Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പുരുഷന്മാര്ക്കും മുലയൂട്ടാം, ഇങ്ങനെ...,
പുരുഷന്മാര്ക്കും മുലയൂട്ടാം, ഇങ്ങനെ..., ജീവിതം, സ്പന്ദനം
മുലയൂട്ടല്‍ സ്ത്രീകള്‍ക്കു മാത്രമുള്ള, സ്ത്രീകള്‍ക്കു മാത്രം കഴിയുന്ന, പെണ് വര്‍ഗത്തിനു മാത്രം ദൈവം കനിഞ്ഞു നല്കിയ അനുഗ്രഹമാണെന്നു വേണം, പറയാന്‍. പുരുഷന്മാര്ക്ക് ഇത് നടക്കുന്ന കാര്യമല്ല.
എന്നാല്‍ ടെക്നോളജി ഏറെ വളര്‍ന്നിരിയ്ക്കുന്ന കാലഘട്ടമാണിത്. ഇതിനാല്‍ ഇതിനും പരിഹാരം കണ്ടെത്തിയിരിയ്ക്കുന്നു. പുരുഷന്മാര്ക്കും ഇതിനു കഴിയുന്ന ഒരു മുലയൂട്ടല്‍ യന്ത്രം എന്നു വേണം, പറയാന്‍. ഇതെക്കുറിച്ചറിയൂ.

ഫാദേഴ്സ് നഴ്സിംഗ് അസിസ്റ്റന്റ്
ഫാദേഴ്സ് നഴ്സിംഗ് അസിസ്റ്റന്റ് എന്നു പേരിട്ടിരിയ്ക്കുന്ന ഈ പ്രത്യേക യന്ത്രം വികസിപ്പിച്ചിരിയ്ക്കുന്നത് ജപ്പാന്‍കാരാണ്. ടെക്സാസില്‍ നടന്ന ഒരു ഫെസ്റ്റിവലിലാണ് ഇത് പ്രദര്ശിപ്പിയ്ക്കപ്പെട്ടത്.

ഡെന്റ്സ്സു മാനുഫാക്ചേഴ്സ്
ഡെന്റ്സ്സു മാനുഫാക്ചേഴ്സ് പുറത്തിറക്കിയിരിയ്ക്കുന്ന യന്ത്രമാണിത്. ഇതില്‍ കൃത്രിമ പാല് നിറച്ച് കുട്ടിയ്ക്കു മുലയൂട്ടാനും സൗകര്യമുണ്ട്.

പുരുഷന്മാര്ക്ക് ദേഹത്ത്
പുരുഷന്മാര്ക്ക് ദേഹത്ത് പിടിപ്പിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുന്ന ഈ യന്ത്രം കുഞ്ഞും അച്ഛനും തമ്മില്‍ സ്കിന്‍ ടു സ്കിന്‍ സ്പര്‍ശനം ഉറപ്പു വരുത്തുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

പാല്
ഒരു മാറിട ഭാഗത്ത് പാല് സംഭരിയ്ക്കുകയും മറു ഭാഗത്ത് നിപ്പിളിലൂടെ പാല് പുറപ്പെടുവിയ്ക്കുകയുമാണ് ഈ യന്ത്രം ചെയ്യുന്നത്. മാത്രമല്ല, കുഞ്ഞിന് പാല് കൊടുക്കുന്ന കൃത്യമായ സമയം ഇതില്‍ ഫീഡ് ചെയ്തു വയ്ക്കാനും പറ്റും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇതു നിയന്ത്രിയ്ക്കുന്നത്.

പുരുഷന്മാര്ക്ക്
പുരുഷന്മാര്ക്ക് പാലൂട്ടാന്‍ സാധിയ്ക്കാത്ത പ്രശ്നത്തിനാണ് യഥാര്‍ത്ഥ മുലപ്പാലിനോളം വരില്ലെങ്കിലും ഈ പ്രത്യേക യന്ത്രം പരിഹാരമായിരിയ്ക്കുന്നത്.



Click it and Unblock the Notifications
