Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
വിവാഹം കഴിഞ്ഞു 30 സെക്കന്റില്‍ കുഞ്ഞുണ്ടായി....
അദ്ഭുതപ്പെടുത്തുന്ന പ്രസവക്കഥകള് നാം കേള്‍ക്കാറുണ്ട്. ബാത്റൂമില്‍ പോയ പെണ്‍കുട്ടി പ്രസവിച്ചു, ഗര്‍ഭം അറിഞ്ഞിരുന്നില്ല, അബോധാവസ്ഥയില്‍ ഗര്‍ഭിണിയായി പ്രസവിച്ചു തുടങ്ങിയ പല തരത്തിലെ കഥകള്‍ നാം കേള്‍ക്കാറുണ്ട്.
ഇത്തരത്തില്‍ വിചിത്രമായ ഒരു കഥയാണ് ഇത്. വിവാഹം കഴിഞ്ഞ് 30 സെക്കന്റു കഴിഞ്ഞ് വധു പ്രസവിച്ച കഥ. വിചിത്ര കഥയെന്നു തീര്‍ത്തും വിളിക്കാനാകില്ല, എങ്കിലും കൗതുകകരമായ ഒന്നാണിത്.
യുഎസിലെ മോറിസ് ടൗണിലാണ് ഈ സംഭവമുണ്ടായത്. വിവാഹിതരമായ ദമ്പതിമാര്‍ക്ക് 30 സെക്കന്റിനു ശേഷം കുഞ്ഞു ജനിച്ചത്.

മൈക്കിള്‍, മരിയ
മൈക്കിള്‍, മരിയ എന്നിവരാണ് വിവാഹം കഴിഞ്ഞ് 30 സെക്കന്റിനു ശേഷം മാതാപിതാക്കളാകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍. ചിലര്‍ക്കു സന്താന സൗഭാഗ്യം തേടി വര്‍ഷങ്ങളോളം ചികിത്സവും പ്രാര്‍ത്ഥനയുമായി കഴിയേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ പ്രസവത്തിലൂടെ വാര്‍ത്തകളില്‍ ഈ ദമ്പതിമാര്‍ ഇടം തേടിയത്.

ഒരുമിച്ചു ജീവിയ്ക്കുകയായിരുന്ന
ഒരുമിച്ചു ജീവിയ്ക്കുകയായിരുന്ന, അതായത് ലിവിംഗ് ടുഗെതര്‍ ബന്ധത്തിലായിരുന്ന മരിയ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ പ്രസവത്തിന് ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെട്ടെന്നു തന്നെ വിവാഹിതരാകാന്‍ ദമ്പതിമാര്‍ തീരുമാനിച്ചത്. മുന്‍കൂട്ടിയുള്ള തീരുമാനമെല്ലിതെന്നും പെട്ടെന്നെടുത്ത തീരുമാനമാണെന്നും മൈക്കിള്‍ പറഞ്ഞു.

കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍
കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ നിയമാനുസൃത രീതിയില്‍ കാര്യങ്ങള്‍ നടക്കാനാണ്, അതായത് ഭാര്യയും ഭര്‍ത്താവും എന്ന് രേഖപ്പെടുത്താനാണ് ഈ തീരുമാനം പെട്ടെന്നു തന്നെ കൈക്കൊള്ളുവാന്‍ ഇവര്‍ക്കു പ്രേരണയായത്. അതായത് സമൂഹം അംഗീകരിയ്ക്കുന്ന ബന്ധത്തിലെ കുഞ്ഞാണെന്ന് ഉറപ്പു വരുത്തുവാന്‍ ഇവര്‍ കണ്ടെത്തിയ വഴി. കുഞ്ഞുണ്ടാകുന്നതിന് തൊട്ടുമുന്‍പാണ് ഇവര്‍ ഈ തീരുമാനമെടുത്തത്.

ആശുപത്രിയില്‍
ആശുപത്രിയില്‍ വച്ചു തന്നെ ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സാധാരണ വിവാഹത്തിലെ മിക്കവാറും ചടങ്ങുകളും ആശുപത്രിയിലും നടത്തുകയും ചെയ്തു.
വിവാഹ ശേഷം ഉടന്‍ തന്നെ മരിയയെ ആരോഗ്യപരമായ കാരണങ്ങളാല്‍ സിസേറിയനായി മാറ്റുകയായിരുന്നു. ഉടന്‍ തന്നെ സിസേറിയന് നടത്തുകയും ചെയ്തു. വിവാഹ ശേഷം കൃത്യം 30 സെക്കന്റുകളില്‍ തന്നെ ഇവര്‍ക്ക് കുഞ്ഞു പിറക്കുകയും ചെയ്തു.

ആണ്‍കുഞ്ഞിനാണ്
ആണ്‍കുഞ്ഞിനാണ് സിസേറിയനിലൂടെ മരിയ ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിയ്ക്കുന്നതായും കുഞ്ഞിന് നിയമാനുസൃത പരിരക്ഷ നല്കാന് പ്രസവത്തിനു മുന്‍പ് വിവാഹം എന്ന തീരുമാനത്തിലൂടെ സാധിച്ചതായും മൈക്കിള്‍ പറഞ്ഞു.