പുനര്‍ജന്മത്തില്‍ നിങ്ങളെന്താവും, അറിയാം ആ രഹസ്യം

Posted By:
Subscribe to Boldsky

പുനര്‍ജന്മത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും പലരും. മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും പല വിധത്തില്‍ പഠനങ്ങളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നവരാണ് പലരും. പുനര്‍ജന്മം എന്നത് ഇന്നും പിടികിട്ടാത്ത ഒരു പ്രഹേളികയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജന്മത്തിന്റെ പ്രശ്‌നങ്ങള്‍ ആണ് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ ഈ ജന്മത്തില്‍ ഉണ്ടാവുന്നത് എന്നതാണ് പലരും വിശ്വസിക്കുന്നത്.

കഴിഞ്ഞ ജന്മം നിങ്ങളെന്തായിരുന്നെന്ന് രാശി പറയും

പുനര്‍ജന്മത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ സംശയങ്ങളും പഠനങ്ങളിലും വിശ്വസിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പഠനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആക്കം കൂട്ടുന്ന തരത്തിലുള്ള കാര്യങ്ങളാണ് പലരും കണ്ടെത്തിക്കൊണ്ടിരിക്കുന്നതും. എന്നാല്‍ പുനര്‍ജന്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. ഓരോ രാശിക്കാര്‍ക്കും പുനര്‍ജന്മത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? അതിനായി ചില കാര്യങ്ങള്‍ അറിയാം. പുനര്‍ജന്മത്തെക്കുറിച്ച് ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പുനര്‍ജന്മത്തില്‍ വളരെ വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കേണ്ടതായി വരുന്നത്. സ്‌നേഹത്തിനു വേണ്ടി വഴക്കുണ്ടാക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരും ആയിരിക്കും. മറ്റുള്ളവര്‍ക്ക് എന്ത് തോന്നുമെന്ന് കരുതി പല കാര്യങ്ങളും മാറ്റി വെക്കുന്ന പ്രകൃതക്കാരായിരിക്കില്ല ഇവര്‍. മാത്രമല്ല ജീവിതത്തില്‍ യാതൊരു തരത്തിലുള്ള മമതയും ഇവര്‍ക്ക് ആരോടും ഉണ്ടാവുകയില്ല.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പുനര്‍ജന്മം ഉണ്ടെങ്കില്‍ എന്തും നശിപ്പിക്കാനുള്ള ത്വരയുമായാണ് അവര്‍ എത്തുന്നത്. ആക്രമണ സ്വഭാവവും ഈഗോ മാത്രം ഉള്ളവരും ആയിരിക്കും ഇവര്‍. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവും.

മിഥുനം രാശി

മിഥുനം രാശി

ചെയ്യുന്നത് നല്ലതാണെങ്കില്‍ പോലും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്. മറ്റുള്ളവരെ തോല്‍പ്പിക്കുന്നതിന് പല വിധത്തില്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും ഇവര്‍. സ്വഭാവത്തിന്റെ കാര്യത്തില്‍ ഇവര്‍ പല സ്വഭാവമാണ് കാണിക്കുക. എന്തിനേയും വെല്ലുവിളിക്കുന്ന ഒരു സ്വഭാവമായിരിക്കും ഇവര്‍ക്ക്. ഇപ്പോള്‍ പറഞ്ഞതായിരിക്കില്ല പിന്നെ പറയുന്നത് എന്നതാണ് സത്യം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരായവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കളായിരിക്കില്ല. എപ്പോഴും സുഹൃത്തുക്കള്‍ക്ക് ഒരു പേടിസ്വപ്‌നം തന്നെയായിരിക്കും ഇവര്‍. പലപ്പോഴും നിങ്ങളുടെ സ്‌നേഹത്തേയും ആത്മവിശ്വാസത്തേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സ്വഭാവക്കാരായിരിക്കും ഇവര്‍. നെഗറ്റീവ് എനര്‍ജി ഇവരുടെ ശരീരത്തില്‍ നിന്നും എപ്പോഴും പ്രവഹിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ കര്‍ക്കിടകം രാശിക്കാരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

മറ്റുള്ളവരെ ദ്രോഹിക്കുന്ന കാര്യത്തില്‍ പല വിധത്തിലും ശ്രമിച്ചു കൊണ്ടിരിക്കുന്നു ഇവര്‍. എപ്പോഴും തന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു എന്ന തോന്നല്‍ ഇവര്‍ക്കുണ്ടാവുന്നു. വളരെ നാടകീയമായിട്ടായിരിക്കും ഓരോ കാര്യങ്ങളും തീരുമാനിക്കേണ്ടത്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഒരു പുനര്‍ജന്മമുണ്ടെങ്കില്‍ വളരെ പെര്‍ഫക്ഷനോടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. എന്നാല്‍ തനിക്ക് എന്തെങ്കിലും നേട്ടം അതില്‍ കണ്ടെത്തിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് ഇവര്‍ മുന്നിട്ടിറങ്ങുകയുള്ളൂ.

