Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിരലിന് നീളമുള്ള ചെക്കന് ഭാഗ്യം ഇങ്ങനെ
നമ്മുടെയെല്ലാം കൈവിരലുകള്‍ക്ക് ഓരോ നീളമായിരിക്കും. ഇത് പല വിധത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും നമ്മള് ചെയ്യുന്ന പല കാര്യങ്ങള്‍ക്കും നമ്മുടെ വിരലുകളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇതിനുള്ള പങ്കിന് എന്തൊക്കെ പ്രാധാന്യമാണ് ഉള്ളത് എന്ന് മനസ്സിലാക്കണം. ജീവിതത്തില്‍ നമ്മള് ചെയ്യുന്ന പല കാര്യങ്ങളും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്.
വിരലിന്റെ നീളവും നമ്മുടെ ജീവിതവും തമ്മില്‍ വളരെയധികം ബന്ധമാണ് ഉള്ളത്. ഇതെല്ലാം ഒരു വിശ്വാസത്തിന്റെ ബലത്തിലാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. വിരലിന്റെ നീളവും പുരുഷന്റെ ജീവിതവും തമ്മില്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നോക്കാം. ഇവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നോക്കാം.

തള്ള വിരലിന് നീളം
തള്ള വിരലിന് സാധാരണ വിരലുകളേക്കാള് നീളം കുറവായിരിക്കും. എന്നാല്‍ ഇത് അല്പം തടിച്ചിട്ടാണെങ്കില്‍ നിങ്ങള്‍ ഉത്സാഹ ഭരിതരും ഏത് കാര്യവും സ്മാര്‍ട്ട് ആയി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും ആയിരിക്കും. മാത്രമല്ല ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.

ചൂണ്ടു വിരലിന് നീളം
മോതിരവിരലിനെ അപേക്ഷിച്ച് ചൂണ്ടു വിരലിന് നീളം കൂടുതലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധത്തിലായിരിക്കും നിങ്ങള്‍ എന്നതിന്റെ സൂചനയാണ്. സെക്സ് ഹോര്‍മോണായ ടെസ്റ്റിറോണിന്റെ പ്രവര്‍ത്തനവും നിങ്ങളില്‍ കൂടുതലായിരിക്കും. മാത്രമല്ല നല്ല കുടുംബ ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു.

നടുവിരലിന്റെ നീളം
നടുവിരലിന് ചൂണ്ടു വിരലിനേക്കാള്‍ നീളം കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായ മുഖമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സാമ്പത്തികമായും നേട്ടം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകളെ പെട്ടെന്ന് നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു.

മോതിര വിരലിന്റെ നീളം
ചൂണ്ടു വിരലിന് മോതിരവിരലിനേക്കാള്‍ നീളം കുറവാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ് എന്നതണ്. മാത്രമല്ല നല്ല മനസ്സിനുടമായാണ് നിങ്ങളെന്നതും ഇതിലൂടെ പ്രകടമാകുന്നു. ചൂണ്ടു വിരലിന്റെ നീളം നോക്കി നമുക്ക് ആളുകളെ മനസ്സിലാക്കാവുന്നതാണ്.

ചെറുവിരല്‍
മറ്റ് വിരലുകളെ അപേക്ഷിച്ച് ചെറുവിരല്‍ വളരെ ചെറുതായിരിക്കും. എന്നാല്‍ മോതിര വിരലിന്റെ വരയോട് ചേര്‍ന്ന് ചെറുവിരലിന്റെ നീളം ഉണ്ടെങ്കില്‍ നിങ്ങള്‍ വളരെ തമാശക്കാരായിരിക്കും. മാത്രമല്ല പല ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവരും ആയിരിക്കും.

നഖത്തിന്റെ ആകൃതി
നഖത്തിന്റെ ആകൃതിയും പ്രധാന ഘടകമാണ്. കോണ്‍ ആകൃതിയില്‍ നഖങ്ങളുള്ള പുരുഷന്മാര്ക്ക് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല പലപ്പോഴും ജോലി സംബന്ധമായ കാര്യങ്ങളിലും തിളങ്ങാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
വിരലിന് നീളം കുറയുന്നത് പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നു. നീളം കുറഞ്ഞ വിരലുള്ളവരില് 3000ത്തില്‍ പകുതി പേര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവുന്നു.

ക്യാന്‍സര്‍ സാധ്യത
മോതിരവിരലിനും ചൂണ്ടു വിരലിനും ഒരേ നീളമാണെങ്കില്‍ അത് രോഗങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പ്രത്യേകിച്ച് ക്യാന്‍സര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ.



Click it and Unblock the Notifications
