Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് കുംഭം ഒന്നിന് ഈ രാശിയ്ക്കു ശുഭമൂഹൂര്‍ത്തം
ഇന്ന് കുംഭം ഒന്നിന് ഈ രാശിയ്ക്കു ശുഭമൂഹൂര്‍ത്തം
ദിവസങ്ങള്‍ വേഗത്തില്‍ കടന്നു പോകും. ഇതനുസരിച്ച് ഭാഗ്യ നിര്ഭാഗ്യങ്ങളും ജയ പരാജയങ്ങളും മാറി മാറി വരികയും ചെയ്യും. ഒരു ദിവസത്തെ ഫലമാകണമെന്നില്ല, അടുത്ത ദിവസത്തേത്.
ദിവസങ്ങളുടെ ഗതിയും ഭാഗ്യ നിര്ഭാഗ്യങ്ങളും നമ്മുടെ പ്രവൃത്തികളെ മാത്രമല്ല, നമ്മുടെ രാശി ഭാഗ്യത്തെയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതനുസരിച്ച് 2019 ഫെബ്രുവരി 13 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ക്കു സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്ന ദിവസമാണ്. ആഘോഷങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്ന ദിവസവും കൂടിയാണ്. കുടുംബവുമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ട്രിപ്പ് പോകാന്‍ പ്ലാനുണ്ടാക്കാനും ഇതിനു വേണ്ടിയുള്ള കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങാനും സാധ്യതയുളള ദിവസമാണ്. ചിലപ്പോള്‍ ഈ പ്ലാനുകള്‍ ഉപേക്ഷിച്ച് വീട്ടില്‍ തന്നെ തങ്ങാനും സാധ്യതയുണ്ട്. തീര്‍ച്ച പറയാനാകില്ലെന്നു ചുരുക്കം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്വന്തം ഗുണങ്ങളെ കുറിച്ച് ചിന്തിയ്ക്കുമെങ്കിലും മറ്റുള്ളവരെ കുറിച്ചും അവരുടെ സെന്റിമെന്റ്സിനെ കുറിച്ചും ആലോചിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ വീട്ടില്‍ നിന്നും അകന്നു നില്ക്കും. ഇന്ന് കുടംബത്തേക്കാള്‍ കരിയറിനു പ്രാധാന്യം നല്കുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലി ഭാരം വരുന്ന ദിവസമാണ്. പ്രത്യേകിച്ചും വര്‍ക്കഹോളിക് ആയവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതല്‍ ജോലിയ്ക്കു സാധ്യതയുണ്ട്. പറ്റാത്ത കാര്യങ്ങള്‍ക്ക് നോ പറയാന്‍ പഠിയ്ക്കുക. ഇതു താല്‍ക്കാലിക അവസ്ഥയാണ്. മനസാന്നിധ്യം കൈ വിടാതെയിരുന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിയ്ക്കാനാകില്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സ്വന്തം കഴിവില്‍ തന്നെ നിങ്ങള്‍ക്ക് അദ്ഭുതം തോന്നുന്ന ദിവസമാണ്. നിങ്ങളുടെ പാകതയുള്ള നിരീക്ഷണങ്ങളും പക്വതയും മറ്റും നിങ്ങള്‍ക്കു ഫലം തരുന്ന ദിവസവും. ഐക്യത്തോടെ ചിന്തിച്ചാല്‍, പ്രവൃത്തിച്ചാല്‍ ഗുണം ലഭിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ്. ഇന്നത്തെ ദിവസം എന്തു സംഭവിച്ചാലും ശാന്തമായിരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഇന്ന് പുതിയ ജോലികള്‍ തുടങ്ങാന്‍ ഉചിതമായ ദിവസമണ്. മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന ദിവസവും കൂടിയാണ്. വീട്ടിലെ അലങ്കാരങ്ങള്‍ ആളുകളെ ആകര്ഷിയ്ക്കും

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് വിജയകരമായ ഭാവിയ്ക്കായി പ്രവര്‍ത്തിയ്ക്കും. എന്നാല്‍ ഉടന്‍ ഫലം പ്രതീക്ഷിയ്ക്കരുത്. ജീവിതത്തിലെ മാറ്റങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിയ്ക്കുക. ക്ഷമയോടെ കാത്തിരുന്നാല്‍ നല്ല ഫലം ലഭിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ വിമര്‍ശനം നേരിടാന്‍ ക്ഷമ വേണ്ട ഒരു ദിവസമാണ് ചുറ്റുമുള്ള എല്ലാവരേയും സന്തോഷിപ്പിയ്ക്കാന്‍ സാധ്യമല്ല. പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ശ്രമിയ്ക്കും. ക്ഷമ ഇന്ന് അത്യാവശ്യം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഉപരി പഠനത്തിനായി ശ്രമിയ്ക്കുന്നവര്‍ക്ക് വിജയകമരമായ ദിവസമാണ്. നിങ്ങള്‍ ലക്ഷ്യം നേടുന്ന ദിവസവുമാണ്. സ്റ്റോക്ക് എക്സ്ചേഞ്ച്, ഷെയര്‍ പോലുള്ളവയിലുള്ളവര്ക്ക് നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വന്നാല്‍ ഫലം ഏറെ മികച്ചതാകുന്ന ദിവസമാണ് ഇന്ന്. മുന്‍കാലത്തെ നേട്ടങ്ങള്‍ക്ക് അംഗീകാരം ലഭിയ്ക്കുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഐക്യം ആഗ്രഹിയ്ക്കുന്ന, ഇതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും നേടുകയും ചെയ്യുന്ന ദിവസമാണ്. ബുദ്ധിപൂര്‍വമായ നേട്ടങ്ങള്‍ ലഭിയ്ക്കും.



Click it and Unblock the Notifications
