For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മസംഖ്യപ്രകാരം ഇത്‌വീട്ടിലെങ്കില്‍ദാരിദ്ര്യമില്ല

|

ജന്മദിനവും ജന്മനക്ഷത്രവും ജന്മ സംഖ്യയും എല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ചിലരുടെ സ്വഭാവത്തിനും ഭാവിക്കും ഭാഗ്യത്തിനും എല്ലാം പലപ്പോഴും വ്യത്യസ്തപ്പെട്ട് കിടക്കുന്നത് ഇത്തരത്തില്‍ ജന്മ നക്ഷത്രവും ജന്മ സംഖ്യയും എല്ലാം വ്യത്യാസപ്പെട്ട് കിടക്കുന്നത് കൊണ്ടാണ് എന്നാണ് വിശ്വാസം. നിങ്ങളുടെ ജനന ദിവസം ജീവിതത്തില്‍ വളരെയധികം വ്യത്യസ്തതയാണ് നിറക്കുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ ജന്മ ദിന പ്രകാരം വീട്ടില്‍ സൂക്ഷിക്കേണ്ട ചില വസ്തുക്കളുണ്ട്.

ദാരിദ്ര്യത്തിന് അറുതി വന്ന് സമ്പന്നനാകുമോ, അറിയാംദാരിദ്ര്യത്തിന് അറുതി വന്ന് സമ്പന്നനാകുമോ, അറിയാം

ഇവ വീട്ടില്‍ സൂക്ഷിച്ചാല്‍ അത് നിങ്ങളില്‍ ഭാഗ്യവും സന്തോഷവും സൗഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ സൗഭാഗ്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് ജന്മ ദിന പ്രകാരം വീട്ടില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിലൂടെ ജീവിതത്തില്‍ എന്തൊക്കെ ഉയര്‍ച്ചയില്‍ എത്താമെന്നും നോക്കാം.

 ജന്മസംഖ്യ 1

ജന്മസംഖ്യ 1

നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിച്ചോളൂ. വീടിന്റെ വടക്ക് ഭാഗത്താണ് ഇത് സൂക്ഷിക്കേണ്ടത്. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ഭാഗ്യം കൊണ്ട് വരികയും ചെയ്യുന്നു. എന്നാല്‍ മുള കൊണ്ടുണ്ടാക്കിയതാണ് എന്ന കാര്യത്തില്‍ തര്‍ക്കം പാടില്ല മുള കൊണ്ട് ഉണ്ടാക്കിയ ഓടക്കുഴലായിരിക്കണം വീട്ടില്‍ സൂക്ഷിക്കേണ്ടത്. മാത്രമല്ല സ്വര്‍ണം സൂക്ഷിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. അതിലുപരി മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും എന്തുകൊണ്ടും നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

ജന്മസംഖ്യ 2

ജന്മസംഖ്യ 2

നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ വെള്ള നിറത്തിലുള്ള ഒരു ഷോ പീസ് വടക്കു പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വീട്ടില്‍ ഉള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നമ്മളെ കര കയറ്റുന്നതിനും ഇത് സഹായിക്കുന്നു. സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ശാന്തമായി ഇരിക്കുന്നതിനായിരിക്കും ഇവര്‍ക്ക് ആഗ്രഹവും. നീല നിറം ഇവരുടെ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറക്കുന്നതിന് സഹായിക്കുന്നു.

 ജന്മസംഖ്യ 3

ജന്മസംഖ്യ 3

നിങ്ങളുടെ ജന്മസംഖ്യ മൂന്ന് ആണെങ്കില്‍ ഒരു രുദ്രാക്ഷം വീട്ടില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വടക്ക് കിഴക്ക് ഭാഗത്തായാണ് രുദ്രാക്ഷം സൂക്ഷിക്കേണ്ടത്. മാലയിലോ മറ്റോ കോര്‍ത്ത് ആണ് സൂക്ഷിക്കേണ്ടത്. എന്ത് കാര്യത്തിനും വിശ്വസ്തതയോടെ കൂടെ നില്‍ക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം എന്ന് പറയുന്നത് പര്‍പ്പിള്‍ ആണ്. ഈ നിറത്തിന് ജീവിതത്തില്‍ മാജിക് കാണിക്കാന്‍ കഴിയും എന്നതാണ് സത്യം.

