For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് പേരില്‍ നിന്നാണ് ഈ കുഞ്ഞ് ജനിച്ചത്

|

വൈദ്യശാസ്ത്രത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും പല വിധത്തിലുള്ള അത്ഭുതങ്ങള്‍ നടക്കുന്ന അവസ്ഥയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് അച്ഛനും അമ്മയും മാത്രം മതി. എന്നാല്‍ ഇന്ന് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് വൈദ്യ ശാസ്ത്ര രംഗത്ത് സംഭവിച്ചിരിക്കുന്നത്. കാരണം മൂന്ന് പേരില്‍ നിന്നാണ് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നത്. മൂന്ന് ആളുകളുടെ ഡി എന്‍ എയില്‍ നിന്നാണ് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നത്.

<strong>Most read: വയറ്റില്‍ കിടന്ന് തന്നെ തമ്മില്‍ തല്ല്, വീഡിയോ</strong>Most read: വയറ്റില്‍ കിടന്ന് തന്നെ തമ്മില്‍ തല്ല്, വീഡിയോ

വളരെയധികം അത്ഭുതത്തോടെയാണ് ലോകം മുഴുവന്‍ ഈ കുഞ്ഞിന്റെ ജനനത്തെ കാണുന്നത്. അത് മാത്രമല്ല വളരെയധികം വിവാദങ്ങളും ഇതിന് പിന്നിലുണ്ട് എന്നതാണ് സത്യം. വന്ധ്യത നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മുന്നോട്ട് പോവുന്നതിന് നമ്മുടെ വൈദ്യ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ഈ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഉണ്ടായത് എന്ന് നോക്കാം. കൂടുതല്‍ വിവരങ്ങളിലേക്ക്...

മൂന്ന് ആളുകളുടെ ഡി എന്‍ എ

മൂന്ന് ആളുകളുടെ ഡി എന്‍ എ

മൂന്ന് ആളുകളുടെ ഡി എന്‍ എയില്‍ നിന്നാണ് ഈ കുഞ്ഞിന്റെ ജനനം. വന്ധ്യതയുള്ള ഒരു സ്ത്രീയുടെ അണ്ഡവും പിതാവിന്റെ ബീജവും മറ്റൊരു യുവതിയുടെ ക്രോമസോമും ചേര്‍ത്താണ് കുഞ്ഞിന് ജന്മം നല്‍കിയത്. വൈദ്യ ശാസ്ത്ര രംഗത്ത് വളരെ മുന്നോട്ട് പോയ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും ഇതിന് പല വിധത്തിലുള്ള വിവാദങ്ങളും ഉണ്ടാവുന്നുണ്ട്.

വന്ധ്യത വില്ലന്‍

വന്ധ്യത വില്ലന്‍

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുട്ടികള്‍ ഉണ്ടാവാത്തതിന്റെ ഫലമായി ഈ ദമ്പതികള്‍ വന്ധ്യതാ ചികിത്സക്ക് വിധേയരായിരുന്നു. എന്നാല്‍ പല വട്ടം ഇവര്‍ വന്ധ്യത ചികിത്സ നടത്തിയെങ്കിലും യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടായിരുന്നില്ല. ഇതിന്റെ ഫലമായാണ് ഇവര്‍ പുതിയ പരീക്ഷണത്തിന് തയ്യാറായത്. അതിന്റെ ഫലമായാണ് മൂന്ന് പേരില്‍ നിന്ന് ഒരു കുഞ്ഞ് ജന്മം കൊണ്ടത്.

ആദ്യമായി ഇത്തരം പരീക്ഷണം

ആദ്യമായി ഇത്തരം പരീക്ഷണം

എന്നാല്‍ ആദ്യമായാണ് ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുന്നത്. 2016-ല്‍ മെക്‌സിക്കോയില്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാല്‍ ഈ പരീക്ഷണം വിജയത്തില്‍ എത്തുകയായിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വന്നിട്ടുണ്ട്. വലിയ വിവാദങ്ങള്‍ ഇതോടനുബന്ധിച്ച് ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വന്ധ്യതാ രംഗത്ത് പുത്തന്‍ കാല്‍വെപ്പ്

വന്ധ്യതാ രംഗത്ത് പുത്തന്‍ കാല്‍വെപ്പ്

വന്ധ്യതാ രംഗത്ത് പുത്തന്‍ കാല്‍വെപ്പാണ് വൈദ്യ ശാസ്ത്ര രംഗം നടത്തിയിരിക്കുന്നത്. ഏകദേശം മൂന്ന് കിലോയോളം ഭാരം ഈ കുഞ്ഞിനുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീക്ക് 32 വയസ്സാണ് പ്രായം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്.

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

ഇത്തരത്തില്‍ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മികച്ച നൂതന മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ശാസ്ത്ര രംഗം പറയുന്നത്. മെറ്റേണല്‍ സ്പിന്‍ഡിള്‍ ട്രാന്‍സ്ഫര്‍ മെത്തേഡ് എന്നാണ് ഇതിന് പറയുന്നത്. അതിന് വേണ്ടി അമ്മയുടെ ഡി എന്‍ എ നീക്കം ചെയ്ത ശേഷം മറ്റൊരാളുടെ ഡി എന്‍ എ സ്വീകരിച്ചാണ് ഇത്തരം ഒരു കാര്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

English summary

Baby was born with DNA from three People

World's first baby born with three different persons, read on.
X
Desktop Bottom Promotion