For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ് ജനിച്ച സമയം കുഞ്ഞിന്റെ ഭാവി പറയും...

കുഞ്ഞ് ജനിച്ച സമയം കുഞ്ഞിന്റെ ഭാവി പറയും...

|

നാം ജനിച്ച സമയം പല തരത്തിലും പ്രധാനപ്പെട്ടതാണ്. ജനിച്ച സമയം നോക്കിയാണ് ജാതകം പോലെയുള്ള പല കാര്യങ്ങളും ഗണിയ്ക്കുന്നത്. ഇതു നോക്കി തന്നെയാണ് പലപ്പോഴും ഭാവി ഗണിയ്ക്കാറുമുള്ളത്.

കുഞ്ഞ് ജനിയ്ക്കുന്ന സമയവും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞ് ജനിയ്ക്കുന്ന സമയം നോക്കിയാണ് പല കാര്യങ്ങളും തിട്ടപ്പെടുത്താറും. ഒരു കുഞ്ഞിന്റെ ജനന സമയം അവനെ, അല്ലെങ്കില്‍ അവളെ കുറിച്ചുള്ള പല കാര്യങ്ങളും പറയുന്നു. ഇതെക്കുറിച്ചറിയൂ,

12am-4am

12am-4am

കുഞ്ഞ് ജനിയ്ക്കുന്നത് അര്‍ദ്ധരാത്രി മുതല്‍, അതായത് രാത്രി 12 മുതല്‍ പുലര്‍ച്ചെ 4 വരെയുള്ള സമയത്തെങ്കില്‍ വളരെ സെന്‍സിറ്റീവായ സ്വഭാവത്തോടു കൂടിയവര്‍ എന്നു പറയാം. വളരെ ഇമാജിനേഷന്‍ ഉള്ള പ്രകൃതവുമാകും.

12am-2am

12am-2am

ഇതില്‍ തന്നെ അര്‍ദ്ധ രാത്രി മുതല്‍ പുലര്‍ച്ചെ 2 വരെയുള്ള സമയത്തു ജനിയ്ക്കുന്ന കുഞ്ഞുങ്ങളെങ്കില്‍ മിക്കവാറും സാഹചര്യങ്ങളില്‍ ആത്മവിശ്വാസമുള്ള, ശാന്തത കൈ വിടാത്ത പ്രകൃതക്കാരാകും. ആളുകളെ സ്‌നേഹിയ്ക്കുന്ന, അവര്‍ക്ക് പൊസറ്റീവായ സന്ദേശങ്ങള്‍ നല്‍കുന്നവര്‍. അറിവു വര്‍ദ്ധിപ്പിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുമാകും. കുടുംബത്തിന് എപ്പോഴും നമ്പര്‍ 1 സ്ഥാനം നല്‍കുന്നവരും.

2am-4am

2am-4am

2 എഎം മുതല്‍ 4 എഎം വരെയുള്ള സമയത്തു ജനിയ്ക്കുന്നവരെങ്കില്‍ വളരെ ബുദ്ധിയുള്ളവരാകും. ആശയ വിനിമയത്തില്‍ മിടുക്കരായവര്‍. ഏറെ ജിജ്ഞാസയുള്ളവര്‍. അധ്വാനിച്ചാല്‍ നല്ല കരിയറിന് സാധ്യതയുള്ളവര്‍. ആത്മവിശ്വാസമുള്ളവരും.

4am-8am

4am-8am

4 എഎം മുതല്‍ 8 എഎം വരെ ജനിച്ചവരെങ്കില്‍ ഉറച്ച സ്വഭാവമുള്ളവരാകും. ഇവര്‍ പൊതുവേ ബുദ്ധിയുള്ളവരുമാകും. ജീവിതത്തിലെ ഏതു സാഹചര്യങ്ങളേയും നേരിടാന്‍ പ്രാപ്തിയുള്ളവര്‍. ഇവരുടെ സ്ഥിരത ഇവരുടെ ഉയര്‍ച്ചയ്ക്കു കാരണമാകും. മാത്രമല്ല, ലക്ഷ്യത്തിലെത്തും വരെ പ്രയത്‌നിയ്ക്കുവാന്‍ തയ്യാറാകുന്ന സ്വഭാവക്കാരുമാണ്.

