Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ഡിസംബറില്‍ ഈ നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരം ഇങ്ങനെ
ഓരോ നക്ഷത്രത്തിലും ഓരോ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും മറ്റും ഉണ്ടാവുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണ് പലരുടേയും അശ്രദ്ധ. ഓരോ നക്ഷത്രക്കാര്‍ക്കും ജന്മ നക്ഷത്ര പ്രകാരം ചില നല്ല കാര്യങ്ങളും ചില മോശം കാര്യങ്ങളും സംഭവിക്കുന്നു. ജ്യോതിശാസ്ത്രത്തിന് അത്രക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജ്യോതിശാസ്ത്രപ്രകാരം നടത്തുന്ന ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ചിലര്‍ക്ക് ദോഷസമയവും നല്ല സമയവും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം നക്ഷത്രപ്രകാരം സംഭവിക്കുന്നത് തന്നെയാണ്.
എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ദോഷം ഉണ്ടെന്നും അവര്‍ക്ക് ദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയെന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഓരോ നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഡിസംബര്‍ മാസത്തില്‍ ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അല്പം ദോഷസമയമാണ് ഡിസംബര്‍. അതുകൊണ്ട് തന്നെ ഡിസംബര്‍ മാസത്തില്‍ ഭരണി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക്, ധാര, ദേവീ ക്ഷേത്രത്തില്‍ വഴിപാട് എന്നിവ കഴിക്കേണ്ടതിന് ശ്രദ്ധിക്കണം. ഇത് ചെയ്ത് കഴിഞ്ഞാല്‍ ജീവിതത്തില്‍ ഉയര്‍ച്ചക്കും നേട്ടത്തിനും കാരണമാകുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ ശ്രീകൃഷ്ണ ഭഗവാനെയാണ് ഭജിക്കേണ്ടത്. ഇത് ദോഷങ്ങളെ നീക്കി നല്ല സമയത്തിന് വഴിവെക്കുന്നു. അതിനായി ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, പാല്‍പ്പായസം, പുഷ്പാഞ്ജലി എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം നിങ്ങളിലെ ദോഷത്തെ ഇല്ലാതാക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരും ഡിസംബര്‍ മാസത്തില്‍ അല്പം ശ്രദ്ധിക്കണം. ശിവഭഗവാനെയാണ് ഭജിക്കേണ്ടത്. സിവന് പിന്‍വിളക്ക്, ധാര, സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വഴിപാട് എന്നിവ കഴിക്കേണ്ടത് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ശിവഭഗവാനെ ഭജിക്കാന്‍ സമയം കണ്ടെത്തേണ്ടതാണ്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും ഈ മാസം അല്പം മോശം മാസമാണ്. കര്‍ക്കിടകക്കൂറില്‍ വരുന്ന ആയില്യം നക്ഷത്രക്കാര്‍ നാഗത്തിന് പാലും നൂറും നല്‍കുന്നതിന് നോക്കണം. ഇത് ജീവിതത്തില്‍ പല വിധത്തില്‍ തടസ്സങ്ങള്‍ നീങ്ങുന്നതിന് സഹായിക്കുന്നു. വളരെയധികം ഭക്തിയോടെ ജീവിക്കുന്നവരാണ് ഇവര്‍.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്കും ഡിസംബര്‍ മാസത്തില്‍ അല്പം മോശം സമയമായിരിക്കും. വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. അതിനായി സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി വ്രതം എടുക്കുന്നത് നല്ലതാണ്. സമയ ദോഷം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നേട്ടം വരുന്നതിനും സഹായിക്കുന്നു ഷഷ്ഠി വ്രതം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും അല്പം തട്ടുമുട്ടുമുള്ള സമയമാണ് ഡിസംബര്‍ മാസം. അതുകൊണ്ട് ഇവര്‍ ശാസ്താവിനെ ഭജിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. കൂടാതെ ശ്രീകൃഷ്ണന് പാല്‍പ്പായസം വഴിപാട് നല്‍കുന്നതും എന്തുകൊണ്ടും നല്ലതാണ്. ശാസ്താവിന് നീരാഞ്ജനം നടത്തുന്നതിന് ശ്രദ്ധിക്കണം.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാരും അല്പം ശ്രദ്ധിക്കണം. ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കുന്നത് ഇവര്‍ ശീലമാക്കണം. ഉത്രാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഈ മാസം ഉള്ളത്. ഉത്രാടം നക്ഷത്രക്കാര്‍ ശ്രീകൃഷ്ണന് ഭാഗ്യസൂക്തം കഴിക്കുന്നത് നല്ലതാണ്.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട്. ഇവര്‍ ദേവീ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തേണ്ടതിന് ശ്രദ്ധിക്കണം. ഏകാദശി വ്രതം എടുക്കേണ്ടതിനും ശ്രദ്ധിക്കണം. ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എപ്പോഴും ശ്രദ്ധിക്കണം.



Click it and Unblock the Notifications