Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഇവ വീട്ടില്‍ വച്ചാല്‍ ദോഷ ഫലമാണെന്നു വാസ്തു
ഇവ വീട്ടില്‍ വച്ചാല്‍ ദോഷ ഫലമാണ്
വാസ്തുവില്‍ വിശ്വസിയ്ക്കുന്നവരാണ് നാം പലരും. വീടു നിര്‍മാണം മുതല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്ന വസ്തുക്കളില്‍ വരെ വാസ്തു വിശ്വാസം കൊണ്ടു നടക്കുന്നവരുമുണ്ട്.
ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും വരാനാണ് വാസ്തുവിനെ നാം മുറുകെ പിടിയ്ക്കുന്നത്. വാസ്തു ടിപ്സ് വേണ്ട രീതിയില്‍ പാലിച്ചാല്‍ സൗഭാഗ്യം വരുമെന്നും വിശ്വാസമുണ്ട്.

വാസ്തു പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടിലും ഓഫീസിലും സൂക്ഷിയ്ക്കുന്നത് ദുര്ഭാഗ്യം കൊണ്ടു വരും. ഇവ ഒഴിവാക്കണമെന്നാണ് വാസ്തു പറയുന്നത്. ഇത്തരം ചിലതിനെ കുറിച്ചറിയൂ വാസ്തു പ്രകാരം ഓഫീസിലും വീട്ടിലും വച്ചാല്‍ ദുര്ഭാഗ്യം കൊണ്ടു വരുന്നവ...

വീട്ടിലും ഓഫീസിലും മുള്ളുള്ള സസ്യങ്ങള്‍
വീട്ടിലും ഓഫീസിലും മുള്ളുള്ള സസ്യങ്ങള്‍, ചെടികള്‍, അതായത് കള്ളിച്ചെടി പോലെയുള്ളവ വളര്‍ത്തുന്നത് ദോഷമാണ്. ഇത് വാസ്തു പ്രകാരം ടെന്‍ഷന്‍ കൊണ്ടു വരുമെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.

കൃത്രിമ ചെടികളും പൂക്കളും
കൃത്രിമ ചെടികളും പൂക്കളും വീട്ടിലും ഓഫീസിലും വയ്ക്കുന്നതും വാസ്തു പ്രകാരം ദോഷം വരുത്തുമെന്നാണ് പറയുക. ഇത് നെഗറ്റീവിറ്റിയാണ്. ഫെംഗ്ഷുയി പ്രകാരവും ഇതു ദോഷം വരുത്തും.

താജ്മഹലിന്റെ രൂപമോ
വീട്ടില്‍ താജ്മഹലിന്റെ രൂപമോ ഫോട്ടോയെ വയ്ക്കുന്നതും നല്ലതല്ലെന്നു വേണം, പറയാന്‍. ഇത് പ്രണയ സ്മാരകം എന്നതിനേക്കാള്‍ ഒരു ശവകുടീരമാണ്. ഷാജഹാന്റെ പത്നിയായ മുംതാസിന്റെ ശവകുടീരം. ഇതു വയ്ക്കുന്നത് നമ്മുടെ ജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാക്കും.

ഉടഞ്ഞ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍
ഉടഞ്ഞ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയൊന്നും വാസ്തു പ്രകാരം നല്ലതല്ല. ഇതുപോലെ ഉപയോഗ ശൂന്യമായവയും വീട്ടില്‍ വയ്ക്കരുതെന്നാണ് വാസ്തു പറയുന്നത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടു വരുന്നവയാണ്.

