Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
ജനനമാസ പ്രകാരം 2019ലെ ഫലം അറിയൂ
ജനനമാസ പ്രകാരം 2019ലെ ഫലം അറിയൂ
ജനിച്ച മാസവും വര്‍ഷവും ദിവസവും സമയവുമെല്ലാം എല്ലാവര്ക്കും ഏറെ പ്രധാനപ്പെട്ടതാണ്. സംഖ്യാ ശാസ്ത്ര പ്രകാരം ഇത് നമ്മുടെയെല്ലാം ജീവിത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്.
പുതു വര്‍ഷത്തില്‍ തങ്ങളുടെ ഭാഗ്യം എന്താകുമെന്നതിനെ കുറിച്ചറിയാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ജനിച്ച മാസം അനുസരിച്ച്, അതായത് ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസം അനുസരിച്ച് 2019ല്‍ നിങ്ങളുടെ ഫലം എന്താകുമെന്നതിനെ കുറിച്ചറിയൂ,

ജനുവരി
ജനുവരിയില്‍ ജനിച്ചവര്‍ക്ക് 2019 ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ്. പൊതുവേ ഏറെ വിജയങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന വര്‍ഷം. ഇത് ജോലിയിലോ പ്രണയത്തിലോ ബന്ധങ്ങളിലോ വിദ്യാഭ്യാസത്തിലോ ആകാം. ആഘോഷങ്ങളുടെ വേള കൂടിയാണ്. ഏറെ കാലമായി ഉള്ള ഭാവിയെക്കുറിച്ചുള്ള പ്ലാനുകള്‍ നടപ്പാക്കാന്‍ പറ്റിയ വര്‍ഷം കൂടിയാണിത്. നിങ്ങളുടെ ലക്ഷ്യം മുന്നില്‍ കണ്ടു മുന്നോട്ടു പോകുക.

ഫെബ്രുവരി
ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് ആഗ്രഹിയ്ക്കുന്നത് നേടാന്‍ കഴിയുന്ന വര്‍ഷമാണ് ഇത്. 2018ല്‍ ആശിച്ചിട്ടും നേടാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന വര്‍ഷം. സുഹൃത്തുക്കള്‍ നിങ്ങളുടെ വിശാല മനസ്കതയെ അഭിനന്ദിയ്ക്കും, അംഗീകരിയ്ക്കും. നിങ്ങളുടെ ആശയങ്ങളെ കുറിച്ച് മറ്റുള്ളവരുമായി ആശയവിനിമയത്തിലൂടെ പങ്കു വയ്ക്കുകയും അവര്‍ നിങ്ങളുടെ തീരുമാനങ്ങളെ അംഗീകരിയ്ക്കുകയും ചെയ്യും. കുടുംബത്തില്‍ നിന്നും ഏറെ സപ്പോര്‍ട്ട് ലഭിയ്ക്കും. കുടുംബത്തിലും ബന്ധുക്കളിലും സ്വാധീനം ചെലുത്താന്‍ സാധിയ്ക്കും.

മാര്‍ച്ചില്‍
മാര്‍ച്ചില്‍ ജനനമെങ്കില്‍ 2019 ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടേയും വര്‍ഷമാണ് 2019. കാര്യങ്ങള്‍ നിങ്ങള്‍ വിചാരിച്ച വഴിയില്‍ വരും. ജീവിതത്തില്‍ പല പുതിയ കാര്യങ്ങളും നടക്കുന്ന വര്‍ഷമാണിത്. ധാരാളം അവസരങ്ങളും സാധ്യതകളുമെല്ലാം വരുന്ന വര്‍ഷമാണിത്. ജീവിതത്തില്‍ ഏറെ ഐക്യമുണ്ടാകുന്ന വര്‍ഷം.

ഏപ്രിലില്‍
ഏപ്രിലില്‍ ജനിച്ചവര്‍ക്ക് 2019 പ്രണയ സാഫല്യമുണ്ടാകുന്ന വര്‍ഷമാണ്. കാര്യപ്രസക്തമായി ചിന്തിച്ചു മുന്നോട്ടു പോയാല്‍ ഏതു തടസങ്ങളും മറി കടക്കാനാകുന്ന വര്‍ഷം. റിസ്കെടുക്കാം, പക്ഷേ എടുക്കുന്നതിനു മുന്‍പ് ആലോചിയ്ക്കണം. പ്രചോദനങ്ങള്‍ ഉണ്ടാകുന്ന വര്‍ഷം കൂടിയാണ്. ഇതു മുന്‍നിര്‍ത്തി പ്രവൃത്തിയ്ക്കുകയും ചെയ്യും.

മെയ്
മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് 2019 ജീവിതത്തില്‍ ഏറെ മാറ്റം കൊണ്ടു വരുന്ന വര്‍ഷമാണ്. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി വരുന്ന വര്‍ഷം. കരിയറില്‍ പ്രത്യേകിച്ചും. ഏറെ സ്വപ്നങ്ങള്‍ കാണാന്‍ അവസരമുണ്ടാകുന്ന വര്‍ഷമാണിത്. നിങ്ങള്‍ക്കു വരുന്ന അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കും.

