Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അകാരണമായ ഭയം അലട്ടും രാശി ഇന്നിത്
അകാരണമായ ഭയം അലട്ടും രാശി ഇന്നിത്
ദിവസങ്ങളുടെ താളം എന്നും ഒരേ പോലെയാകില്ല. നമുക്കു ഇമ്പമായി തോന്നുന്ന താളമുണ്ടാകാം, നമുക്ക് അലോസരമായി തോന്നുന്ന ചില താളങ്ങളും. അതായത് എന്നും നല്ല അനുഭവങ്ങള്‍ മാത്രമാകില്ലെന്നു ചുരുക്കും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രകാരം ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിയ്ക്കും. ചില ദിവസങ്ങള്‍ നല്ലതാകും, ചിലതു മോശവും.
2019 ഫെബ്രുവരി 11 തിങ്കളാഴ്ചയിലെ രാശി ഫലം എങ്ങനെയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഒഴുക്കിനൊത്തു നീങ്ങുന്നതാണ് നല്ലത്. പ്രത്യേകിച്ചും ബന്ധങ്ങളുടെ കാര്യത്തില്‍. വിശാല ഹൃദയത്തോടെ ബന്ധുക്കളുടെ ആഗ്രഹങ്ങള്‍ സാധിയ്ക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകേണ്ട ദിവസമാണ്. വിചാരിച്ച റിസള്‍ട്ട് കിട്ടിയില്ലെങ്കിലും കരുത്തരായി നില്ക്കുക. ചില വിലപേശലുകള്‍ യുക്തിയുള്ളതാകും. എന്നാല്‍ ചില പ്രധാന തീരുമാനങ്ങള്‍ വേണ്ട രീതിയിലെ വിവരങ്ങള്‍ ലഭിയ്ക്കാത്തതിനാല്‍ വൈകാനും സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് കുടുംബത്തെ ബാധിയ്ക്കുന്ന, അതേ സമയം കുറേക്കാലമായി നിങ്ങള്‍ അവഗണിയ്ക്കുന്ന പ്രശ്നങ്ങള്‍ ഇന്നു ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. വെല്ലുവിളികള്‍ എത്ര വലുതെങ്കിലും നിങ്ങള്‍ ഇതില്‍ വിജയിയായി വരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം അമിത ഭക്ഷണം ഒഴിവാക്കി ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസം. ഇല്ലെങ്കില്‍ ഇത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകും. ഇതുപോലെ ഇമോഷണലായ കാര്യങ്ങളും അമിത ഭക്ഷണത്തിന് വഴിയൊരുക്കാതെ സൂക്ഷിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രാധാന്യം ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കഴിവിനാല് ഏതു രംഗത്തും നിങ്ങള്‍ക്കു മുന്‍ഗണന ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന. ഏതു തീരുമാനമെങ്കിലും നിങ്ങള്‍ മുന്നിട്ടു നില്ക്കുന്ന ദിവസവും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കാരണമില്ലാത്ത ഭയം നിങ്ങളെ അലട്ടുന്ന ദിവസമാണ്. ഒരു നിഴല്‍ വീഴുന്നതു പോലെ തോന്നുന്ന ദിവസവും. വിദേശവുമായി ബന്ധപ്പെട്ട ചിലവുകള്‍ക്കും സാധ്യതയേറെ.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഫ്രീ ആയി ഒന്നും ലഭിയ്ക്കില്ലെന്നും ഇതിനു പരിശ്രമിയ്ക്കേണ്ടി വരുമെന്നും ഉള്ള കാര്യം ഓര്‍ക്കുക. വിജയം നേടണമെങ്കില്‍, ആഗ്രഹപൂര്‍ത്തീകരണം നടത്തണമെങ്കില്‍ പരിശ്രമിയ്ക്കണം. ഇതു കൊണ്ടു തന്നെ ഇതിനായി സമയവും പരിശ്രമവും വേണം. പുതിയ വസ്തുവകകള്‍ വാങ്ങിയാല്‍ ഭാവിയില്‍ ഇതു ഗുണം നല്‍കും. അല്ലെങ്കില്‍ ബാങ്ക് നിക്ഷേപം. ധനത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത വേണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ പോലെയുള്ള ദിവസമാണ്. പൊതുവേ അദ്ഭുതകരമായതൊന്നും സംഭവിയ്ക്കില്ല. നിങ്ങളുടെ ദിനം നന്നാക്കാന്‍ നിങ്ങള്‍ തന്നെ ശ്രമിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വാക്കിനേക്കാള്‍ പ്രവൃത്തികള്‍ തെളിയിക്കേണ്ട ദിവസമാണ്. ബാക്കിയാകുന്ന ജോലി മുഴുവന്‍ പൂര്ത്തീകരിയ്ക്കാന് സാധിയ്ക്കും. സ്വന്തം പ്രശ്നങ്ങളോ മറ്റുള്ളവരുടെ പ്രശ്നങ്ങളോ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലിയില്‍ എന്തെങ്കിലും വിധത്തിലെ നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. പ്രൊമോഷനാകാം, ആഗ്രഹിച്ച ടാന്സ്ഫറാകാം, അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവാകാം. എന്നാല്‍ ഇതെല്ലാം ജോലിയിലെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിയ്ക്കുമെന്ന കാര്യം കൂടി ഓര്‍ത്തിരിയ്ക്കുക. നിങ്ങളെ മോഹിപ്പിയ്ക്കുന്ന ഒരു ജോലി സാധ്യത വരുന്നു.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് വൈകീട്ട് പാര്‍ട്ടിയ്ക്കോ ഒത്തു ചേരലിനോ സാധ്യതയുണ്ടെന്നതല്ലാതെ ഇന്ന് സാധാരണ ദിവസം പോലെ തന്നെ. ജോലിയിലും ബിസിനസിലുമെല്ലാം വിജയം ഫലം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ഉള്‍വലിഞ്ഞ പ്രകൃതമായി നീങ്ങാന്‍ സാധ്യത. വൈകീട്ട് കലാപരമായ പരിപാടികള്‍ക്കു സാധ്യതയുമുണ്ട്.



Click it and Unblock the Notifications
