For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകഎയ്ഡ്‌സ് ദിനം 2018: എയ്ഡ്‌സെങ്കില്‍ മരണമിങ്ങനെ

|

നാളെ ലോക എയ്ഡ്‌സ് ദിനമാണ്. എന്തുകൊണ്ട് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. എല്ലാവര്‍ഷവും ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല. 1998-ല്‍ ഏകദേശം ഒരു മില്ല്യണ്‍ ആളുകളാണ് എയ്ഡ്‌സ് ബാധിച്ച് മരണമടഞ്ഞത്. ഇന്നത്തെ കാലത്ത് എയ്ഡ്‌സ്, എച്ച് ഐവി അണുബാധയാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഭയപ്പെടുത്തുന്ന ഒരു രോഗം. പലപ്പോഴും പല വിധത്തിലുള്ള കെട്ടുകഥകളും മറ്റും ഇതിനെചുറ്റിപ്പറ്റി ഉണ്ടെങ്കിലും ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: ഈരാശിക്കാര്‍ക്ക് ഏത്കാര്യത്തിനും അപ്രതീക്ഷിതതടസ്സം</strong>Most read: ഈരാശിക്കാര്‍ക്ക് ഏത്കാര്യത്തിനും അപ്രതീക്ഷിതതടസ്സം

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന ഒന്നാണ് എയ്ഡ്‌സ്. എച്ച് ഐ വി വൈറസ് മൂലം മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് കുറഞ്ഞ് വരുന്നു. എയ്ഡ്‌സ് രോഗിയുടെ ശരീരത്തില്‍ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന ഘടകമായ സിഡി 4 കോശങ്ങളുടെ അളവ് മില്ലിലിറ്ററില്‍ 200 തവണയേ കാണുകയുള്ളൂ. എച്ച് ഐ വി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏകദേശം ആറ് മാസത്തിന് ശേഷമേ രോഗം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എയ്ഡ്‌സിനെക്കുറിച്ച് ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നോക്കാം.

എപ്പോള്‍ തുടങ്ങി

എപ്പോള്‍ തുടങ്ങി

ലോക എയ്ഡ്‌സ് ദിനത്തിന് തുടക്കം കുറിച്ചത് ജെയിംസ് ബണ്‍ തോമസ് നെറ്റര്‍ എന്നീ രണ്ട് പേരായിരുന്നു. 1987-ല്‍ ലോകാരോഗ്യം സംഘടനയുടെ പിന്തുണയോടെയാണ് ഇത്തരം ഒരു ദിവസത്തിന് തുടക്കം കുറിച്ചത്. മാത്രമല്ല 1988- ഡിസംബര്‍ ഒന്ന് മുതലാണ് ലോക എയ്ഡ്‌സ് ദിനം ലോകം ആഘോഷിച്ച് തുടങ്ങിയത്.

എന്തുകൊണ്ട് ഡിസംബര്‍ 1?

എന്തുകൊണ്ട് ഡിസംബര്‍ 1?

ജെയിംസ് ബണ്‍ ആണ് ഡിസംബര്‍ 1 എന്ന തീയ്യതി നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. യു എസ് തിരഞ്ഞെടുപ്പിന് ശേഷവും ക്രിസ്മസ് അവധിക്കു മുന്‍പും ഉള്ള ഒരു ദിവസം എന്ന നിലക്കായിരുന്നു ഡിസംബര്‍ 1 തിരഞ്ഞെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ ചെറുപ്പക്കാരേയും കുട്ടികളേയും ആയിരുന്നു ഇത് ഫോക്കസ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അധികം വൈകാതെ തന്നെ എല്ലാവരും ഇതിന്റെ ഭാഗമായി.

ഈ വര്‍ഷത്തെ വിഷയം

ഈ വര്‍ഷത്തെ വിഷയം

ലോക എയ്ഡ്‌സ് ദിനം 2018 ന്റെ വിഷയം എന്നത് 'നിങ്ങളുടെ അവസ്ഥ അറിയുക' (know your status) എന്നതാണ്. നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അതിന്റെ 30-ാം വാര്‍ഷികം അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ വര്‍ശത്തിലൂടെ. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണത്തിന് സഹായിക്കുന്ന വിവിധ തരത്തിലുള്ള ഹെല്‍ത്ത് എയ്ഡഡ് കാമ്പയിനുകളും അവബോധം ഉളവാക്കുന്ന പരിപാടികളും ഈ ദിവസം നടത്തുന്നുണ്ട്.

സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ

സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ

ആഗോളപരമായി 36.9 മില്ല്യണ്‍ ആളുകള്‍ എച്ച് ഐ വി ബാധിതരാണ്, എന്നാല്‍ ഇതില്‍ 25 ശതമാനം പേര്‍ക്കും ഇപ്പോഴത്തെ അവരുടെ സ്റ്റാറ്റസ് അറിയുകയില്ല. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2017-ന്റെ അവസാനത്തില്‍ ഏകദേഷം 1.8 മില്ല്യണ്‍ ആളുകളും പുതിയതായി എച്ച് ഐ വി ബാധിതരായി മാറിയിട്ടുണ്ടായിരുന്നു. 15-28 നും ഇടയിലുള്ളവര്‍ ഓരോ ആഴ്ചയും എച്ച് ഐ വി ബാധിതരായി മാറുന്നുണ്ട്.

ടെസ്റ്റ് ചെയ്യുന്നതിന്റെ പ്രാധാന്യം

ടെസ്റ്റ് ചെയ്യുന്നതിന്റെ പ്രാധാന്യം

എന്തുകൊണ്ടും എല്ലാവരും എച്ച്‌ഐവി ടെസ്റ്റ് നടത്തണം എന്ന് പറയുന്നു എന്ന് നോക്കാം? എന്നാല്‍ പലരും ഇതിന് വിധേയരാവുന്നില്ല. കാരണം സുരക്ഷിതമായ ലൈംഗിക ബന്ധം, സമൂഹം എന്ത് പറയുന്നു എന്നുള്ള ഭയം, ക്രമരഹിതമായ ലൈംഗിക ബന്ധം എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്. എന്നാല്‍ വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ എച്ച് ഐ വി ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം

മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം

മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു രോഗാവസ്ഥയാണ് എയ്ഡ്‌സ്. എയ്ഡ്‌സ് ബാധിച്ച് കഴിഞ്ഞാല്‍ രോഗ ബാധിതര്‍ കൂടിപ്പോയാല്‍ 12 വര്‍ഷമാണ് ജീവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് രോഗബാധിതരുടെ രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഐ വി ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഇവക്കെതിരേയുള്ള ആന്റിബോഡി രക്തത്തില്‍ എത്തുന്നതിന് ഏകദേശം ആറുമാസത്തോളെ സമയം എടുക്കുന്നു. എന്നാല്‍ ഈ സമയത്ത് നമ്മള്‍ ടെസ്റ്റ് ചെയ്താല്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

രോഗലക്ഷണങ്ങളില്ല

രോഗലക്ഷണങ്ങളില്ല

പലപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണവുമായ എയ്ഡ്‌സിന് സാമ്യമുള്ളതിനാല്‍ ഒരിക്കലും എയ്ഡ്‌സ് ആണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയില്ല. വൈറസ് ബാധിച്ച് കഴിഞ്ഞാലും 12 വര്‍ഷത്തോളം രോഗ ബാധിതന് പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സാധിക്കുന്നു. പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ, വീയിലെ വെളുത്ത പൂപ്പലുകള്‍ എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം എയ്ഡ്‌സ് ലക്ഷണമാണ് എന്ന് പറയാന്‍ കഴിയുകയില്ല.

കുഞ്ഞുങ്ങളിലെ അവബോധം

കുഞ്ഞുങ്ങളിലെ അവബോധം

എച്ച് ഐ വി ബാധിതരായവരില്‍ നിന്ന് എങ്ങനെയെല്ലം രോഗം പകരും എന്നത് ആദ്യം അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന കുട്ടികളില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും ശ്രദ്ധിക്കണം. എച്ച് ഐ വി ബാധിതരായ കുട്ടികള്‍ ക്ലാസ്സ്മുറികളില്‍ ഒരുമിച്ച് ഇരിക്കുകയോ കൂടെ കൡക്കുകയോ ചെയ്താല്‍ ഒരിക്കലും രോഗം പകരില്ല എന്ന് മുതിര്‍ന്നവര്‍ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

English summary

world aids day 2018 ; Things you never knew about AIDS and HIV

Things you never knew about AIDS and HIV, take a look.
X
Desktop Bottom Promotion