തുലാം രാശി

തുലാം രാശി

ആത്മാര്‍ത്ഥതയില്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും ഇവര്‍. പലപ്പോഴും ഫേക്ക് ആയ കാര്യങ്ങള്‍ കൊണ്ട് പല വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. പലരും ഇവരുടെ അഭിനയത്തിലും മധുര സംഭാഷണങ്ങളിലും വീണു പോയി ചതിയില്‍ പെടുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

പ്രതികാരമനോഭാവത്തോടെ കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണ് ഇവര്‍. ചെറിയ കാര്യത്തിനു പോലും പ്രതികാരം ചെയ്യണം എന്ന മനോഭാവം ഇവരില്‍ കൂടുതലായിരിക്കും. ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കുകയില്ല. ഒരു കാര്യത്തിനും സ്വന്തം അഭിപ്രായം എന്നതിലുപരി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും നല്‍കുകയില്ല.

ധനു രാശി

ധനു രാശി

സ്വയം ഒരു വിശ്വാസം ഉള്ളവരാണ് ഇവര്‍. തന്റെ കാര്യം സാധിക്കാന്‍ വേണ്ടി പല വിധത്തില്‍ ചതിയും വഞ്ചനയും ഇവര്‍ നടത്തുന്നു. ശ്രദ്ധിക്കാതെയുള്ള സംസാരം പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. മറ്റുള്ളവര്‍ക്ക് തന്റെ സംസാരത്തിലൂടെ എന്ത് തോന്നുന്നു എന്നത് ഇവരെ ബാധിക്കുന്ന വിഷയമേ അല്ല എന്നതാണ് സത്യം.

 മകരം രാശി

മകരം രാശി

സ്വന്തമായുള്ള ഫീലിംഗ്‌സ് മറച്ച് വെച്ച് പല കാര്യങ്ങളും തീരുമാനിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ജോലിയില്‍ അല്‍പം ആത്മാര്‍ത്ഥത കൂടുതലായിരിക്കും. എന്നാലും അത് സ്വന്തം നേട്ടത്തിന് വേണ്ടിയാണ് എന്നതാണ് മകരം രാശിക്കാരെ വ്യത്യസ്തരാക്കുന്നത്. ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മകരം രാശിക്കാര്‍ ശ്രമിക്കാറില്ല. ഇത് തന്നെയാണ് പല വിധത്തില്‍ ജീവിതത്തില്‍ ഇവരെ പരാജയത്തിലേക്ക് നയിക്കുന്നതും.

കുഭംരാശി

കുഭംരാശി

സ്വന്തമായി ഒരു ജീവിതവും സാഹചര്യവും സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. മറ്റുള്ളവരെ പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരായിരിക്കില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുകയും ചെയ്യുന്നു. എങ്കിലും സ്വന്തം കാര്യം തീരുമാനിക്കുന്നതിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നു. ഇത് എപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

 മീനം രാശി

മീനം രാശി

ജീവിതത്തില്‍ ഓരോ സമയത്തും ഓരോ തരത്തിലായിരിക്കും സ്വഭാവവും വ്യക്തിത്വവും കാണിക്കുക. മറ്റുള്ളവരുടെ ഭാഗത്താണ് ന്യായം എങ്കിലും അത് മനസ്സിലാക്കാന്‍ ഒരിക്കലും മീനം രാശിക്കാര്‍ തയ്യാറാവുകയില്ല. എല്ലാവര്‍ക്കും ജീവിതത്തില്‍ പല വിധത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തെറ്റുകള്‍ മനസ്സിലാക്കി ജീവിതത്തില്‍ മുന്നോട്ടെ എത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

English summary

Zodiac signs reborn as horrifying characters

Zodiac signs reborn as horrifying characters read on to know more about it.
Story first published: Monday, April 23, 2018, 13:42 [IST]