Just In
Don't Miss
- Finance
വിദേശങ്ങളില് ഉള്ള ഇന്ത്യന് കമ്പനികളുടെ നിക്ഷേപങ്ങളില് വന് തകര്ച്ച; ഡിസംബറില് 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര് ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്, അഡ്ജസ്റ്റ് ചെയ്യാന് താനാരാ, എന്നായിരുന്നു ചോദ്യം
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്ഷകര് സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്ത്തുന്ന ഡല്ഹിയിലെ സ്മാരകങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജോലി ഈ രാശിക്കാര്ക്ക് ഇന്ന് സുനിശ്ചിതം
നല്ലത് മാത്രം സംഭവിക്കണമേ എന്ന് പ്രാര്ത്ഥിച്ച് കൊണ്ട് തന്നെയാണ് നമ്മളോരോരുത്തരും നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. അതുകൊണ്ട് തന്നെ നമ്മുടെ ആഗ്രഹത്തിന് വിപരീതമായി സംഭവിക്കുന്ന കാര്യങ്ങള് പലപ്പോഴും പല വിധത്തിലാണ് നമ്മളെ നിരാശയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. രാശികളും സമയവും ഗ്രഹവും മാറി വരുന്നതിന് അനുസരിച്ച് നമുക്ക് സംഭവിക്കുന്ന കാര്യങ്ങളിലും പലപ്പോഴും പ്രതിസന്ധികളും ചിലപ്പോള് നല്ല നേട്ടങ്ങളും എല്ലാം ഉണ്ടാവുന്നുണ്ട്.
Most read: ഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതം
എന്നാല് ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ നേട്ടങ്ങള് എന്തൊക്കെ പ്രശ്നങ്ങള് നിങ്ങളില് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഓരോ ദിവസത്തേയും മാറ്റങ്ങള് അനുസരിച്ച് നമുക്ക് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ തരത്തിലുള്ള മാറ്റവും ഗ്രഹങ്ങളുടേയും രാശികളുടേയും കാര്യത്തില് എങ്ങനെ നിങ്ങളെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം.

മേടം രാശി
നല്ല ഫലങ്ങള് മാത്രം അനുഭവപ്പെടുന്ന ഒരു ദിവസമാണ് ഇന്ന് മേടം രാശിക്കാര്ക്ക്. ആഗ്രഹിച്ച പല കാര്യങ്ങളും സാധിക്കുന്നു. അതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്ക്ക് അവസാനം കുറിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തേത്. ജീവിതത്തില് നേടണമെന്ന് ആഗ്രഹിച്ച പലതും ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു. ജോലിക്കാര്യത്തിലും യാതൊരു വിധത്തിലുള്ള ആശങ്കയുടേയും പ്രശ്നം ഇല്ല.

ഇടവം രാശി
ചെറിയ കാര്യ തടസ്സങ്ങള് നിങ്ങളെ ബാധിക്കുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തെ അത്ര കണ്ട് പ്രശ്നത്തിലാക്കുന്നില്ല. ഇതെല്ലാം ജീവിതത്തില് നിങ്ങള്ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള് ഉണ്ടാക്കുമെന്ന് തോന്നുമെങ്കിലും ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്ക്ക ്പുറകേ പോവരുത്. കാരണം അതെല്ലാം നിസ്സാര പ്രശ്നങ്ങള് ആയിരിക്കും. പൊതുവേ നല്ലൊരു ഫലം നല്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് കൂടുതല് ആലോചിച്ച് പ്രശ്നത്തിലാവേണ്ട ആവശ്യമില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് പൊതുവേ മോശമുള്ള ദിവസമായിരിക്കും ഇത്. പലപ്പോഴും മനസമാധാനക്കേടാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിച്ച് പെരുമാറണം.കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്ത്തന മാന്ദ്യം എന്നിവ കാണുന്നു. എന്നാല് വൈകുന്നേരത്തോടെ കാര്യങ്ങള് ഉഷാറാവുന്നു.

കര്ക്കിടകം രാശി
പ്രതിസന്ധികള്ക്കിടയില് തീരുമാനം എടുക്കാന് പറ്റാത്ത ഒരു ദിവസമായിരിക്കും കര്ക്കിടകം രാശിക്കാര്ക്ക് ഇന്ന്. എന്നാല് എടുക്കുന്ന തീരുമാനത്തില് ഉറച്ച് നില്ക്കുന്നതിലൂടെ അത് ജീവിതത്തിലെ മുന്നോട്ടുള്ള പാത തുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഓരോ അവസ്ഥയിലും കാരണങ്ങള് നോക്കി പല വിധത്തിലുള്ള പ്രതിസന്ധികള് നിങ്ങളെ തേടി വരുന്നുണ്ട്. പക്ഷേ അതിനെയെല്ലാം അവഗണിച്ചാല് നിങ്ങള് സ്വപ്നം കണ്ട് പലതും സ്വന്തമാക്കാം. അതില് ജോലിയും ഒരു പ്രധാന ഘടകമാണ്.

