Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പെണ്ണിന്റെ ഇടത്ത് കൈരേഖയിലാണ് നിർഭാഗ്യം
കൈരേഖ നോക്കി പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കാറുണ്ട്. എന്നാൽ ഹസ്തരേഖാശാസ്ത്രത്തിൽ നിർഭാഗ്യത്തിന്റെ ചില ലക്ഷണങ്ങൾ കൂടി മുൻകൂട്ടി പറയാൻ സാധിക്കും. ആണായാലും പെണ്ണായാലും ഇത്തരം കാര്യങ്ങള്‍ അൽപം വിശ്വസിക്കുന്നവർ തന്നെയായിരിക്കും നമ്മുടെ ചുറ്റും ഉള്ളത്. എന്നാൽ എന്തൊക്കെ കാര്യങ്ങൾ ഹസ്തരേഖാ നോക്കി മനസ്സിലാക്കാൻ സാധിക്കും എന്ന് നോക്കാം. അതിലുപരി ഇത് പ്രവചിക്കുന്ന ഭാഗ്യവും നിർഭാഗ്യവും എല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രതിസന്ധികളെ നമ്മൾ വളരെയധികം ബാധിക്കുന്നു.
ഹസ്തരേഖാശാസ്ത്ര പ്രകാരം ചില നിർഭാഗ്യം നൽകുന്ന രേഖകൾ നമ്മുടെ കൈയ്യിൽ ഉണ്ടാവും. പെണ്ണിന്റെ കൈയ്യിലുള്ള ഇത്തരത്തിലുള്ള രേഖകൾ ഏതൊക്കെയെന്ന് നോക്കാം. ഈ രേഖകൾ പറയുന്നത് നിർഭാഗ്യങ്ങളോ ഭാഗ്യമോ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശാസ്ത്രമാണ് ഹസ്തരേഖ എന്ന് പറയുന്നത്. പലപ്പോഴും വിശ്വാസം കൂടി ചേരുമ്പോഴാണ് ഇതിന് അല്‍പം ബലം കൂടുന്നത്. വിശ്വാസത്തിന്റെ പുറത്താണ് പലരും ഇത്തരം കാര്യങ്ങളെ വിശ്വസിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തിൽ ഹസ്തരേഖാശാസ്ത്രം പെണ്ണിന് നൽകുന്ന നിർഭാഗ്യങ്ങൾ എന്ന് നോക്കാം.

പ്രധാന രേഖ മുറിഞ്ഞതാണെങ്കിൽ
നിങ്ങളുടെ കൈയ്യിലെ പ്രധാന രേഖ മുറിഞ്ഞതാണോ എങ്കിൽ അൽപം ശ്രദ്ധിക്കാം. കാരണം ഇത് നിങ്ങളിൽ പല അപകടങ്ങളും നിർഭാഗ്യങ്ങളും ഉണ്ടാക്കും എന്നതാണ് സൂചിപ്പിക്കുന്നത്. വിവാഹ രേഖയാണ് മുറിഞ്ഞിട്ടുള്ളതെങ്കിൽ നിങ്ങളുടെ വിവാഹ ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം പരാജയത്തിലാണ് അവസാനിക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ അല്‍പം കഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥയായിരിക്കും ഇത്തരത്തിൽ രേഖ മുറിഞ്ഞ സ്ത്രീകൾക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ എല്ലാം ചെയ്യുന്നതിന്.

കുന്നു പോലെ രേഖയുണ്ടോ
നിങ്ങളുടെ കൈയ്യില്‍ കുന്ന് പോലെ രേഖകള്‍ കാണപ്പെടുന്നുണ്ടോ? അതായത് രണ്ട് രേഖകൾ കൂട്ടി യോജിക്കുന്നിടത്ത് കുന്നു പോലെ കാണപ്പെടുന്ന രേഖകള്‍ കൈയ്യിൽ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും രോഗങ്ങൾ ഇവരെ അലട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തീരുമാനം എടുക്കുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ജീവിത രേഖക്ക് നടുവിലായിരിക്കും പലപ്പോഴും ഇത്തരം രേഖകൾ കാണപ്പെടുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.

