ഈ രാശിയിലെ ഭാര്യമാര്‍ ഭര്‍ത്താവിനെ ഭരിയ്ക്കും

സോഡിയാക് സൈന്‍ ഒരാളെക്കുറിച്ചു പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. രൂപം മുതല്‍ സ്വഭാവസവിശേഷതകള്‍ വരെ. ഒരോരോ സോഡിയാക് സൈനിനും ഓരോരോ സ്വഭാവ സവിശേഷതകളുമുണ്ടാകും.

സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക സോഡിയാക് സൈനുകള്‍ വിധേയത്വസ്വഭാവം കാണിയ്ക്കുന്നവരാകും. ചില സോഡിയാക് സൈനുകളാകട്ടെ, അധീശത്വസ്വഭാവവും. അതായത ഭരിയ്ക്കുന്ന സ്വഭാവം.

സോഡിയാക് സൈന്‍ പ്രകാരം ഭരിയ്ക്കുന്ന സ്വഭാവമുള്ള രാശികള്‍ ഏതെല്ലാമെന്നു നോക്കൂ. ഈ രാശിയിലെ ഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍ ഭാര്യമാര്‍ ഭരിയ്ക്കുന്ന പ്രകൃതമാകാനാണ് സാധ്യതയേറെ. ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമല്ല, തൊഴില്‍ രംഗത്തായാലും. ബോസി ടൈപ്പ് എ്ന്നു വേണമെങ്കില്‍ പറയാം.

ഏരീസ് March 21-April 19

ഏരീസ് March 21-April 19

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ ഇത്തരത്തില്‍ ഭരിയ്ക്കുന്ന പ്രകൃതമുള്ള സോഡിയാക് സൈനാണ്. ഇവരാണ് കൂടുതല്‍ ഭരിയ്ക്കുന്ന സ്വഭാവം കാണിയ്ക്കുന്ന സോഡിയാക് സൈന്‍ അഥവാ സൂര്യരാശിയെന്നു പറയാം. ഇവരുടെ ഈ സ്വഭാവം കാരണം ഇവര്‍ ബോസാകാന്‍ മിടുക്കരാണെന്നു വേണം, പറയാന്‍.

ലിബ്ര Sept 24-Oct 23

ലിബ്ര Sept 24-Oct 23

ലിബ്ര വിഭാഗത്തില്‍ പെട്ടവരും ഭരിയ്ക്കുന്ന, മറ്റുള്ളവര്‍ക്കു മേല്‍ അധീനത്വം സ്ഥാപിയ്ക്കുന്ന വിഭാഗക്കാരാണ്. ദാമ്പത്യത്തിലും തൊഴിലിലും മാത്രമല്ല, ഏതു കാര്യങ്ങളിലും കയ്യടക്കം നേടിയെടുക്കുന്നവര്‍. മറ്റുള്ളവരെ തങ്ങളുടെ നിര്‍ദേശപ്രകാരം നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍.

വിര്‍ഗോ Aug 24-Sept 23

വിര്‍ഗോ Aug 24-Sept 23

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ മറ്റുള്ളവരുടെ മനസു വിഷമിപ്പിച്ചാണെങ്കിലും തങ്ങളുടെ ബോസി സ്വഭാവം കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മിടുക്കരാണ്. ജോലികളില്‍ പ്രത്യേകിച്ചും. ദാമ്പത്യത്തിനും ഇവര്‍ മേല്‍ക്കൈ നേടുമെന്നു പറയാം. കാരണം പങ്കാളിയെ അടക്കി ഭരിയ്ക്കാനും തങ്ങളുടെ ഇഷ്ടം നടത്തിയെടുക്കാനും ഇവര്‍ ശ്രമിയ്ക്കും.

പീസസ് Feb 19-Mar 20

പീസസ് Feb 19-Mar 20

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ മറ്റു മൂന്നു സോഡിയാക് സൈനുകള്‍ പോലെ ഭരണകാര്യത്തില്‍ അത്ര കര്‍ക്കശക്കാരല്ലെങ്കിലും മോശമാണെന്നു പറയാനാകില്ല. എന്നാല്‍ മറ്റു മൂന്നു രാശിക്കാരെ പോലെ കടുംപിടുത്തമുള്ളവരുമാകില്ല ഈ രാശിക്കാര്‍. എന്നാല്‍ ഏതു വിധേനയും തങ്ങളുടെ ഇഷ്ടങ്ങള്‍ നടത്തിയെടുക്കാന്‍ ഇവര്‍ ശ്രമയ്ക്കുകയും ചെയ്യും.

സ്‌കോര്‍പിയോ Oct 24-Nov 22

സ്‌കോര്‍പിയോ Oct 24-Nov 22

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവരും മറ്റുള്ളവര്‍ക്കു മേല്‍ അധീശത്വം ചെലുത്തി തങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ നടത്തിയെടുക്കും. എന്നാല്‍ തങ്ങള്‍ വിചാരിയ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകുന്നില്ലെന്നു തോന്നിയാല്‍ ഇവര്‍ തനിയെ ജോലിയെടുക്കാനും ശ്രമിയ്ക്കാനും തയ്യാറാകുകയും ചെയ്യും.

ലിയോJuly 23-Aug 23

ലിയോJuly 23-Aug 23

വല്ലാതെ ഭരിയ്ക്കുന്ന സ്വഭാവമില്ലെങ്കിലും ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ഏതു വിധേനയും കാര്യങ്ങള്‍ തങ്ങളുടെ രീതിയില്‍ അടുപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ്. ഭരിയ്ക്കുന്ന സ്വഭാവമാണ് ശരിയായ രീതിയെന്ന കാഴ്ചപ്പാടുള്ളവരാണ് ലിയോ രാശിയില്‍ പെട്ടവര്‍.

X
Desktop Bottom Promotion