ചിങ്ങം രാശി
ശ്രദ്ധിച്ച് മാത്രം തീരുമാനം എടുക്കേണ്ട ദിവസമാണ് ഇന്ന് ചിങ്ങം രാശിക്കാര്ക്ക്. അല്ലെങ്കില് അത് നിങ്ങളെ പ്രശ്നത്തിലാക്കുന്നുണ്ട്. നമ്മള് എടുക്കുന്ന തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ നിങ്ങളുടെ ദിവസം നിര്ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില് അത് നിങ്ങള്ക്ക് അല്പം ബുദ്ധിമുട്ടുകള് ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടെങ്കില് അതിനെ പരിഹരിക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു.

കന്നി രാശി
ഏത് കാര്യത്തിനും വിജയം നേടുന്ന ദിവസമാണ് ഇന്നത്തേത് കന്നി രാശിക്കാര്ക്ക്. അല്ലാത്ത പക്ഷം അത് നിങ്ങള്ക്ക് നല്കുന്ന പ്രതിസന്ധികള് ചില്ലറയായിരിക്കില്ല. എങ്കിലും ജോലി സാധ്യതയും പ്രമോഷനും എല്ലാം ലഭിക്കുന്നതിനുള്ള സാധ്യത ഇവരില് കൂടുതലാണ്. ഇന്നത്തെ ദിവസം പൊതുവേ എന്തുകൊണ്ടും നല്ല ഒരു ദിവസമാണ്. ഇത്തരം അവസ്ഥകളില് അതുണ്ടാക്കുന്ന നേട്ടങ്ങളില് നിങ്ങള്ക്ക് വളരെയധികം അഭിമാനം ഉണ്ടാക്കുകയും ചെയ്യുന്നു.

തുലാം രാശി
സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്യുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള് നിങ്ങളെ പിന്നീട് ബുദ്ധിമുട്ടിക്കുന്നുണ്ട്. കാരണം തുലാം രാശിക്കാര് പണം കൈകാര്യം ചെയ്യുമ്പോള് വേണ്ടതിലധികം ശ്രദ്ധ കൊടുക്കേണ്ട ഒരു ദിവസമാണ് ഇന്നത്തേത്. അല്ലെങ്കില് ഒരു ദിവസം കൊണ്ട് തന്നെ അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അത് കൂടുതല് പ്രതിസന്ധികള് ഉണ്ടാക്കുന്നുണ്ട്.

വൃശ്ചികം രാശി
പുതിയ അവസരങ്ങളും പുതിയ കാര്യങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ഓരോ ദിവസവും അല്പം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന്. കാരണം എല്ലാ അവസരങ്ങളിലും എത്തിപ്പിടിക്കാതെ ഏറ്റവും നല്ലതെന്ന് തോന്നുന്ന അവസരങ്ങള് മാത്രം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില് അത് കൂടുതല് പ്രതിസന്ധികളും കണ്ഫ്യൂഷനും നിങ്ങള്ക്കിടയില് ഉണ്ടാക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതാണ്. ജോലിയില് ഉയര്ച്ചയും നേട്ടവും സാമ്പത്തിക ലാഭവും എല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. കാര്യവിജയം, പരീക്ഷാ വിജയം, അംഗീകാരം എന്നിവ കാണുന്നു. മാത്രമല്ല പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ സാമ്പത്തികമായി അല്പം പ്രതിസന്ധിയില് ആയിരിക്കും.

മകരം രാശി
ആരോഗ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധ കൊടുക്കാവുന്നതാണ്. എന്നാല് അല്പം കൂടുതല് ശ്രദ്ധ നല്കിയാല് മാത്രമേ നമുക്ക് ഇന്ന് പരാജയം ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളില് ഉണ്ടാവുന്ന മാറ്റങ്ങളും നേട്ടങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സാമ്പത്തിക കാര്യങ്ങളില് അല്പം ശ്രദ്ധ എന്തുകൊണ്ടും നല്ലതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ജോലിക്കാര്യത്തില് ടെന്ഷനടിക്കേണ്ട അവശ്യമേ വരുന്നില്ല. കാരണം ഇവര്ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. ഒരു തരത്തിലുള്ള ടെന്ഷനോ അലച്ചിലോ ഒന്നും ഇവരെ ബാധിക്കുന്നില്ല. കുംഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം നല്കുന്ന നേട്ടം ജോലിയില് തന്നെയാണ്. ജോലിക്കാര്യത്തില് ഉണ്ടാവുന്ന ഓരോ തരത്തിലുള്ള പ്രതിസന്ധികള്ക്കും ഇന്നത്തെ ദിവസം വളരെ നല്ല ഫലമാണ് നല്കുന്നത്.

മീനം രാശി
പ്രഭാതത്തില് വളരെയധികം പ്രതിസന്ധികളാണ് നിങ്ങളെ വലവേല്ക്കുക. എന്നാല് രാവിലെ എട്ട് മണിക്ക് ശേഷം കാര്യങ്ങള് ഭേദപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് വൈകുന്നേരം എട്ട് മണിക്ക് ശേഷം അല്പം സൂക്ഷിക്കണം.