Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയുടെ മുടി എസ്രയുടെ കാലു കളഞ്ഞേനേ...
അമ്മയുടെ മുടി എസ്രയുടെ കാലു കളഞ്ഞേനേ...
കുഞ്ഞിനെ ഏതു വിധേനയും കാക്കുന്ന അമ്മമാരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവസാനിപ്പിയ്ക്കുന്ന അമ്മമാരെകുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ വാര്‍ത്തകളില്‍ വരുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വയ്ക്കുന്നവരാണ് അമ്മമാര്‍ എന്നു വേണം, പറയാന്‍. പൊതുവായി അങ്ങനെ തന്നെയാണ്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ചുറ്റുമായിരിയ്ക്കും, മിക്കവാറും അമ്മമാരുടെ ദിവസങ്ങള്‍ തീരുന്നതും.
എന്നാല്‍ അമ്മയുടെ ചെറിയൊരു അശ്രദ്ധ മതിായകും, ചിലപ്പോള്‍ കുട്ടികളുടെ ജീവനു തന്നെ അപകടം വന്നു ചേരാന്‍. ഇത്തരത്തില്‍ ഒരു സംഭവം കേള്‍ക്കൂ. അമ്മയുടെ മുടി നാരിഴ കാരണം കുഞ്ഞിന്റെ കാല്പാദം വരെ അറ്റു പോകേണ്ടിയിരുന്ന ഒരു സംഭവം.

എസ്ര
എസ്ര എന്ന 10 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ അലെക്സയാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം, എന്ന മുന്നറിയിപ്പു നല്കുന്ന ഒന്ന്.

കുട്ടിയുടെ കരച്ചില്
ആരോഗ്യവാനായ, സാധാരണ കുഞ്ഞായിരുന്നു, എസ്ര. എന്നാല്‍ ഒരു ദിവസം പൊടുന്നനെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു തുടങ്ങി. പാലും ഭക്ഷണവുമൊന്നും കഴിയ്ക്കുവാനും കൂട്ടാക്കിയില്ല. കഠിന വേദനയില്‍ എന്നോളമായിരുന്നു കുട്ടിയുടെ കരച്ചില്.

പ്രത്യക്ഷത്തില്‍
പ്രത്യക്ഷത്തില്‍ രോഗങ്ങളോ മററു പ്രശ്നങ്ങളോ ഒന്നും കുഞ്ഞില്‍ അലെക്സയ്ക്കു കണ്ടു പിടിയ്ക്കുവാന്‍ പറ്റിയില്ല. ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയുമുണ്ടായില്ല.

എന്നാല്‍
എന്നാല്‍ ഇവരുടെ കണ്ണുകള്‍ ഭാഗ്യത്തിന് കുഞ്ഞിവിരലുകളില്‍ പതിഞ്ഞു. വീര്‍ത്തു നീരു വന്നിരിയ്ക്കുന്ന അവസ്ഥയിലായിരുന്നു, കുഞ്ഞിന്റെ രണ്ടു മൂന്നു വിരലുകള്‍. പ്രത്യേകിച്ചും തള്ളവിരലിന് അടുത്തുള്ള വിരല്‍.

അമ്മയുടെ ഒരു മുടി
ഇതിനു കാരണമായത്, അമ്മയുടെ ഒരു മുടി നാരിഴയായിരുന്നു. അലെക്സയുടെ ഒരു നീളമുള്ള മുടി നാരിഴ കുഞ്ഞിന്റെ കാല്‍വിരലുകളില്‍ പിണഞ്ഞിരിയ്ക്കുകയായിരുന്നു. വെറുതെ പിണിഞ്ഞിരിയ്ക്കുകയല്ല, കാല്‍വിരലുകളുടെ അടി ഭാഗത്തെ ചുറ്റി ടൈറ്റായി പിണഞ്ഞ്, മുറിവായി ചര്‍മത്തിലേയ്ക്കു കയറിയ നിലയിലായിരുന്നു, മുടി നാരിഴ. ഇതു കുഞ്ഞിന്റെ കാലിന്റെ ഈ ഭാഗത്തെ രക്ത പ്രവാഹത്തെ തന്നെ തടസപ്പെടുത്തുന്ന വിധത്തിലും.

ഏറെ പണിപ്പെട്ടാണ്
ഏറെ പണിപ്പെട്ടാണ് വിരലുകളില്‍ നിന്നും മുടി അലെക്സയും ഭര്‍ത്താവ് ബെനും ചേര്‍ന്ന് നീക്കിയത്. മൂന്നു വിരലുകളില്‍ നിന്നും വേഗം നീക്കിയെങ്കിലും മുടിയുടെ അവസാന ഭാഗം നീക്കം ചെയ്യാന്‍ ഏതാണ്ടു കാല് മണിക്കൂറോളം എടുത്തു.

മുടി നീക്കിയ ശേഷം
മുടി നീക്കിയ ശേഷം കുഞ്ഞിനെ ഡോക്ടര്ക്കടുത്തെത്തിച്ചു. ഡോക്ടര്‍ കുഞ്ഞിന് ആവശ്യമായ മെഡിക്കല്‍ സഹായകങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രശ്നം പെട്ടെന്നു തന്നെ കണ്ടെത്തി പരിഹരിച്ചില്ലായിരുന്നുവെങ്കില് കുഞ്ഞുവിരലുകള്‍ വരെ നീക്കേണ്ട അവസ്ഥയുണ്ടായേനേ.

കുഞ്ഞിന്
പലര്‍ക്കും പറ്റുന്ന അബദ്ധമാണിത്. പ്രത്യേകിച്ചും അമ്മയ്ക്കു നീളമുള്ള മുടിയുണ്ടെങ്കില്‍. അശ്രദ്ധമായി കുഞ്ഞിന്റെ ദേഹത്തോ വസ്ത്രത്തിലോ നാപ്പിയിലോ പെടുന്ന മുടി മതി, കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍. 2016ലും 19 മാസം പ്രായമുള്ള കുട്ടിയ്ക്ക് ഇതേ പ്രശ്നം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മുടി തന്നെയായിരുന്നു, വില്ലന്‍.

കുട്ടികളെ വസ്ത്രങ്ങള്‍
കുട്ടികളെ വസ്ത്രങ്ങള്‍ ഇടുവിയ്ക്കുന്ന സമയത്തും മറ്റും വസ്ത്രങ്ങളില്‍ നീണ്ട മുടിയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് അമ്മമാരോട് അലെക്സ ഉപദേശിയ്ക്കുന്നു. കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന സമയത്ത് മുടി കെട്ടി വയ്ക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. ഇതു പോലെ കുട്ടിയുടെ വസ്ത്രങ്ങളും നാപ്പിയും സോക്സുമെല്ലാം നല്ല പോലെ പരിശോധിച്ചു മാത്രം കുട്ടിയെ ധരിപ്പിയ്ക്കുവാനും അലെക്സ പറയുന്നു. വസ്ത്രങ്ങളില്‍ നിന്നാകാം, തന്റെ മുടി എസ്രയുടെ വിരലില്‍ കുടുങ്ങിയത് എന്നാണ് അലെക്സയുടെ നിഗമനം.



Click it and Unblock the Notifications
