Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്വപ്നം പൂവിടുന്ന ദിവസമാണ് ഈ രാശിയ്ക്ക്
സ്വപ്നം പൂവിടുന്ന ദിവസമാണ് ഈ രാശിയ്ക്ക്
ദിവസങ്ങളുടെ ഗതി നിര്‍ണയം നമുക്കു നടത്താനാകില്ല. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും തിരിച്ചുമെല്ലാമുണ്ടാകുന്നതു പതിവാണ്. ഇതാണ് ജീവിതമെന്നു പറയുന്നതും.
ഒരു ദിവസത്തെ ഗതി നിര്‍ണയിക്കുന്നതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശിയ്ക്ക് ഏറെ സ്ഥാനമുണ്ട്. നല്ല രാശി സ്വാധീനമെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശം എന്നതാണ് കണക്ക്.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 10 ബുധനാഴ്ചയിലെ രാശി ഫലം എപ്രകാരമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ധന ഭാഗ്യമുള്ള ദിവസമാണ്. ലോണിനു വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇത് ലഭിയ്ക്കും. പണത്തിന്റെ കാര്യത്തില്‍ ഏതു വിധത്തിലെങ്കിലും ഗുണകരമായി കാര്യങ്ങളുണ്ടാകും. ഇതു കൊണ്ടു തന്നെ ഏറെ സന്തോഷകരവുമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സ്വന്തം സൗന്ദര്യത്തില്‍, ആകര്‍ഷകമായ വിധത്തില്‍ മേയ്ക്ക് ഓവറിനു ശ്രമിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള കാര്യങ്ങള്‍ ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ മൂഡിയായ, നിങ്ങള്‍ വൈകാരികമായി ഈ ലോകത്ത് ഒറ്റയ്ക്കാണെന്നു തോന്നുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളും ഫിലോസഫിയും ഇന്ന് നിങ്ങളുടെ മൂഡിനെ സ്വാധീനിയ്ക്കുന്നവയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കൂട്ടുകാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സര്‍പ്രൈസ് സമ്മാനങ്ങളോ നല്ല വാര്‍ത്തകളോ ലഭിയ്ക്കും. കുടുംബവുമായി ചേര്‍ന്നു സന്തോഷിയ്ക്കും. കുടുംബത്തിന്റെ സ്നേഹ വാല്സല്യങ്ങള് ലഭിയ്ക്കും. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ ഫലം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വീട്ടില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കു സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങള്‍ നിങ്ങളുടെ അണ്ടര്‍സ്റ്റാന്റിംഗ് ഗുണം കൊണ്ടു പരിഹരിയ്ക്കും. നിങ്ങള്‍ വേണ്ട ശ്രദ്ധ കൊടുത്തിരുന്നുവെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നോര്ക്കുക. ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ നിങ്ങള്‍ സന്തോഷിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് മുന്‍ധാരണകള്‍ മാറ്റി വച്ചു പ്രവര്‍ത്തിയ്ക്കുക. അസഹിഷ്ണുത കടന്നു വരാന്‍ അനുവദിയ്ക്കാതിരിയ്ക്കുക. സ്നേഹത്തിനു വേണ്ടി നിങ്ങള്‍ പരതുന്ന ദിവസമാണ്. നെഗറ്റീവിറ്റി മാറ്റി വച്ചു ചിന്തിയ്ക്കുക. അല്ലാത്ത പക്ഷം ഇതു നിങ്ങളെ താഴെയിടും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സ്വപ്നം പൂവിടുന്ന ദിവസമാണെന്നു പറയാം. ഇത് നിങ്ങളുടെ ഭാവിയിലെ വിജയസാധ്യത വര്‍ദ്ധിപ്പിയ്ക്കും. നല്ല കാര്യങ്ങള്‍ മെല്ലെയേ നടക്കൂവെന്നോര്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബിസിനസുകാര്‍ക്ക് ഏറെ നല്ല ദിവസമാണ്. നിങ്ങളിലെ ലീഡറിനെ പുറത്തു കൊണ്ടു വന്ന് നല്ല ഡീലുകള്‍ നേടാനുള്ള അവസരമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആശയക്കുഴപ്പമുണ്ടാകുന്ന, വിവാദങ്ങളുണ്ടാകുന്ന ദിവസമാണ്. എന്തു വേണമെന്നറിയാത്ത ദിവസമാണ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടി തീരുമാനമെടുക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കുറവെങ്കിലും നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ ജോലിയില്‍ കൃത്യമായി ചെയ്തു തീര്‍ക്കുക. ഇത് നിങ്ങളുടെ ആവസ്യങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും കൃത്യമായ വിവരം തരും. ഇതെല്ലാം ചെയ്തു തീര്‍ത്താല്‍ സന്തോഷകരമായി സമയം ചെലവഴിയ്ക്കാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലി ഭാരം കൂടാതെ ചുററുമുള്ളവരുടെ ജോലി ഭാരം കൂടി വരുന്ന ദിവസമാണ്. എന്നു കരുതി നിങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്തു വിജയിക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വളരെ ഇമോഷണലായി മാറുന്ന ദിവസമാണ്. നിങ്ങളുടെ സ്നേഹവും പ്രണയവുമെല്ലാം തുറന്നു പ്രകടിപ്പിയ്ക്കുന്ന ദിവസം. വിവാഹത്തിനുള്ള നീക്കങ്ങള്‍ നടത്തുവാന്‍ ചേര്‍ന്ന ദിവസമല്ല. ഇതുപോലെ വിവാഹാഭ്യര്‍ത്ഥന നടത്താനും നല്ലതല്ല. കരിയറില്‍ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്.



Click it and Unblock the Notifications