4am-6am

4am-6am

ഇതില്‍ തന്നെ 4 എഎം-6 എഎം വരെ ജനിയ്ക്കുന്നവര്‍ റൊമാന്റിക് ആയവര്‍ എന്നു പറയണം. കാര്‍ക്കശ്യമുള്ളതു കാരണം മറ്റുള്ളവര്‍ക്കു മുന്നില്‍ ഉറച്ച വ്യക്തിത്വം എന്ന പേരു ലഭിയ്ക്കുന്നവര്‍. അവനവനു വേണ്ടി നില്‍ക്കാന്‍ ഇവര്‍ പഠിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

6am-8am

6am-8am

6 എഎം-8എഎം വരെയുള്ള സമയത്തു ജനിയ്ക്കുന്നവര്‍ നാച്വറല്‍ ലീഡറായിരിയ്ക്കും. ആര്‍ട്ടിസ്റ്റിക് കഴിവുകള്‍ ഏറെയുള്ളവരാകും, ഇവര്‍.

8am-12pm

8am-12pm

8 എഎം-12 പിഎം വരെയുള്ള സമയത്തു ജനിയ്ക്കുന്നവര്‍ ഫിലോസഫി സ്വഭാവക്കാരാകും. നല്ല കലാവാസനയുളളവരുമാകും. ജീവിതത്തില്‍ ആഗ്രഹങ്ങളുള്ള,അതായത് അംബീഷ്യസ് എന്ന ഗണത്തില്‍ പെടുത്താവുന്നവര്‍.

8am-10am

8am-10am

ഇതില്‍ 8 എഎം-10 എഎം വരെയുള്ള സമയത്തു ജനിയ്ക്കുന്നവര്‍ വളരെ സന്‍സിറ്റീവായവരാകും. ഒറ്റയ്ക്കിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന, സമാധാനം ഇഷ്ടപ്പെടുന്ന കൂട്ടരുമാകും. മനശാന്തിയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍.

10am-12pm

10am-12pm

10എഎം-12 പിഎം വരെയുള്ള സമയത്തു ജനിച്ച കുട്ടികള്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന, ഉള്‍വലിയാത്ത പ്രകൃതമുള്ളവരാകും. ഇവര്‍ നല്ല ടീം പ്ലെയര്‍മാരുമായിരിയ്ക്കും.

12pm-4pm

12pm-4pm

12പിഎം-4പിഎം വരെയുള്ള സമയത്തു ജനിച്ച കുട്ടികള്‍ വളരെ എനര്‍ജിയുള്ള, ക്രിയേറ്റീവായ തരക്കാരാകും. വളരെ ആക്ടീവായ, ജിജ്ഞാസയുള്ള പ്രകൃതവും.

12pm-2pm

12pm-2pm

ഇതില്‍ തന്നെ 12 പിഎം-2 പിഎം വരെ സമയമുളളവര്‍ പഠിപ്പിയ്ക്കാന്‍ കഴിവുള്ളവരാകും. ഇത് ഏതു ഫീല്‍ഡിലായാലും. ഉത്തരവാദിത്വമുള്ള, ആഗ്രഹമുള്ള തരക്കാരുമാകും. ഇവര്‍ക്കു തന്നെ ഇവര്‍ക്കാവശ്യമുള്ളത് തിരിച്ചറിയാന്‍ സാധിയ്ക്കും.

2pm-4pm

2pm-4pm

2 പിഎം-4 പിഎം വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ സാഹസികരാകും. വളരെ ആക്ടീവായ ഇവര്‍ വെല്ലുവിളികള്‍ നേരിടാന്‍ വഴികള്‍ കണ്ടെത്തും.

