ജനനദിനം നിങ്ങളുടെ ഭാവിയാണ്

ആഴ്ചയിലെ ഓരോ ദിവസങ്ങളും, അതായത് നിങ്ങള്‍ ജനിച്ച ആ പ്രത്യേക ദിവസം,

നമ്മുടെ ജീവിതത്തില്‍ ജനിച്ച മാസവും ദിവസവും വര്‍ഷവുമെല്ലാം വലിയ സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ട്. നമ്മുടെ സ്വഭാവം മുതല്‍ ഭാവിയെ വരെ സ്വാധീനിയ്ക്കുന്നവയാണ് ഇവ. ജ്യോതിഷവും സംഖ്യാശാസ്ത്രവുമെല്ലാം ഇതിനു വിശദീകരണങ്ങള്‍ നല്‍കുന്നുമുണ്ട്. നമ്മുടെ പ്രവൃത്തിയേയും സ്വാഭാവത്തേയും എല്ലാം ഇതു സ്വാധീനിയ്ക്കുകയും ചെയ്യും.

ആഴ്ചയിലെ ഓരോ ദിവസങ്ങളിലും ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ പറയുന്നുണ്ട്. ഭാഗ്യവും നിര്‍ഭാഗവുമെല്ലാം ഇത് അടിസ്ഥാനപ്പെടുത്തിയിരിക്കുകയും ചെയ്യുന്നു.

day

ആഴ്ചയിലെ ഓരോ ദിവസങ്ങളും, അതായത് നിങ്ങള്‍ ജനിച്ച ആ പ്രത്യേക ദിവസം, തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങള്‍ എന്താണു പറയുന്നതെന്നറിയൂ,

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ജനിച്ചവര്‍ മറ്റുള്ളവരുടെ മുന്നില്‍ അല്‍പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. രൂപത്തെപ്പറ്റി അല്‍പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കു.4, 8, 13, 17, 26, 31 തീയതികള്‍ ഇവര്‍ക്കു ഭാഗ്യമാണ്. സമൂഹത്തിന് നല്ലതു ചെയ്യുവാന്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ക്ക് 22 വയസിനു ശേഷം ഭാഗ്യം എത്തിച്ചേരും. കാര്യങ്ങള്‍ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ ശോഭിയ്ക്കുകയും ചെയ്യും.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ജനിച്ചവര്‍സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നതില്‍ ഏറെ മിടുക്കരാണ്. സുഹൃത്തുക്കളെ വളരെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുന്നവര്‍. ഇവര്‍ക്ക് 4, 8, 13, 17, 26, 31 തീയതികള്‍ ഭാഗ്യദായകമാണ്.പറഞ്ഞ വാക്കു പാലിയ്ക്കുന്ന ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. ആത്മീയ കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന പ്രകൃതക്കാര്‍. കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവര്‍. 22 വയസിനു ശേഷം ഭാഗ്യമുണ്ടാകും.

‌വ്യാഴാഴ്ച

‌വ്യാഴാഴ്ച

‌വ്യാഴാഴ്ച ജനിച്ചവര്‍ ആകര്‍ഷണം കൂടുതലുള്ളവരാരിയിക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്‍കുന്നവര്‍. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. വാശിയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലാണ്. 18 വയസിനു ശേഷം ഭാഗ്യം വരുമെന്നാണ് ജ്യോതിഷം പറയുന്നത്. ശാന്തപ്രകൃതമുള്ള ഇവര്‍ തങ്ങളെ ഉപദ്രവിയ്ക്കുന്നവരോടു പോലും സ്‌നേഹത്തോടെ പെരുമാറുന്നവരുമാണ്. ക്ഷമാശീലം ഏറെയുള്ള ഇക്കൂട്ടര്‍ മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരുമാണ്.3, 6, 9, 12, 15, 18, 21, 24, 27, 30 തീയതികള്‍ ഇവര്‍ക്കു ഭാഗ്യദായകമാണ്.

ബുധനാഴ്

ബുധനാഴ്

ബുധനാഴ്ച ജനിച്ചവര്‍ ഏതു കാര്യത്തിലും വിജയം നേടുന്നവരാണ് . സൂക്ഷ്മബുദ്ധിയുള്ളവരാണ് ഇക്കൂട്ടര്‍. ജോലി ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാര്‍. ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് .എന്നാല്‍ ചിലപ്പോള്‍ വേണ്ട രീതിയി്ല്‍ ആസൂത്രണമില്ലാത്തവരും.23 വയസിനു ശേഷമാണ് ഉയര്‍ച്ചയുണ്ടാകുക. സംസാരത്തിലൂടെ കാര്യസാധ്യം നേടാന്‍ കഴിവുള്ള ഇവര്‍ ഡോക്ടര്‍, ജഡ്ജി, എഞ്ചിനീയര്‍ എ്ന്നീ പദവികളില്‍ ശോഭിയ്ക്കുന്നവരുമാകും. 5, 10, 14, 23 തീയതികള്‍ ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന തീയതിയാണ്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് വിദ്യാഭ്യാസശേഷമാണ് ഏറെ ഉയര്‍ച്ചയുണ്ടാകാന്‍ പോകുന്നതും. സ്വഭാവത്തിന്റെ കാര്യത്തില്‍ അല്‍പം കാര്‍ക്കശ്യമുള്ളവരാണിവര്‍. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്നവര്‍.നല്ല കാര്യങ്ങള്‍ 9, 18, 27 തീയതികളില്‍ തുടങ്ങിയാല്‍ ഉയര്‍ച്ചയുണ്ടാകും. ഈ തീയതികള്‍ ബുധനാഴ്ചകളിലെങ്കില്‍ ഏറെ പ്രധാനം. 18 വയസിനു ശേഷം ഭാഗ്യമുണ്ടാകും.സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവര്‍. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ജനിച്ചവര്‍ക്ക് തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പിന്നീട് സാമ്പത്തികലാഭവും ഉന്നതിയും ഇക്കൂട്ടര്‍ക്കുണ്ടാകും. സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സിരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും 20 വയസിനു ശേഷം ഭാഗ്യവും വിജയവും നല്ല കാലവുമെല്ലാം വന്നു ചേരും.ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവര്‍. ചെയ്യുന്ന തൊഴിലില്‍ ഉന്നതിയുണ്ടാകുന്നവര്‍. ചുറ്റിനുമുള്ള കാര്യങ്ങള്‍ നല്ലപോലെ വിലയിരുത്തിയ ശേഷം മാത്രം അഭിപ്രായം പ്രകടിപ്പിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. 2, 7, 11, 16, 20, 25സ 29 എന്നീ തീയതികള്‍ ഇക്കൂട്ടര്‍ക്കു ഭാഗ്യമാണ്.

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ജനിച്ചവര്‍ പൊസറ്റീവ് ചിന്താഗതിയുള്ള, മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവര്‍. വാക്കിന് വില കൊടുക്കുന്ന ഇത്തരക്കാര്‍ സ്വന്തം വീട്ടുകാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നവരുമാണ്. ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയാല്‍ വിജയം കാണാതെ പിന്നോട്ടു പോകാത്തവരാണിവര്‍.19 വയസിനു ശേഷം ഭാഗ്യം വന്നു .ഈ സമയത്തിനു ശേഷം ഭാഗ്യവും സമ്പത്തുമെല്ലാം വന്നുചേരുകയും ചെയ്യും. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില്‍ ഏറെ ബോധവാന്മാരുമായിരിയ്ക്കും.

Story first published: Saturday, June 16, 2018, 11:00 [IST]
X
Desktop Bottom Promotion