വീട്ടില്‍ സാധനങ്ങള്‍
വീട്ടില്‍ സാധനങ്ങള്‍ വലിച്ചു വാരിയിടുന്നതു നല്ലതല്ല. പ്രത്യേകിച്ചും ബെഡ്റൂമില്‍. പ്രത്യേകിച്ചും കിടക്കയുടെ അടിയില്‍ ആവശ്യമില്ലാത്തവ സൂക്ഷിയ്ക്കുന്നത് നമ്മുടെ അബോധ മനസിനെ സ്വാധീനിയ്ക്കും. ഉറക്കം തടസപ്പെടുത്തും. ഇതുപോലെ കട്ടിലിനടിയില്‍ ചെരിപ്പും ഇടരുത്.

പ്രത്യേക മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങളോ ചിത്രങ്ങളോ വയ്ക്കുന്നത്
വീട്ടില്‍ ചില പ്രത്യേക മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങളോ ചിത്രങ്ങളോ വയ്ക്കുന്നത് വാസ്തു പ്രകാരം ദോഷം വരുത്തും. പന്നി, കഴുത, കഴുകന്, മൂങ്ങ, പാമ്പ്, വവ്വാല്, പരുന്ത്, പ്രാവ്, കാക്ക എന്നിവയാണ് ഒഴിവാക്കേണ്ടത്. പ്രത്യേകിച്ചും ദമ്പതിമാരുടെ ബെഡ്റൂമില്‍. ഇതു വയലന്‍സിന് ഇട വരുത്തുമെന്നാണ് പറയുക.

ഉടഞ്ഞ കണ്ണാടി
ഉടഞ്ഞ കണ്ണാടി, പൊട്ടിയതോ ഉടഞ്ഞതോ ആയ ദൈവ വിഗ്രഹങ്ങള്‍ എന്നിവയൊന്നും വീട്ടിലോ ഓഫീസിലോ വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജത്തെ കൊണ്ടു വരും.

രാമായണം, മഹാഭാരതം
രാമായണം, മഹാഭാരതം തുടങ്ങിയവയിലെ യുദ്ധ രംഗങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളുമൊന്നും നല്ലതല്ല. ഇത് സമാധാന അന്തരീക്ഷത്തിനു തടസം നില്ക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കിന് ഇതു സാധ്യതയുണ്ടാക്കും.

കരയുന്ന കുഞ്ഞിന്റെ ചിത്രമോ
മുങ്ങുന്ന ബോട്ടിന്റെയോ കപ്പലിന്റെയോ ചിത്രമോ കരയുന്ന കുഞ്ഞിന്റെ ചിത്രമോ കരയുന്ന വ്യക്തികളുടെ ചിത്രമോ വീട്ടിലോ ഓഫീസിലോ വയ്ക്കരുത്. ഇതു നല്ല ഫലമല്ല, വാസ്തു പ്രകാരം പറയുന്നത്.

ചിത്രം
ഇതുപോലെ കായ്കള്‍, പൂക്കളി്ല്ലാത്ത മരങ്ങളുടെ ചിത്രം, നഗ്നചിത്രം, യുദ്ധത്തിന്റെ, വഴക്കിന്റെ ചിത്രം, വേട്ടയാടുന്ന, പിടിക്കപ്പെട്ട മൃഗങ്ങളുടെ ചിത്രം എന്നിവയും നെഗറ്റീവ് എനര്‍ജി ആകര്‍ഷിയ്ക്കുന്നവയാണ്.

മരം കൊണ്ടോ മെറ്റല്‍ കൊണ്ടോ
മരം കൊണ്ടോ മെറ്റല്‍ കൊണ്ടോ ഉള്ള, വ്യക്തികളുടേയോ മൃഗങ്ങളുടേയോ രൂപങ്ങള്‍ വീട്ടില്‍ വയ്ക്കുന്നതും നല്ലതല്ലെന്ന് വാസ്തു പറയുന്നു. ഇതുപോലെ നടരാജ വിഗ്രഹം പലരും വീട്ടില്‍ വയ്ക്കും. ഇത് താണ്ഡവമാടുന്ന രൂപമായതു കൊണ്ടു തന്നെ നാശമാണ് സൂചന പറയുന്നത്.



Click it and Unblock the Notifications