Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീധനത്തിന് പകരം വരന് കിട്ടിയ ധനം ചില്ലറയല്ല
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റും ശിക്ഷാര്‍ഹവുമായ കാര്യമാണ്. വിവാഹ ജീവിതത്തില്‍ സ്ത്രീധനം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. സ്ത്രീധന പീഢനം, സ്ത്രീകളെ ഉപദ്രവിക്കുന്നത് എല്ലാം സ്ത്രീധനത്തിന്റെ പേരില്‍ സാധാരണ നടക്കുന്ന ഒന്നായി ഇന്ന് മാറിയിട്ടുണ്ട്. എന്നാല്‍ സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീധനത്തിന്റെ പേരില്‍ ഓരോ ദിവസവും പല വിധത്തിലുള്ള പീഢനങ്ങളും മരണങ്ങളും ആണ് സംഭവിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികള്‍ക്കാണ് വിവാഹം മുടങ്ങുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ന് നടന്ന ഈ വിവാഹം.
സ്ത്രീധനമേ വേണ്ട എന്നാണ് ഈ കല്ല്യാണച്ചെക്കന് പെണ്ണിനോടും പെണ്‍വീട്ടുകാരോടും പറയുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ല എന്ന് മാത്രമല്ല സ്ത്രീധനത്തിന്റെ പേരില്‍ ഒരു പൈസ പോലും വാങ്ങിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ല എന്ന് ഇദ്ദേഹം വിവാഹത്തിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീധധം വേണ്ട എന്ന് പറഞ്ഞപ്പോഴും മറ്റൊരു സ്ത്രീധനം നല്കി കല്ല്യാണ ചെക്കനെ ഞെട്ടിച്ചിരിക്കുകയാണ് പെണ്ണിന്റെ അച്ഛന്. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

ബംഗാളിലാണ് സംഭവം
ബംഗാളിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. വ്യത്യസ്തമായി സ്ത്രീധനം വാങ്ങിയ കല്ല്യാണച്ചെക്കന് ബംഗാളുകാരനാണ്. എന്നാല്‍ ഇവിടെ സ്വര്‍ണവും പണവും ഒന്നുമല്ല സ്ത്രീധനമായി നല്‍കിയത്. 1000 പുസ്തകങ്ങളാണ് സ്ത്രീധനത്തിന്റെ പേരില്‍ വധുവിന്റെ അച്ഛന് വരന് നല്‍കിയത്. അത്ഭുതപ്പെടുത്തുന്ന ഒരു സ്ത്രീധനം തന്നെയായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്ത്രീധനം വേണ്ടെന്ന തീരുമാനം
സ്ത്രീധനം വാങ്ങാന്‍ തയ്യാറല്ലെന്ന് വരന്റെ വീട്ടുകാരും വരനും വധുവിന്റെ വീട്ടുകാരോട് ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ വേദിയില്‍ പുസ്തകക്കെട്ടുകള്‍ കണ്ടപ്പോള്‍ ആദ്യം അതിശയിച്ചു പോയി എന്നും എന്നാല്‍ പിന്നീട് ഇതാണ് സ്ത്രീധനം എന്ന് കേട്ടപ്പോള്‍ സന്തോഷമായി എന്നും അദ്ദേഹം പറഞ്ഞു.

വധുവിന്റം തീരുമാനം
വധുവിന്റെ തീരുമാനമാണ് ഇത്തരത്തില്‍ ഒരു സ്ത്രീധനം നല്‍കുന്നതിന് കാരണമായത്. സൂര്യന്‍കാന്ത് ബാരിക് എന്നാണ് വരന്റെ പേര്. പ്രിയങ്ക എന്നാണ് വധുവിന്റെ പേര്. സ്ത്രീധനം വാങ്ങുന്നതിന് തയ്യാറല്ലെന്ന തീരുമാനത്തെ വളരെയധികം അംഗീകരിക്കുന്നതായി വധുവിന്റെ അച്ഛനും പറഞ്ഞു. കൂടാതെ മരുമകനെ അഭിനന്ദിക്കുന്നതിനും ഇദ്ദേഹം മറന്നില്ല. സ്ത്രീധനത്തിന്റെ കാര്യത്തില്‍ മരുമകന് എടുത്ത പുരോഗമനപരമായ തീരുമാനമാണ് ഇത്തരം ഒരു സമ്മാനം നല്‍കുന്നതിന് പ്രചോദനമായത് എന്നാണ് ഇദ്ദേഹം പറയുന്നത്.

വധുവിന്റെ അഭിപ്രായം
വധുവിന്റെ അഭിപ്രായവും ഒട്ടും മാറ്റമില്ലാത്തതാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങിക്കുന്നതുമായ ഏര്‍പ്പാടിനോട് തനിക്കും താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ ഒരുപോലെ ചിന്തിക്കുന്ന പങ്കാളിയെ കിട്ടിയതില്‍ താന്‍ സന്തോഷവതിയാണ് എന്നാണ് വധു പറഞ്ഞത്. ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വരന് സമ്മാനമായി വധുവിന്റെ വീട്ടുകാര്‍ നല്‍കിയത്.

മികച്ച പ്രതികരണം
ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതിനെ അഭിനന്ദിച്ച് ലോകത്തിന്റെ പല കോണുകളില്‍ നിന്ന് പല വിധത്തിലുള്ള അഭിനന്ദനങ്ങളാണ് ഇരു വീട്ടുകാര്‍ക്കും ലഭിക്കുന്നത്. മാത്രമല്ല വരന്റെ സ്ത്രീധന വിരുദ്ധ നിലപാടിനെ പ്രശംസിച്ചും ധാരാളം പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇ്ന്ന് സോഷ്യല്‍ മീഡിയയില്‍ ഫേമസ് ആണ് ഇരുവരും.



Click it and Unblock the Notifications
