Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
പേരിൻറെ ആദ്യാക്ഷരം D ആണോ, പറയാനുണ്ട് ചില രഹസ്യം
പേരിന്റെ ആദ്യാക്ഷരം നോക്കി നമുക്ക് പലതും പറയാൻ സാധിക്കും. പേര് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിർഭാഗ്യമാണോ നൽകുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഇത് പല വിധത്തിലാണ് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. പേരിന്റെ ആദ്യാക്ഷരം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. ഇത് ഏതൊക്കെ രീതിയിലാണ് ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ജീവിതത്തിൽ ഉണ്ടാവുന്ന പല പ്രതിസന്ധികളും നേട്ടങ്ങളും എല്ലാം പേരിനെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക.
പേരിന്റെ ആദ്യാക്ഷരം ഡി ആണെങ്കിൽ അത് നമുക്ക് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അക്ഷരങ്ങൾ പേരിൽ എന്തൊക്കെ രഹസ്യങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ജീവിതത്തില്‍ നൽകുന്ന മാറ്റങ്ങളും ഭാഗ്യവും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മനശക്തി കൂടുതല്‍
മനശക്തി കൂടുതൽ ആയിരിക്കും ഡി അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവർക്ക്. ഒരു തരത്തിലും ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും അവർ തളരുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരു പുരോഗമനത്തിനും ഇവർക്ക് തടസ്സം നിൽക്കുകയില്ല. ഡി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർക്ക് എന്തുകൊണ്ടും നല്ലതാണ് ജീവിതത്തിൽ സംഭവിക്കുന്നത്.

ആത്മവിശ്വാസമുള്ളവർ
ആത്മവിശ്വാസമുള്ളവരായിരിക്കും ഇവർ. ഒരു കാരണവശാലും ജീവിതത്തിൽ തോറ്റു പോവരുതെന്ന് വാശിയുള്ളവരായിരിക്കും ഇവർ. അതിന് വേണ്ടി എത്രയൊക്കെ പരിശ്രമിക്കുന്നതിനും ഇവർ തയ്യാറാവും. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ പോലും മുന്നോട്ട് നീങ്ങാൻ ഇവർക്ക് സാധിക്കുന്നു. ഒരിക്കലും പരാജയം എന്നത് ഇവരുടെ നിഖണ്ഡുവിൽ ഇല്ലാത്ത ഒരു കാര്യമാണ്.

വിജയം മാത്രം ലക്ഷ്യം
വിജയം മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും ഇവർ തയ്യാറായിരിക്കും. ജീവിതത്തിൽ ഒരിക്കലും ഇവർക്ക് തോറ്റു പോവേണ്ടതായി വരില്ല. അതുകൊണ്ട് തന്നെ അതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവർ തയ്യാറാവുന്നു. എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് അതിന്റേതായ കാരണം ഉണ്ടാവുന്നു.

ജീവിതത്തിൽ ചില തത്വങ്ങൾ
ജീവിതത്തില്‍ ചില തത്വങ്ങൾ ഇവർക്കുണ്ടാവുന്നു. ഇത് മറികടന്ന് കാര്യങ്ങൾ ചെയ്യുന്നതിന് ഇവർ ആരേയും അനുവദിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഏത് മേഖലയിലും ജീവിതവിജയം നേടുന്നത്. പേരിൽ ഡി ഉണ്ടെങ്കിൽ അത് നിങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതം വളരെയധികം മുന്നോട്ട് പോവുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു.

വിശ്വസിക്കാൻ പറ്റുന്നവര്‍
വിശ്വസിക്കാന്‍ പറ്റുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ഏത് മോശം അവസ്ഥയിലും കൂടെയുള്ളവരെ ചതിക്കാൻ ഇവർ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ ഡി അക്ഷരത്തിൽ പേര് തുടങ്ങുന്നത് വളരെയധികം നല്ലതാണ്. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാന്‍ പറ്റുന്നവരായിരിക്കും ഇവർ. ഒരു കാര്യത്തിലും കള്ളവും ചതിയും കാണിക്കുകയില്ല. ഉള്ളത് ഉള്ള പോലെ പറയുന്ന സ്വഭാവക്കാരായിരിക്കും.

ക്രിയേറ്റീവ് ആയിരിക്കും
ഏത് കാര്യത്തിലും അല്‍പം ക്രിയേറ്റിവ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വന്തമായി പല വിധത്തിലുള്ള നേട്ടങ്ങളും ഇവർ ഉണ്ടാക്കുന്നു. സ്വന്തം കഴിവില്‍ വളരെയധികം വിശ്വാസമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഡി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരോട് മത്സരിക്കാൻ നിൽക്കുമ്പോൾ അൽപം ശ്രദ്ധിക്കാം.

മറ്റുള്ളവരെ ആകർഷിക്കാൻ
മറ്റുള്ളവരെ ആകർഷിക്കുന്നതിനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നല്ല സംസാരത്തിലൂടെയും ജീവിതത്തിൽ മുന്നോട്ട് കുതിക്കുന്നതിനും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നതിനും നിങ്ങൾക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ഇവരെ തോൽപ്പിക്കാൻ ആരേയും അനുവദിക്കുകയില്ല.

മോശം സ്വഭാവം
എന്നാല്‍ ഇവർക്ക് ഒരു മോശം സ്വഭാവം ഉണ്ട്. നല്ല അസൂയയും കുശുമ്പും ഇവരുടെ കൈയ്യിൽ നിന്ന് പോയതേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ഇടപെടുമ്പോൾ അൽപം ശ്രദ്ധിച്ച് ഇടപെട്ടാൽ മതി.



Click it and Unblock the Notifications
