Latest Updates
-
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ്
ഇന്ന് ഈ രാശിയ്ക്കു വെല്ലുവിളി
ഇന്ന് ഈ രാശിയ്ക്കു വെല്ലുവിളി
ദിവസങ്ങള്‍ക്കൊപ്പം ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. ഇന്നത്തെ ദിവസമാകില്ല, നാളെ കാത്തിരിയ്ക്കുന്നത്. അനുഭവങ്ങളും മാറി മറിഞ്ഞു വരും.
ഇന്നത്തെ ദിവസം, അതായത് മാര്‍ച്ച് 11 തിങ്കാളാഴ്ച നിങ്ങളുടെ രാശി ഫലം അറിയൂ, ഗ്രഹ ഭാഗ്യം നിങ്ങള്‍ക്കൊപ്പമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നൊസ്റ്റാള്‍ജിയയുടെ ദിവസമായിരിയ്ക്കും. ഇത് നിങ്ങളുടെ ജോലിയേയും സ്വാധീനിയ്ക്കും. മറ്റുള്ളവര്‍ നിങ്ങളുടെ സോഫ്റ്റ് സൈഡ് മനസിലാക്കും. ബുദ്ധിപരമായി പണം ചിലവാക്കും. കാഷ്യര്‍മാര്‍ക്കും പണം കടം കൊടുക്കുന്നവര്‍ക്കും നല്ല ദിവസമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് തര്ക്കങ്ങളുണ്ടാകാനുള്ള സാധ്യതയുള്ള ദിവസമാണ.് തുറന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഇതു പോലെ ലീഗല്‍ പ്രശ്നങ്ങളും അലട്ടിയേക്കും സംരംഭങ്ങള്‍ ഇന്നു തുടങ്ങാതിരിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്ന, പങ്കാളിയ്ക്കും കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി സമയം ചെലവഴിയ്ക്കുന്ന ദിവസമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് കുടുംബപരമായ ഏറെ ഉത്തരവാദിത്വങ്ങള്‍ കാത്തിരിയ്ക്കുന്ന ദിവസമാണ്. ജോലിയിലും പ്രഷര്‍ കൂടും. ആളുകള്‍ എങ്ങനെ പ്രതികരിയ്ക്കുമെന്നോര്ത്തു വിഷമിയ്ക്കാതിരിയ്ക്കുക. ഇതു തന്നെ പകുതി തലവേദന ഒഴിവാക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിയ്ക്കാന്‍ താല്പര്യം തോന്നുന്ന ദിവസമാണ്. ഇതു പോലെ കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്കു താല്പര്യമുള്ള കാര്യങ്ങള്‍ക്കും അനുവദിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് മുന്‍പത്തെ കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്്ക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ വഴി നിങ്ങള്‍ തന്നെ തെളിയ്ക്കും. എപ്പോഴും ശാന്തത കൈവിടാതെ നോക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളെ മറ്റുള്ളവര്‍ ചൂഷണം ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ് ഒരു കൈ സഹായം നല്കിയാല് ഇരു കൈകളും ആളുകള്‍ കൊണ്ടുപോകാതിരിയ്ക്കാന്‍ ശ്രമിയ്ക്കണം എന്നര്‍ത്ഥം. ചെറിയ ചില പ്രശ്നങ്ങള്‍ ഉത്സാഹം കെടുത്താന്‍ വഴിയുണ്ടെങ്കിലും ഇതിന് അനുവദിയ്ക്കാതിരിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. ഓരോ ദിവസങ്ങളും പുതിയ അനുഭവങ്ങള്‍ കൊണ്ടു വരുമെന്നറിയുക. പഠിച്ചു മുന്നേറുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ഭാഗ്യകരമായ ദിവസമാണ്. പല ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു മുന്നേറാന്‍ സാധിയ്ക്കും. ഇത് തിരക്കുണ്ടാക്കും. എങ്കിലും സഹപ്രവര്‍ത്തകരുടെ സഹായം ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പല പദ്ധതികള്‍ വര്‍ക് പ്രഷര്‍ നല്കുന്ന ദിവസമാണ്. എന്നാലും പുതിയ ആളുകളുമായി ബന്ധം സ്ഥാപിയ്ക്കാന്‍ സഹായിക്കും. പേഴ്സണല്‍ ഫ്രീഡം അനുഭവപ്പെടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വെല്ലുവിളികളുടെ ദിവസമാണ്, എന്നാല്‍ ഭാഗ്യം നിങ്ങളുടെ വശത്തായിരിയ്ക്കും. ബിസിനസില്‍ ഉള്ളവര്‍ക്ക് പ്രധാനപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ക്കു സാധ്യതയുണ്ട്. പൊതുവേ തിരക്കുള്ള ദിവസമെങ്കിലും ഉത്സാഹമുള്ള ദിവസമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സ്വയം മെച്ചപ്പെടുവാന്‍ മനസു കാണിയ്കകും. സെമിനാറുകളിലും മറ്റും പങ്കെടുക്കും. കുടുംബവുമായി സമയം ചെലവഴിയ്ക്കും.



Click it and Unblock the Notifications