Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
കൈയ്യിലെ ഈ അടയാളങ്ങള്‍ പറയും സമ്പത്ത് നേടുമോ എന്ന്
സാമ്പത്തികം ജീവിതത്തിന്റെ അടിസ്ഥാനമായ ഒന്ന് തന്നെയാണ്. പലപ്പോഴും സാമ്പത്തിക അടിത്തറ കൃത്യമല്ലാത്തതാണ് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. സാമ്പത്തിക നേട്ടം എന്നതിലുപരി കൃത്യമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ സാമ്പത്തിക അടിസ്ഥാനം തീരുമാനിക്കുന്നതിന് ചില ഘടകങ്ങള്‍ ഉണ്ട്. കൈരേഖ നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
കൈരേഖ നോക്കി നമുക്ക് സാമ്പത്തിക സ്ഥിരതയെക്കുറിച്ച് മനസ്സിലാക്കാം. കാരണം കൈയ്യിലെ രേഖ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് കൈയ്യില്‍ നിറയേ രേഖയുണ്ടായിരിക്കും. ചിലര്‍ക്ക് അത് വളരെ കുറവായിരിക്കും. എന്നാല്‍ കൈയ്യില്‍ ചില രേഖകള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക നേട്ടത്തിനേയും കോട്ടത്തിനേയും തന്നെയായിരിക്കും.
കൈരേഖ നോക്കി പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമാണോ കോട്ടമാണോ എന്ന് മനസ്സിലാക്കാം. കൈയ്യിലെ ചില രേഖകളും മറ്റും മനസ്സിലാക്കിയാല്‍ അത് നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്നു. ചിലരില്‍ തെളിഞ്ഞ് കാണുന്ന രേഖകള്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. അതിനായി കൈയ്യിലെ ചില അടയാളങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

തള്ളവിരലിന് മുകളില്‍
തള്ളവിരലിന് മുകളില്‍ ഒരു ഉയര്‍ച്ച പോലുള്ള രേഖ കണ്ടാല്‍ അതിനര്‍ത്ഥം നിങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം പലപ്പോഴും അറിയുകയില്ല. ഇത് തന്നെയാണ് ഇവരെ പരാജയത്തില്‍ എത്തിക്കുന്നതും. എന്നാല്‍ നിങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഏത് പ്രതിസന്ധിയേയും ചിരിച്ച് കൊണ്ട് നേരിടുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ഇതെല്ലാം നിങ്ങളുടെ തള്ളവിരലിലെ ആ അടയാളത്തിന്റെ ഫലമായാണ്.

നക്ഷത്ര ചിഹ്നം
നിങ്ങളുടെ ചൂണ്ട് വിരലിന് താഴെയായി നക്ഷത്ര ചിഹ്നം ഉണ്ടെങ്കിലും സാമ്പത്തികപരമായി നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ ഭരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. നക്ഷത്ര ചിഹ്നം വളരെ കുറവായിരിക്കും ഉണ്ടാവുന്നത്. ചുരുക്കം ചിലരില്‍ മാത്രമേ ഇത്തരം ചിഹ്നങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ഉള്ളം കൈയ്യിലെ ചിഹ്നം
ഉള്ളം കൈയ്യില്‍ വലതു വശത്ത് താഴെയായി നക്ഷത്ര ചിഹ്നം ഉണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കുന്ന വ്യക്തിയായിരിക്കും. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഉണ്ടാവില്ലെങ്കിലും ഇവരില്‍ ഒരിക്കലും സാമ്പത്തിക തളര്‍ച്ച ഉണ്ടാവില്ല. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് എന്ന ചിന്ത ഇവരില്‍ ഉണ്ടാവില്ല. ഏത് കാര്യത്തിനും വിജയം കൈവരിക്കുന്നവരായിരിക്കും ഇവര്‍. എത്ര പരാജയമാണെങ്കിലും അതിനെ തരണം ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

മോതിര വിരലിന് താഴെ
മോതിര വിരലിന് താഴെ നിങ്ങള്‍ക്ക് നക്ഷത്രചിഹ്നം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രശസ്തരാവുന്നതിന് ഉള്ള കഴിവുണ്ട്. എത്രയൊക്കെ അടക്കി വെച്ചാലും നിങ്ങള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തും. മാത്രമല്ല സാമ്പത്തികമായി നല്ല നിലയില്‍ എത്തുന്നതിനുള്ള ഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്നു. കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം പല ഘട്ടങ്ങളിലും സഹായിക്കുന്നു. പ്രശസ്തിയിലൂടെ ലോകം തന്നെ കീഴടക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

ചെറുവിരലിന് താഴെ
നിങ്ങളുടെ ചെറുവിരലിന് താഴെയായി ഒരു സ്റ്റാര്‍ ചിഹ്നം ഉണ്ടോ? ഇതിനടുത്തായി രു നേര്‍രേഖ കൂടി ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നതാണ് സത്യം. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. സാമ്പത്തികപരമായും ശാരീരികപരമായും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായിരിക്കും നിങ്ങള്‍. ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപരമായി കഷ്ടപ്പെടേണ്ട അവസ്ഥ നിങ്ങളില്‍ ഉണ്ടാവുകയില്ല. ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും.

ഉള്ളം കൈയ്യില്‍ A ഉണ്ടോ?
നിങ്ങളുടെ ഉള്ളം കൈയ്യിലായി A ആകൃതിയില്‍ ചിഹ്നമുണ്ടോ? എന്നാല്‍ അതിനര്‍ത്ഥവും അത് നിങ്ങളുടെ ഭാഗ്യചിഹ്നമാണ് എന്നതാണ്. ഇതിലൂടെ നിങ്ങളുടെ പ്രശസ്തി ലോകം മുഴുവന്‍ എത്തുന്നു. സാമ്പത്തികപരമായി ഏറ്റവും നല്ല നിലയിലൂടെ നിങ്ങള്‍ക്ക് കടന്നു പോവാനാകുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. പല കിട്ടാക്കടങ്ങളും ചോദിക്കാതെ തന്നെ നിങ്ങള്‍ക്ക് തിരിച്ച് കിട്ടുന്നു. ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും സന്തോഷങ്ങളും നിങ്ങള്‍ക്ക് നല്കുന്നു.



Click it and Unblock the Notifications
