Latest Updates
-
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം!
സൂര്യനു കീഴേ എന്തും ലഭിയ്ക്കും രാശി
സൂര്യനു കീഴേ എന്തും ലഭിയ്ക്കും രാശി
ദിവസങ്ങളുടെ ജയ പരാജയങ്ങള്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. നല്ലതും മോശവുമെല്ലാം പല ദിവസങ്ങളില്‍ വന്നു പോകുകകയും ചെയ്യും.
നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രധാനപ്പെട്ട ഒന്നാണ്. രാശി ഫലം പല ദിവസങ്ങളും പ്രതീക്ഷിയ്ക്കുന്നതും അപ്രതീക്ഷിതവുമെല്ലാമാക്കുന്ന ഒന്നാണ്.
2019 ജൂലായ് 12 വെള്ളിയാഴ്ചയിലെ രാശി ഫലത്തെ കുറിച്ചറിയൂ, ഇത് നിങ്ങള്‍ക്കു നല്ലതോ മോശമോ നല്‍കുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയത്തിലെ കഴിവു ശ്രദ്ധിയ്ക്കപ്പെടുന്ന ദിവസമാണ്. പ്രത്യേകിച്ചും എതിര് ലിംഗക്കാരില്‍. അതായത് സ്ത്രീയെങ്കില്‍ പുരുഷനാലും പുരുഷനെങ്കില്‍ സ്ത്രീയാലും. ഇത് നിങ്ങള്‍ക്കു സുഖിയ്ക്കുകയും ചെയ്യുന്ന അനുഭവമാകും. ധ്യാനം പോലുള്ളവ നിങ്ങള്‍ക്ക് മനസിനും ശരീരത്തിനും സുഖം പകരും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ വിജയം എളുപ്പം നേടുന്ന ദിവസമാണ.് സമ്മര്‍ദമോ അധിക ജോലിയോ ഒന്നും തന്നെ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ നിന്നും നിങ്ങള്‍ക്കു തടയിടാറുമില്ല. എന്നാല്‍ വിജയത്തിലേയ്ക്കെത്തുന്നതിന് ക്ഷമ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ തോന്നലുകളും അഭിപ്രായങ്ങളും നിങ്ങള്‍ക്ക് അടുത്തു നില്ക്കുന്നവരോട് പ്രകടിപ്പിയ്ക്കും. ഇതു വഴി അവരുടെ സപ്പോര്‍ട്ട് നേടിയെടുക്കുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും. എന്നിരുന്നാലും ഏകാന്തതയും സമാധാനവുമെല്ലാം തേടുന്ന മനസ്ഥിതിയാകും, ഇന്നും. കുടുംബത്തനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കുന്നത് നിങ്ങളുടെ മനസിനെ സുഖപ്പെടുത്തുവാന്‍ സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി എന്തു ചെയ്യാനും തയ്യാറാകും. സൂര്യനും ചന്ദ്രനും കീഴെയുള്ള എന്തും നേടിത്തരും എന്ന് ആലങ്കാരിക ഭാഷയില്‍ പറയും. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും എന്നു പറയാം. ജോലി സംബന്ധമായി നിങ്ങളുടെ വിലപേശല്‍ നിങ്ങള്‍ക്കു ധന ലാഭത്തിന് വഴിയൊരുക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ, ശുഭകരമായ ഒരു ദിവസമാണ്. ജോലിയിലെ എല്ലാ വെല്ലുവിളികളും നേരിടുവാന്‍ സാധിയ്ക്കും. വീട്ടില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടു വരും. പുതിയ വസ്തുക്കള്‍ വീട്ടിലേയ്ക്കായി വാങ്ങും. സാമ്പത്തിക നേട്ടവും സാധ്യമാണ്. പ്രണയത്തിന് സാധ്യതയുമുണ്ട്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പങ്കാളിയുമായി മധുര സംഭാഷണത്തിന് സാധ്യതയുള്ള ദിവസമാണ്. ഉത്തരവാദിത്വങ്ങള്‍ അല്പം മാറ്റി വയ്ക്കുന്ന സമയം കൂടിയാണ്. വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയ്ക്കു സാധ്യതയുണ്ട്. തീരുമാനങ്ങള്‍ക്കു മുന്‍പേ പല സാധ്യതകളും കണക്കിലെടുക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നല്ല രീതിയില്‍ മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്ന ദിവസമാണ്. മീറ്റിംഗുകളും മറ്റുമായി പൊതുവേ തിരക്കുള്ള ദിവസമാണ്. ജോലിയില്‍ പുതിയ റോളുകള്‍ ലഭിയ്ക്കും. വൈകീട്ടോടെ ആളുകള്‍ക്ക് നിങ്ങളോട് ആകര്‍ഷണം തോന്നും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ഉന്മേഷത്തോടെ, ആഗ്രഹത്തോടെ, പൂര്‍ണതയോടെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. കരിയറില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കും. ജോലിയിലെങ്കിലും പഠനത്തിലെങ്കിലും നിങ്ങള്‍ ചെയ്യേണ്ടതിലേറെ ചെയ്യുന്ന ദിവസമാണ്. വൈകിട്ട് പാര്‍ട്ടിയ്ക്കു സാധ്യതയുള്ള സമയം കൂടിയാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലിയില്‍ വിചാരിച്ച ഫലം ലഭിയ്ക്കാത്ത ദിവസമാണ്. എന്നാല്‍ നിങ്ങള്‍ ഇതിനായി നല്ല രീതിയില്‍ ശ്രമിയ്ക്കുകയും ചെയ്യും. വൈകീട്ടോടെ പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ പങ്കിടും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ ആഹ്ലാദഭരിതമായ, ഉന്മേഷത്തോടു കൂടിയ മൂഡിലായിരിയ്ക്കും. ബിസിനസില്‍ പുതിയ അവസരങ്ങള്‍ വന്നു ചേരും. ഭാഗ്യം നിങ്ങളുടെ കൂടെയായതിനാല് ഇതിലെല്ലാം നിങ്ങള്‍ വിജയിക്കുകയും ചെയ്യും. പൊതുവേ ആളുകളുമായി അടുത്തിടപഴകുന്ന ദിവസം കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഏറെ ജോലി ഭാരം അലട്ടുന്ന ദിവസമാണ്. മറ്റാര്‍ക്കും ഇതു പങ്കിടുവാനും കഴിയില്ല. എന്നാല്‍ നിരാശപ്പെടേണ്ട കാര്യമില്ല, നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണും. നിങ്ങളുടെ ആത്മാര്‍ത്ഥത മറ്റുളളവരേയും നല്ല രീതിയില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുന്ന ദിവസമാണ്. നിങ്ങളുടെ കഴിവു കണ്ടി ചിലര്‍ നിങ്ങളെ നിയമപരമല്ലാത്ത കാര്യങ്ങളില്‍ പെടുത്താന്‍ ശ്രമിയ്ക്കുന്ന ദിവസവും. ഇത്തരക്കാരെ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications