Just In
- 4 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- 6 hrs ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 10 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 12 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
Don't Miss
- News
മുഷറഫ് സമാധാന വാഹകനെന്ന് തരൂര്‍; രാഹുലിനെ പുകഴ്ത്തിയതിനുള്ള സ്നേഹമെന്ന് ബിജെപി
- Movies
'ജയൻ ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി, ലാലേട്ടൻ പക്ഷെ സമ്മതം പറഞ്ഞു'; രൂപേഷ്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
മൂക്കിന്റെ ഷേപ്പ് ഇങ്ങനെയെങ്കില്‍ ഭാഗ്യം തുണക്കും
ഓരോരുത്തര്‍ക്കും മൂക്കിന്റെ ഷേപ്പ് ഓരോ തരത്തിലായിരിക്കും. മൂക്ക് മാത്രമല്ല മനുഷ്യ ശരീരത്തിലെ ഓരോ അവയങ്ങളും മറ്റുള്ളവരില്‍ നിന്ന് പല തരത്തിലും വ്യത്യസ്തമായിരിക്കും. ഇതിനെല്ലാം ഓരോ തരത്തില്‍ പ്രത്യേകതകളും ഉണ്ടായിരിക്കും. ഭാവിയെക്കുറിച്ചും നമ്മുടെ ഭാഗ്യത്തെക്കുറിച്ചും വ്യക്തമാക്കുന്നതാണ് നമ്മുടെ ഓരോ അവയവങ്ങളും. ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മുടെ അവയവങ്ങള്‍ നോക്കി നമുക്ക് പറയാന്‍ സാധിക്കും.
മൂക്കിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മൂക്കിന് നമ്മുയെ ഭാഗ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? എല്ലാവരുടേയും മൂക്ക് വ്യത്യസ്തമാണ്. മൂക്കിന്റെ ആകൃതിയും വലിപ്പവും നോക്കി എന്തൊക്കെ കാര്യങ്ങള്‍ പറയാന്‍ കഴിയും എന്ന് നോക്കാം. ഇത് പല തരത്തിലാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ മൂക്ക് ചിത്രം എ പോലെ
നിങ്ങളുടെ മൂക്ക് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെയാണോ? നീണ്ടതും അല്പം വളഞ്ഞതും ആയിട്ടുള്ള മൂക്കാണെങ്കില്‍ നിങ്ങള്‍ വളരെ പോസിറ്റീവ് ചിന്താഗതിയുള്ള ഒന്നാണ്. മാത്രമല്ല കൂട്ടുകാരുമായും വീട്ടുകാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരും ആയിരിക്കും.

ചിത്രം ബിയില്കാണുന്ന പോലെ
നിങ്ങളുടെ മൂക്ക് ചിത്രം ബിയില്‍ കാണുന്നതു പോലെ ആണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നിങ്ങളുടെ വികാരങ്ങളെ മറച്ചു വെക്കുന്ന വ്യക്തിയായിരിക്കും. കഠിനാധ്വാനികളും മറ്റ് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് ഉയര്ത്തെഴുന്നേല്ക്കാന് കഴിവുള്ളവരും ആയിരിക്കും.

ചിത്രം സിയില്‍ കാണുന്ന പോലെ
നിങ്ങളുടെ മൂക്ക് ചിത്രം സിയില്‍ കാണുന്നത് പോലെയെങ്കില്‍ സ്മാര്‍ട്ട് ആയിരിക്കും നിങ്ങള്‍. എന്നാല്‍ അക്രമ വാസന അല്പം കൂടുതലായിരിക്കും നിങ്ങള്‍ക്ക്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തും.

ചിത്രം ഡിയില്‍ കാണുന്ന പോലെ
നിങ്ങളുടെ മൂക്ക് ചിത്രം ഡിയില്‍ കാണുന്നത് പോലെയെങ്കില്‍ നിങ്ങള്‍ ഉറച്ച മനസ്സുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരിക്കും. മാത്രമല്ല നല്ലൊരു വ്യക്തിത്വം എന്നതിലുപരി മറ്റുള്ളവരെ ഏത് കാര്യത്തിനും പിന്തുണക്കുന്ന സ്വഭാവക്കാരായിരിക്കും നിങ്ങള്‍.

ചിത്രം ഇയില്‍ കാണുന്ന പോലെ
ചിത്രം ഇയില്‍ കാണുന്ന പോലെയാണ് നിങ്ങളുടെ മൂക്കെങ്കില്‍ നിങ്ങള്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. മാത്രമല്ല ആരും ആകര്‍ഷിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

ചിത്രം എഫില്‍ കാണുന്ന പോലെ
ചിത്രം എഫില്‍ കാണുന്ന പോലെയാണ് നിങ്ങളുടെ മൂക്കെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ ഒരു ബിസിനസ് മൈന്‍ഡ് ഉള്ള ആളാണ് എന്നതായിരിക്കും കണക്കാക്കുന്നത്. മാത്രമല്ല മറ്റുള്ളവരെ ഭരിക്കുന്നതിനും വളരെ ആക്ടീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് കഴിവുണ്ടാവുന്നു.

ചിത്രം ജിയില്‍ കാണുന്ന പോലെ
ചിത്രം ജിയില്‍ കാണുന്നത് പോലെയാണ് നിങ്ങളുടെ മൂക്കെങ്കില്‍ അത് നിങ്ങളൊരു റിബലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും അത് എന്തുകൊണ്ടും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

ചിത്രം എച്ചില് കാണുന്നത് പോലെ
ചിത്രം എച്ചില് കാണുന്നത് പോലെയാണ് നിങ്ങളുടെ മൂക്കെങ്കില്‍ അത് നിങ്ങളുടെ കാര്യത്തില്‍ പല വിധത്തില്‍ സഹായിക്കുന്നു. ജീവിതത്തില്‍ കഷ്ടപ്പെട്ടാണെങ്കിലും വിജയം നേടിയെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല ആത്മീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.