Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉണര്‍ന്നാല്‍ ഈ കണിയെങ്കില് ദുര്ഭാഗ്യം
ഇതാണ് കണിയെങ്കില് ദുര്ഭാഗ്യം ഫലം
രാവിലെ നാമോരോരുത്തരും നല്ല ദിവസമാകണം എന്ന ചിന്തയോടെയും നിശബ്ദ പ്രാര്‍ത്ഥനയോടും ഉണര്ന്നെഴുന്നേല്ക്കുന്നവരാകും. ഉണര്‍ന്നാല്‍ തന്നെ നല്ലതു വരാന്‍ പലര്‍ക്കും പല വഴികളാണ്. ചിലര്‍ കണ്ണടച്ചു പ്രാര്‍ത്ഥിയ്ക്കും, മറ്റു ചിലര്‍ കൈത്തലം തുറന്ന് ഇതിലേയ്ക്കു നോക്കും. കാരണം കൈത്തലത്തില് ലക്ഷ്മീദേവി വസിയ്ക്കുന്നുവെന്നാണ് പൊതുവേയുളള വിശ്വാസം.
രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും മോശമാണ് കണ്ടതെങ്കില്‍ മോശം വരുമെന്നുമെല്ലാം വിശ്വാസമുള്ളവര്‍.
ചില പ്രത്യേക കാര്യങ്ങള്‍ രാവിലെ കാണുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ചിലതു കാണുന്നത് ദുര്ഭാഗ്യവും.
ചില പ്രത്യേക വസ്തുക്കള്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റു കാണുന്നത് ദോഷം വരുത്തുമെന്നു പറയും. അതായത് ഇവ കാണാന്‍, കണി കാണാന്‍ പാടില്ലെന്നര്‍ത്ഥം. ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ,

കണ്ണാടി
ഉണര്‍ന്നയുടന്‍ കണ്ണാടി നോക്കുന്ന ശീലമുളളവരുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. എന്നാല്‍ ഇതു ചെയ്യുന്നത് നല്ലതല്ലെന്നാണ് പറയുക. ഉണര്‍ന്നെഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നിങ്ങളെ കാണുന്നത് നല്ലതല്ല, ദോഷ ഫലമാണെന്നു വിശ്വാസം.

നിഴല്‍
പൊതുവേ നിഴല്‍ നോക്കുന്നതു നല്ലതല്ലെന്നു വിശ്വാസമുണ്ട്. ഇത് രാവിലെ ഉണര്ന്നെഴുറ്റേല്ക്കുമ്പോള് പ്രത്യേകിച്ചും കാണുന്നതു നല്ലതല്ല. നിങ്ങളുടെ നിഴലായാലും മറ്റുള്ളവരുടേതായാലും. ഇത് ദുര്ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ഒരാളുടെ മനസില്‍ സ്ട്രെസും ഉത്കണ്ഠയുമെല്ലാം നിറയ്ക്കാന്‍ ഇത് കാരണമാകും.

നായകള്‍ പരസ്പരം കടിപിടി
നായകള്‍ പരസ്പരം കടിപിടി കൂടുന്നതു കാണുന്നതും നല്ലതല്ലെന്നു പറയും. പൊതുവേ നായകള്‍ കൂടുതല്‍ കടി പിടി കൂടാറും ബഹളം വയ്ക്കാറുമെല്ലാം വൈകിട്ടോ രാത്രിയിലോ ആണ്. എന്നാല്‍ ഇത്തരം ഒരു രംഗത്തിലേയ്ക്കാണ് ഉണര്ന്നെഴുന്നേല്ക്കുന്നതെങ്കില് നല്ലതല്ലെന്നാണ് വിശ്വാസം. ഇത് അന്നത്തെ ദിവസം വഴക്കുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമെല്ലാം സാധ്യത നല്കുന്ന ഒന്നാണെന്നു പറയപ്പെടുന്നു.

മൃഗങ്ങളുടെ ചിത്രങ്ങളോ മൃഗങ്ങളോ
ഉണര്‍ന്നാലുടന്‍ കാണുന്നത് മൃഗങ്ങളുടെ ചിത്രങ്ങളോ മൃഗങ്ങളോ ആകുന്നതും നല്ലതല്ല. ഇതു കൊണ്ടു തന്നെ ഇത്തരം ചിത്രങ്ങളൊന്നും കിടപ്പു മുറിയിലോ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ആദ്യം കാണുന്ന രീതിയിലോ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളും വഴക്കുകള്‍ക്കും കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

വൃത്തിയാക്കാത്ത പാത്രങ്ങളും
ഇതുപോലെ വൃത്തിയാക്കാത്ത പാത്രങ്ങളും രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ കാണുന്നത് ദോഷം വരുത്തുന്ന ഒന്നാണ്. ഇത് കാര്യങ്ങള്‍ വൈകിപ്പിയ്ക്കുമെന്നാണ് പറയുന്നത്. രാത്രി കഴിച്ച പാത്രങ്ങള്‍ എല്ലാം വൃത്തിയാക്കി വയ്ക്കുന്നതാണ് വൃത്തിയുടെ ഭാഗത്തു നിന്നു നോക്കിയാലും നല്ലത്.

വഴക്കുകളോ തര്‍ക്കങ്ങളോ
രാവിലെ മറ്റുള്ളവര്‍ തമ്മിലുള്ള വഴക്കുകളോ തര്‍ക്കങ്ങളോ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ദുര്‍ഭാഗ്യമാണെന്നാണ് വിശ്വാസം. ഇതെല്ലാം നമ്മുടെ മനസിനേയും അതു വഴി ആ ദിവസത്തെ മുഴുവനുമായും ബാധിയ്ക്കും. ഉണര്ന്നഴുന്നേറ്റ ഉടന്‍ നമ്മളും വഴക്കു കൂടാതിരിയ്ക്കേണ്ടതും ഏറെ പ്രധാനമാണ്.

രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള്
രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് കൈത്തലം നോക്കുന്നതും വലതു ഭാഗം തിരിഞ്ഞുണരുന്നതുമെല്ലാം സൗഭാഗ്യം നല്‍കുന്നുവെന്നാണ് പറയും. കരത്തില്‍ വസിയ്ക്കുന്നത് ലക്ഷ്മീ ദേവിയാണെന്നും ഇതു കൊണ്ട് ഇത് ഏറെ നല്ലതുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