ജൂണില്‍
ജൂണില്‍ ജനിച്ചവര്‍ക്ക് 201ല്‍ അടഞ്ഞ വാതിലുകള്‍ മുന്നില്‍ തുറക്കപ്പെടുന്ന വര്‍ഷമാണ് 2019. ജീവിതത്തില്‍ സമാധാനമുണ്ടാകുന്ന വര്‍ഷം. അല്പം ബുദ്ധിമുട്ടുണ്ടായാലും നിങ്ങളുടെ ദൃഢനിശ്ചയം എല്ലാ തടസങ്ങളും മറി കടന്ന് വിജയം നേടാന്‍ സഹായിക്കും. ഈ വര്‍ഷമുണ്ടാകുന്ന മാറ്റങ്ങള്‍ ജീവിതത്തെ തന്നെ മാറ്റി മറയ്ക്കുന്നവയാകും. എപ്പോഴും ശുഭാപ്തി വിശ്വാസിയാകുക.

ജൂലൈ
ജൂലൈയില്‍ ജനിച്ചവര്‍ക്ക് 2019 പൊതുവേ ഭാഗ്യവര്‍ഷമാണ്. ഇതിനുള്ള ഒരു പ്രധാന കാരണം നിങ്ങളുടെ സത്യസന്ധത തന്നെയാണ്. നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ പറ്റുന്ന വര്‍ഷം കൂടിയാണ് ഇത്. നിങ്ങളെ പിന്നോട്ടു വലിയ്ക്കുന്ന തീരുമാനങ്ങള്‍ക്ക് അവസാനമുണ്ടാകും. മനസില്‍ ഒളിച്ചു വച്ചിരിയ്ക്കുന്ന ആശകള്‍ യാഥാര്ത്ഥ്യവുമാകും. ഉത്കണ്ഠയ്ക്കു സംശയത്തിനുമെല്ലാം വിടുതല്‍ നല്‍കുക. അവസരങ്ങള്‍ കണ്ണു തുറന്നു കാണുക. അടുത്ത ഘട്ടതിലേയ്ക്കു പോകാന്‍ സംശയിക്കേണ്ടതില്ല.

ആഗസ്തില്‍
ആഗസ്തില്‍ ജനിച്ചവര്‍ നിങ്ങളുടെ തന്നെ പുതിയ വശം കാണാനും ജീവിതത്തെ കുറിച്ച് നല്ല രീതിയില്‍ അവലോകനം നടത്താനും സാധിയ്ക്കും. കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളും, ഇതു നിങ്ങള്‍ക്ക് വിനയവും നല്‍കും. പുതിയ വെല്ലുവിൡകള് വരുമെങ്കിലും ഇതെല്ലാം വലിയ പ്രയാസമില്ലാതെ നേരിടാനും സാധിയ്ക്കും. പൊതുവേ പൊസറ്റീവിറ്റിയാണ് 2019 നല്‍കുക.

സെപ്റ്റംബറില്‍
സെപ്റ്റംബറില്‍ ജനിച്ചവര്‍ക്ക് 2019ല്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം, സൗഹൃദം തെളിഞ്ഞു വരും. ഇതു രണ്ടു പേര്‍ക്കും ഗുണം നല്‍കുകയും ചെയ്യും. ആദ്യത്തെ കുറച്ചു മാസങ്ങള്‍ അത്ര ഗുണകരമാകില്ല. എന്നാല്‍ പീന്നീടു മാറ്റമുണ്ടാകും. പൊസറ്റീവായി ചിന്തിച്ച് ഭാവിയ്ക്കു വേണ്ട പ്ലാനുകള്‍ തയ്യാറാക്കിയാല്‍ ഏറെ ഗുണം ലഭിയ്ക്കും.

ഒക്ടോബറില്‍
ഒക്ടോബറില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം പുതിയ ബന്ധങ്ങളുണ്ടാക്കുന്ന വര്‍ഷമാണ്. പെട്ടെന്ന് മറ്റുള്ളവരെ വിശ്വസിയ്ക്കുന്ന നിങ്ങളുടെ പ്രകൃതത്തിന് ഇത്തരം ബന്ധങ്ങള്‍ ദോഷം ചെയ്യില്ല. കൂടുതല്‍ വരുമാനത്തിനായി വഴികള്‍ തേടുന്ന കാലമാണ്. ആത്മീയ കാര്യങ്ങളില്‍ താല്പര്യം കൂടും ഇതു വഴി ശാന്തിയും സമാധാനവും ലഭിയ്ക്കുകയും ചെയ്യും.

നവംബറില്‍
നവംബറില്‍ ജനിച്ചവര്‍ക്ക് 2019 സന്തോഷകരമായിരിയ്ക്കും. ജോലിയില്‍ അല്പം കഠിനാധ്വാനം ചെയ്താല്‍ ഗുണം ലഭിയ്ക്കും. കാലാഹരണപ്പെട്ട രീതികളും ചിന്തകളുമെല്ലാം ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. ഇതായിരിയ്ക്കും ഉയര്‍ച്ചയ്ക്കു നല്ലത്.

ഡിസംബര്‍
ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം പ്രണയത്തിന് അനുകൂലമായ ദിവസമാകും. ആകര്‍ഷകത്വം മറ്റുള്ളവര്‍ക്കും നിങ്ങളോടു തോന്നുന്ന വര്‍ഷം. റിലാക്സ്ഡായ, സന്തോഷവും കളിചിരികളും നിറഞ്ഞ വര്‍ഷമാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത്. കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം സമയം ചെലവഴിയ്ക്കുക.

ജനനമാസ പ്രകാരം 2019ലെ ഫലം അറിയൂ
ശുഭപ്രതീക്ഷ, ശുഭാപ്തി വിശ്വാസം, നല്ല ചിന്ത, പ്രവൃത്തികള്‍ എല്ലാം ഇതിനു നിങ്ങളെ സഹായിക്കുമെന്നോര്‍ക്കുക.



Click it and Unblock the Notifications











