Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണി പിന്നേം ഗര്‍ഭിണിയായി
ഗര്‍ഭിണി പിന്നേം ഗര്‍ഭിണിയായി
ഗര്‍ഭധാരണം അല്ലെങ്കില്‍ പ്രസവം പ്രകൃതിയുടെ തന്നെ ഏറെ മനോഹരമായ കാര്യങ്ങളില്‍ ഒന്നാണെന്നു വേണം, പറയാന്‍. ഒരു പുതു ജീവന് ഭൂമിയില്‍ എത്തുന്നതിനു മുന്‍പ് വിവിധ തരത്തിലെ പ്രക്രിയകളിലൂടെ കടന്നു പോകുന്നുമുണ്ട്.
ഗര്‍ഭധാരണത്തിന് സാധാരണ രീതി സ്ത്രീ പുരുഷ സംയോഗത്തിലൂടെ ബീജ, അണ്ഡ സംയോഗത്തിലൂടെ ഭ്രൂണം രൂപപ്പെടുകയും ഈ ഭ്രൂണം വളര്‍ന്നു കുഞ്ഞായി മാറുകയുമാണ്.
എന്നാല്‍ ചിലപ്പോള്‍ പരമ്പരാഗത രീതിയിലൂടെയല്ലെങ്കിലും ചില വിചിത്ര രീതികളിലൂടെ ഗര്‍ഭധാരണം നടക്കും. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം
ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം എന്നൊരു പ്രതിഭാസമുണ്ട്. ഗര്‍ഭിണി ആയിരിയ്ക്കെ വീണ്ടും ഗര്‍ഭം ധരിയ്ക്കുക എന്നു പറയാം. ആദ്യ തവണ ഗര്ഭമുണ്ടായിരിയ്ക്കെ ചില സ്ത്രീകളില്‍ അണ്ഡോല്പാദനം നടക്കുകയും ഈ ഘട്ടത്തില്‍ ബീജവുമായി ചേരാന്‍ സാഹചര്യമുണ്ടായാല്‍ സെക്കന്ററി ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത് വയറ്റിലെ കുഞ്ഞിന്റെ ഉള്ളിലാകാം. അല്ലെങ്കില്‍ യൂട്രസില്‍ ഒരു കുഞ്ഞുള്ളതു കൊണ്ടു തന്നെ സ്ഥലമില്ലാത്തതു കൊണ്ട് ഫെല്ലോപിയന്‍ ട്യൂബില്‍ എവിടെയെങ്കിലുമാകാം. ഗര്‍ഭിണിയായാലും വീണ്ടും ഗര്‍ഭം എന്ന അവസ്ഥ. വളരെ അപൂര്‍വമെങ്കിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൂപ്പര്‍ ഫെറ്റേഷന്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

നേരിട്ടുള്ള സംയോഗത്തിലൂടെയല്ലാതെ
നേരിട്ടുള്ള സംയോഗത്തിലൂടെയല്ലാതെ വിരലിലൂടെ ഗര്‍ഭധാരണം നടക്കാം. വിരലില്‍ ബീജം പറ്റുകയും ഇതേ വിരല്‍ വജൈനയില്‍ സ്പര്‍ശിയ്ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം നടന്നതായിട്ടുള്ള സംഭവങ്ങളുമുണ്ട്.

സ്വിമ്മിംഗ് പൂള്, ബാത്ടബ്
സ്വിമ്മിംഗ് പൂള്, ബാത്ടബ് എന്നിവയിലൂടെയും ഗര്‍ഭധാരണം നടന്ന സംഭവങ്ങളുമുണ്ട്. ബീജം വെള്ളത്തിലാകുകയും സ്ത്രീ ശരീരത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നതാണ് ഇതിനു കാരണമായി പറയുന്നത്. ബീജങ്ങള്‍ക്കു നീന്താനുള്ള കഴിവുമുണ്ട്. ഇത് സ്ത്രീയുടെ ശരീരത്തില്‍ എത്തി അണ്ഡസംയോഗം നടന്നാല്‍ സാധ്യത തള്ളിക്കളയാനാകില്ല. പ്രത്യേകിച്ചും വസ്ത്രത്തിനു മുകളില്‍ കൂടിയും ചില സന്ദര്‍ഭങ്ങളില്‍ ബീജം ഉള്ളിലെത്തന്നതു പോലുളള സംഭവങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍.

സയന്‍സ്
വാസ്ക്ടമി, സ്ത്രീകളില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ എന്നിവയ്ക്കു ശേഷവും ഗര്‍ഭധാരണം നടക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ സംഭവിയ്ക്കുന്ന കൈപ്പിഴകള് അല്ലെങ്കില്‍ സയന്‍സ് നൂറു ശതമാനം വിജയമല്ല എന്നതു കാരണമാകാം.

ടോയ്സ്
സെക്സ് ടോയ്സ് കാരണം ഗര്‍ഭധാരണം നടക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ ഉപയോഗിയ്ക്കുന്ന ടോയില്‍ പുരുഷ ബീജമുണ്ടെങ്കില്‍ ഇത് അണ്ഡവുമായി സംയോഗം നടക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ എന്നു വേണം, പറയാന്‍.

ഓറല്‍
ഓറല്‍ വഴിയിലൂടെയും ഗര്‍ഭധാരണം നടന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വായിലെ ബീജം ശരീരത്തിനുള്ളില്‍ എത്തി ഗര്‍ഭധാരണം നടന്ന സംഭവവും. വളരെ അപൂര്‍വമാണെങ്കിലും ഇത്തരം സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കു സാധ്യത വളരെ ചുരുക്കമാണെന്നു മാത്രം.



Click it and Unblock the Notifications