4pm-8pm

4pm-8pm

4 പിഎം-8പിഎം വരെയുള്ള സമയത്തു ജനിച്ചവരെങ്കില്‍ റിബല്‍ സ്വഭാവമുള്ളവരാകും. പൊതുവെ ശാന്തരല്ലാത്തവരും, അതായത് അടങ്ങിയിരിയ്ക്കാത്ത പ്രകൃതം.

4pm-6pm

4pm-6pm

ഇതില്‍ തന്നെ 4 പിഎം-6 പിഎം വരെയുള്ള സമയത്തു ജനിയ്ക്കുന്നവരെങ്കില്‍ ജീവിതത്തെ പൊസററീവായും എനര്‍ജിയോടെയും സമീപിയ്ക്കുന്നവരാകും. ബന്ധങ്ങളുടെ കാര്യത്തില്‍ ഒരാളെ വിശ്വസിയ്ക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലും. അതായതു വളരെ ശ്രദ്ധിച്ചേ ആളുകളെ വിശ്വസിയ്ക്കൂവെന്നര്‍ത്ഥം. മറ്റുള്ളവരെ ഉപദേശിയ്ക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ തങ്ങളുടെ ചിന്തകള്‍ പെട്ടെന്നു പ്രകടിപ്പിയ്ക്കില്ല.

6pm-8pm

6pm-8pm

6പിഎം-8 പിഎം വരെയുളള സമയത്തു ജനിയ്ക്കുന്നവരെങ്കില്‍ മറ്റുള്ളവരോട് അനുകമ്പ കാണിയ്ക്കുന്നവരാണ്. ജീവിതത്തെ അതിന്റെ വഴിയ്ക്കു സ്വീകരിയ്ക്കുന്ന, ഈസി ഗോയിംഗ് ടൈപ്പ് ആളുകള്‍.

8pm-12am

8pm-12am

8 പിഎം-അര്‍ദ്ധരാത്രി അതായത് 12 വരെയുള്ള സമയത്തു ജനിയ്ക്കുന്നവരെങ്കില്‍ ഈ കുട്ടികള്‍ ആത്മവിശ്വാസമുള്ള, അധികാര സ്വഭാവുമുള്ള തരക്കാരാകും.

8pm-10pm

8pm-10pm

ഇതില്‍ 8 പിഎം-10 പിഎം വരെയുളള സമയത്തു ജനിയ്ക്കുന്നവരെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന, സഹായിക്കുന്ന പ്രകൃതമാകും. എല്ലാറ്റിലും പെര്‍ഫെക്ഷന്‍ അതായത് പരിപൂര്‍ണത താല്‍പര്യപ്പെടുന്ന ഇവര്‍ തെറ്റുകള്‍ വരുത്തുന്നതില്‍ തീരെ താല്‍പര്യമില്ലാത്തവരുമാണ്.

10pm-12am

10pm-12am

10പിഎം-12 വരെയുള്ള സമയത്താണ് കുഞ്ഞിന്റെ ജനനമെങ്കില്‍ വളരെ സന്തോഷവാനായ കുട്ടിയാകും. ക്രിയേറ്റീവായ കുട്ടിയാണ്. ജീവിത ലക്ഷ്യങ്ങള്‍ എന്തെന്നതിനെ കുറിച്ച് ബോധ്യമുള്ള പ്രകൃതം. ഇതു നേടിയെടുക്കാന്‍ എല്ലാ വിധത്തിലും ശ്രമിയ്ക്കുന്നവര്‍.

English summary

Birth Time Of The Baby Predicts His Future

Birth Time Of The Baby Predicts His Future, Read more to know about,
Story first published: Tuesday, March 5, 2019, 13:24 [IST]
X
Desktop Bottom Promotion