാരണ ദിവസത്തെ ജോലി ഭാരം മറക്കുവാന്‍ നിങ്ങള്‍ ഇന്ന് എന്റര്ടെയ്ന്മെന്റ് കാര്യങ്ങളിലും വിശ്രമത്തിലുമെല്ലാം ശ്രദ്ധിയ്ക്കും. സ്വതന്ത്രമായ ഒരു പക്ഷിയെ പോലെയാകും, ഇന്ന്. ചുററുമുള്ള മാറ്റങ്ങളില്‍ സന്തോഷം ലഭിയ്ക്കും.



Click it and Unblock the Notifications