ജന്മസംഖ്യ 4

ജന്മസംഖ്യ 4

ജന്മസംഖ്യ നാലാണെങ്കില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്‍പം ക്രിസ്റ്റല്‍ കഷ്ണങ്ങള്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും വലിയ കഷ്ണങ്ങള്‍ സൂക്ഷിക്കരുത്. ഇത് അപകടം വിളിച്ച് വരുത്തും. എല്ലാവരേയും സന്തോഷിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇവരുടെ ഭാഗ്യം നല്‍കുന്ന നിറം എന്ന് പറയുന്നത് ചുവപ്പാണ്. ചുവന്ന നിറമുള്ളവര്‍ക്ക് ഏറ്റവും അധികം സഹായ മനസ്ഥിതി ഉള്ളവരായിരിക്കും. മാത്രമല്ല ജീവിതത്തില്‍ പല വിധത്തില്‍ കാര്യങ്ങള്‍ ഇവര്‍ക്ക് അനുകൂലമായി വന്നു കൊണ്ടേ ഇരിക്കും.

ജന്മസംഖ്യ 5

ജന്മസംഖ്യ 5

ജന്മസംഖ്യ അഞ്ച് ആണെങ്കില്‍ ലക്ഷ്മീ ദേവിയുടെ ചിത്രം വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് ഓറഞ്ചാണ്. ഓറഞ്ച് നിറമുള്ള വസ്തുക്കളും വസ്ത്രങ്ങളും ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നു. മാത്രമല്ല പങ്കാളിയുടെ ഭാഗ്യ നിറവും പലപ്പോഴും ഓറഞ്ച് തന്നെയാണ് എന്നതാണ് ഇവരെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത.

ജന്മസംഖ്യ 6

ജന്മസംഖ്യ 6

ജന്മസംഖ്യ ആറാണെങ്കില്‍ വീട്ടില്‍ തെക്ക് പടിഞ്ഞാറ് വശത്തായി ഒരു മയില്‍പ്പീലി സൂക്ഷിക്കുക. ഇത് നിങ്ങളില്‍ ഐശ്വര്യം നിറക്കുന്നു. എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്ന പച്ചയാണ് ഇവരുടെ ഭാഗ്യ നിറം. ഒരുകാര്യത്തിനും തടസ്സമില്ലാതെ എല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു.

 ജന്മദിനം 7

ജന്മദിനം 7

ജന്മദിനം 7 ആണെങ്കില്‍ ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ഒരു രുദ്രാക്ഷം വീട്ടില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ വിഷമങ്ങളെ ഇല്ലാതാക്കുന്നു. ജീവിതത്തിന്റെ പരിശുദ്ധി പോലെ വെളുത്ത നിറമാണ് ഇവരുടെ ഭാഗ്യനിറം. വെളുത്ത നിറം മാത്രമല്ല ഗ്രെ നിറവും ഇവരുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

 ജന്മസംഖ്യ 8

ജന്മസംഖ്യ 8

ജന്മസംഖ്യ എട്ട് ആണെങ്കില്‍ ഒരു കറുപ്പ് നിറത്തിലുള്ള മുത്ത് പാത്രത്തിലാക്കി സൂക്ഷിക്കുക. തെക്ക് പടിഞ്ഞാറ് ദിശയില്‍ വേണം സൂക്ഷിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇളം നീല നിറം ഇവരില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒന്നാണ്. ഏത് പ്രതിസന്ധിയേയും ജീവിതത്തില്‍ തുടച്ച് നീക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

 ജന്മസംഖ്യ 9

ജന്മസംഖ്യ 9

ജന്മസംഖ്യ 9 എങ്കില്‍ പിരമിഡ് പോലുള്ള ഒരു വസ്തു വീട്ടില്‍ സൂക്ഷിക്കേണ്ടത് ഉത്തമമാണ്. ഇത് ഏത് വിധത്തിലും നിങ്ങളിലെ കഷ്ടപ്പാടിനെ അകറ്റി ജീവിതത്തില്‍ ഉന്‍മേഷം നിറക്കുന്നു. ബ്രൗണ്‍ നിറമാണ് ഇവരില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ബ്രൗണ്‍ നിറത്തിന് ഇവരുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നു. ഏത് വിധത്തിലും ജീവിതത്തിലെ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നതിനും സാധിക്കുന്നു.

English summary

You should keep this things in your house based on birth date

What kind of things you should be kept in your house based on your birth date, read on to know more.
Story first published: Monday, July 23, 2018, 10:53 [IST]
X
Desktop Bottom Promotion