Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഈ രാശിയ്ക്ക് ഇന്ന് അധികച്ചിലവ്
ഈ രാശിയ്ക്ക് ഇന്ന് അധികച്ചിലവ്
ദിവസങ്ങളുടെ പ്രവാഹത്തില്‍ നാമറിയാതെ നമ്മെ നിയന്ത്രിയ്ക്കുന്ന പല ശക്തികളുമുണ്ട്. ഇതില്‍ രാശി സ്വാധീനം പ്രധാനപ്പെട്ടതാണ്.
രാശി അഥവാ സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നല്ലതെങ്കില്‍ നല്ല ഫലവും മോശമെങ്കില്‍ മോശം ഫലവുമാകും. 2019 ഏപ്രില്‍ 11 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ. ഇതു നല്ലതോ മോശമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു ദുര്‍ഘടം പിടിച്ച ദിവസമാകും. കൂട്ടുകാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന ദിവസം. എന്നാല്‍ ബാക്കിയുള്ള ജോലികള്‍ മുഴുവന്‍ പൂര്ത്തീകിരിയ്ക്കാന് സാധിയ്ക്കുന്ന ദിവസം കൂടിയാണ്. ഇത് ആശ്വാസമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പണം കൂടുതല്‍ ചെലവാക്കാന്‍ സാധ്യതയുണ്ട്. ധന സംബന്ധമായി ബിസിനസ് കാര്യങ്ങളിലും ശ്രദ്ധ വേണം. ഏറ്റെടുക്കുന്ന കാര്യങ്ങളും ശ്രദ്ധയോടെ ഏറ്റെടുക്കുക. നിക്ഷേപം മുഴുവന്‍ ഒരിടത്തു തന്നെയിട്ട് ഇത് നഷ്ടപ്പെടാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്. ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മത്സരബുദ്ധിയുള്ള ദിവസമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ ശ്രമയിക്കും. എന്നാലും നിങ്ങളെപ്പോലെ തന്നെ ചിന്താഗതിയുള്ളവരുമായി കൂട്ടുകൂടാനും ഇതു വഴി പുതിയ കാര്യങ്ങള്‍ പഠിയ്ക്കാന്‍ പ്രോത്സാഹനമുണ്ടാകാനും സാധ്യതയുള്ള ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നല്ലൊരു ദിവസമാണ്. പ്രശ്നങ്ങളുണ്ടെങ്കിലും നല്ല മൂഡുണ്ടാകുന്ന ദിവസം. കൂടെയുള്ളവരോട് നല്ല രീതിയില്‍ പെരുമാറും. വീട്ടിലും ഏറെ നല്ല അന്തരീക്ഷമാകും. പങ്കാളിയുടെ സ്നേഹ പ്രകടനങ്ങള്‍ക്കും സാധ്യത. സാമ്പത്തികമായും മോശമാകില്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നല്ല ഐഡിയകള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ഇത്തരം ഐഡിയകള്‍ കൈ വിട്ടു കളയാതെ എഴുതി സൂക്ഷിയ്ക്കുക. ഭാവിയില്‍ ഇവ ഗുണം ചെയ്യും. ഇവ പ്രാവര്‍ത്തികമാക്കുന്നതാണ് ഗുണം നല്‍കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പരിശ്രമകള് വൃഥാവിലാക്കി പരാജയം സംഭവിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇതില്‍ മനസു മടുക്കേണ്ടതില്ല. റീചാര്‍ജ് ചെയ്തു കാത്തിരിയ്ക്കുക. ഗുണമുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഡീലിംഗുകളില് നല്ല ഫലം ലഭിയ്ക്കുന്ന ദിവസമല്ല. പുതു ശ്രമങ്ങള്‍ പിന്നീടൊരിക്കലേയ്ക്കു മാറ്റി വയ്ക്കുന്നതാണ് നല്ലത്. ക്ഷമയോടെ കാത്തിരിയ്ക്കുകയെന്നതാണ് നല്ല കാര്യം. പ്രത്യേകിച്ചും ജോലി തേടുന്നവരാണെങ്കില്‍. പെട്ടെന്നൊരു വിജയം പ്രതീക്ഷിയ്ക്കരുത്. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പോക്കറ്റ് ഓട്ടയാകാന് സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നെ നിങ്ങളുടെ പണം നിയന്ത്രണമില്ലാതെ ചെലവാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളും മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ ചെലവാക്കുന്നതു ശ്രദ്ധിയ്ക്കില്ല. പണവും സമയവും തിരിച്ചു വരില്ലെന്നോര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് റൊമാന്റിക് കാര്യങ്ങളുടെ ദിവസമാണ് ഇന്ന്. പങ്കാളിയുമായി നല്ല നിമിഷങ്ങളുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ ഇത് അത്ര നല്ല പോലെ പോകാത്ത സമയവുമുണ്ടാകുമെന്നത് ഓര്‍ക്കുക. ഭാവിയില്‍ സാധ്യതകളുണ്ടാകാം.കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് റൊമാന്റിക്കാകുന്ന, ഇതു കാരണം പങ്കാളിയ്ക്ക് ഗുണം ലഭിയ്ക്കുന്ന ദിവസമാണ്. പ്രണയിക്കുന്നയാള്‍ക്കു വേണ്ടി പണം ചെലവാക്കുന്ന, സമയം ചെലവാക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് റൊമാന്റിക്കാകുന്ന, ഇതു കാരണം പങ്കാളിയ്ക്ക് ഗുണം ലഭിയ്ക്കുന്ന ദിവസമാണ്. പ്രണയിക്കുന്നയാള്‍ക്കു വേണ്ടി പണം ചെലവാക്കുന്ന, സമയം ചെലവാക്കുന്ന ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സംസാരം കൊണ്ടു വിജയിക്കുന്ന ദിവസം. സെന്റിമെന്റ്സ് നിങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാകാതെ നോക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ക്രിയേറ്റീവായ ദിവസമാണ്. നിങ്ങളുടെ സംസാരം മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസവുമാണ്. മനസിലെ തോന്നലുകള്‍ക്കനുസരിച്ചു മുന്നോട്ടു പോകാന്‍ സാധിയ്ക്കുന്ന ദിവസം.



Click it and Unblock the Notifications