ചങ്ങല പോലെ രേഖയുണ്ടോ
നിങ്ങളുടെ കൈയ്യിൽ ചങ്ങല പോലെ രേഖയുണ്ടോ എന്നാൽ അൽപം ശ്രദ്ധിക്കണം. കാരണം രോഗങ്ങൾ നിങ്ങളുടെ പുറകേ ഉണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല സാമ്പത്തികപരമായി പ്രതിസന്ധികളും കുടുംബത്തിൽ പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ജീവിതത്തിൽ ബന്ധങ്ങൾക്ക് സ്ഥാനം നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിത രീതിയിൽ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും തീരുമാനങ്ങൾ നടപ്പിലാക്കിയതിനു ശേഷം ചിന്തിക്കരുത്. കാരണം അത് പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വലപോലെ കാണുന്നുണ്ടോ?
നിങ്ങളുടെ കൈയ്യില്‍ വല പോലെ കാണപ്പെടുന്ന രേഖകൾ ഉണ്ടോ? എങ്കിൽ അത് നിങ്ങൾക്ക് സൂചിപ്പിക്കുന്നത് ശാരീരികമായും മാനസികമായും നിങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെയാണ്. ജീവിതത്തിൽ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. വിവാഹ ജീവിതത്തിലും പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. തൃപ്തികരമായ ജീവിതമായിരിക്കില്ല ഇവർക്ക്. ശാരീരികമായും മാനസികമായും ഒരു തരത്തിലുള്ള ചേർച്ചയും പങ്കാളികൾ തമ്മിൽ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ പകുതി വെച്ച് ഇവർക്ക് ഇരു വശത്തേക്കും പോവുന്നതിനുള്ള സാധ്യതയുണ്ട്.

കൈകൾക്കുള്ളിലെ കുത്തുകളും മാർക്കുകളും
കൈകളിൽ പലപ്പോഴും പല വിധത്തിലുള്ള കുത്തുകളും മാർക്കുകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളിൽ അപകടത്തിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആക്സിഡന്റ് പോലുള്ളവക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹൃദയ രേഖയിൽ ആണ് കാണപ്പെടുന്നതെങ്കിൽ അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മരണത്തിലേക്ക് വരെ കാരണമാകുന്ന അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്.

കൈയ്യിലെഓട്ടകൾ
പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും ഓട്ടക്കൈ എന്ന്. എന്നാൽ എന്താണ് ഓട്ടക്കൈ എന്ന് പലർക്കും അറിയില്ല. പലരും കൈ കൂട്ടി പിടിക്കുമ്പോള്‍ ചെറിയ ദ്വാരം പോലെ കാണപ്പെടുന്നുണ്ട്. ഇതാണ് ഓട്ടക്കൈ എന്ന് പറയുന്നത്. സ്ത്രീകളിൽ ഇത് കൂടുതലാണ് എന്നാണ് പറയുന്നത്. ഇവരില്‍ വളരെ പ്രകടമായ രീതിയില്‍ സാമ്പത്തിക പ്രതിസന്ധി കാണപ്പെടുന്നു. മാത്രമല്ല ആരോഗ്യത്തിന് അത്ര നല്ലതല്ല ഇത് എന്നാണ് പറയുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലെങ്കിൽ അത് അൽപം ഗുരുതരമായ അവസ്ഥ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

ഒന്നിനു മുകളിലെ വര
ചിലരിൽ ഒരു രേഖക്ക് മുകളിൽ തന്നെ മറ്റൊരു രേഖ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ അൽപം ശ്രദ്ധിക്കാം. കാരണം ഇത് അത്ര നല്ലതല്ല എന്നത് തന്നെയാണ് കാരണം. ഭാഗ്യ രേഖക്ക് മുകളിലായി ആണെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത്തരം രേഖകൾ നിങ്ങളിലെ ഭാഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലെ പല നേട്ടങ്ങളും പ്രതിസന്ധികളും എല്ലാം ഈ ഒരു രേഖയിലൂടെ നിങ്ങളെ തേടി എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ഇത്തരം രേഖകൾ സ്ത്രീകളിൽ നിർഭാഗ്യങ്ങളുടെ പെരുമഴയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്.



Click it and Unblock the Notifications
