Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മരിച്ചിട്ടും പൈതലിന് അമ്മിഞ്ഞപ്പാലേകി അവള്
മരിച്ചിട്ടും പൈതലിന് അമ്മിഞ്ഞപ്പാലേകി അവള്
ചില സംഭവങ്ങള്‍,ചില കാര്യങ്ങള്‍ ഹൃദയഭേദകങ്ങളാണ്. നാം ഇവ കണ്ടില്ലെങ്കില്‍ പോലും കേട്ടു കഴിഞ്ഞാല്‍ വായിച്ചു കഴിഞ്ഞാല്‍ നമ്മെ കൊല്ലാതെ കൊല്ലുന്ന, ചങ്കു പിടയിക്കുന്ന ചില വാര്‍ത്തകള്‍.
കുറച്ചു നാളുകള്‍ക്കു മുന്‍പ് നമ്മുടെ ഇന്ത്യയില്‍ നിന്നു തന്നെ ഇത്തരം ഹൃദയഭേദകമായ ഒരു വാര്‍ത്തയുണ്ടായിരുന്നു. കേള്‍ക്കുന്ന ആരുടേയും ചങ്കൊന്നു പിടയിക്കുന്ന ഒരു വാര്‍ത്ത.
അമ്മ-കുഞ്ഞു ബന്ധം പൊക്കിള്‍കൊടിയില്‍ നിന്നും തുടങ്ങുന്നു. പത്തു മാസം ചുമന്നു പ്രസവിച്ച് അമ്മിഞ്ഞപ്പാലൂട്ടി വളര്‍ത്തുന്ന മാതൃത്വത്തിന്റെ കഥകളാണ് നാം പലപ്പോഴും കേള്‍ക്കാറ്. ഇതിന് വിപരീതമായി അടുത്ത കാലത്ത് ചില സംഭവങ്ങള്‍ നാം കേട്ടെങ്കിലും. മുലപ്പാലിന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്ന ഈ സംഭവം അറിയൂ

മധ്യപ്രദേശിലെ ഡമോവ് ജില്ലയിലാണ്
മധ്യപ്രദേശിലെ ഡമോവ് ജില്ലയിലാണ് ഈ സംഭവമുണ്ടായത്. ഒരു സ്ത്രീയുടെ ശവശരീരം റെയില്‍വേ ട്രാക്കിനടുത്തു കിടക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തുകയായിരുന്നു.

കാഴ്ച
അവിടെയെത്തിയ ഇവര്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. മരിച്ചു കിടക്കുന്ന സ്ത്രീയുടെ മുലപ്പാല്‍ കുടിയ്ക്കുന്ന 17 മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞ്. ആ സ്ത്രീയുടെ മകനായിരുന്നു, അത്. അമ്മയെ ഏറെ നേരമായിട്ടും വിളിച്ചിട്ടും ശ്രദ്ധ ലഭിയ്ക്കാതെയായപ്പോള് വിശന്നു തുടങ്ങിയ ആ കുഞ്ഞ് കരഞ്ഞു കൊണ്ട് അമ്മിഞ്ഞപ്പാല് കുടിയ്ക്കുകയായിരുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ അമ്മയില്ലെന്ന സത്യം തിരിച്ചറിയാനാകാത്ത ആ കുഞ്ഞിന് വിശപ്പടക്കാന്‍ മരിച്ചെങ്കിലും അമ്മ കരുതിയ അമ്മിഞ്ഞപ്പാല് തുണയായി.

സ്ത്രീയുടെ ദേഹത്തു പറ്റിയ മുറിവുകള്‍
സ്ത്രീയുടെ ദേഹത്തു പറ്റിയ മുറിവുകള്‍ പരിശോധിച്ച് ഇത് അപകടമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഈ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചെറിയ കോള്ഡുണ്ടെന്നതല്ലതല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല.

കരളലിയിക്കുന്ന കാഴ്ചയായിരുന്നു
കരളലിയിക്കുന്ന കാഴ്ചയായിരുന്നു അതെന്ന് സംഭവം നേരില്‍ കണ്ട പൊലീസ് ഓഫീസര്‍ നാഥുറാം പറഞ്ഞു. കുഞ്ഞിനെ പിന്നീട് അവിടെയുള്ള ലോക്കല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഏല്‍പ്പിച്ചു.



Click it and Unblock the Notifications
