Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
പ്രായംവെറും 37, മക്കളാവട്ടെ 38, ആദ്യപ്രസവം 13ല്‍
എല്ലാവരേയും അതിശയിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. കാരണം ഈ അമ്മക്ക് പ്രായം വെറും 37 വയസ്സ് മാത്രമേ ഉള്ളൂ. എന്നാല്‍ പ്രസവിച്ച കുട്ടികളുടെ എണ്ണമാവട്ടെ 38ഉം. പ്രസവിക്കുക അമ്മയാവുക എന്നത് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. പല ശാരീരികവും മാനസികവുമായ അവസ്ഥകളിലൂടെ കടന്ന് പോയി വേണം അമ്മയാവേണ്ടത്. എന്നാല്‍ 37 വയസ്സിനുള്ളില്‍ മുപ്പത്തിയെട്ട് കുട്ടികള്‍ക്ക് ജന്മം നല്കിയ ഒരു അമ്മയെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ ലോകത്ത് സംഭവിക്കുകയുള്ളൂ.
മുപ്പത്തി ഏഴ് കുട്ടികള്‍ക്കും ജന്മം നല്‍കിയത് സാധാരണ പ്രസവത്തിലൂടെയാണ്. എന്നാല്‍ അവസാനത്തെ കുഞ്ഞിന് മാത്രമേ സിസേറിയന് വഴെ ജന്മം നല്കിയുള്ളൂ. പതിമൂന്നാമത്തെ വയസ്സിലാണ് മറിയം എന്ന് പേരുള്ള ഈ സ്ത്രീ ആദ്യമായി പ്രസവിച്ചത്. മാത്രമല്ല ഇതില്‍ പലതും ഇരട്ടപ്രസവമായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക്.

ഉഗാണ്ടയാണ് സ്വദേശം
ഉഗാണ്ടയാണ് ഇവരുടെ സ്വദേശം. മറിയം നബത്താന്‍സി എന്നാണ് ഇവരുടെ പേര്. മറിയം പ്രസവിച്ച് കൂട്ടിയത് 38 കുട്ടികളെയാണ്, അതും തന്റെ മുപ്പത്തി ഏഴ് വയസ്സിനുള്ളില്‍. ഇതില്‍ തന്നെ പ്രസവത്തോടെ ആറ് കുട്ടികള്‍ മരിച്ചിരുന്നു. മൊത്തം നാല്‍പ്പത്തി നാല് കുട്ടികള്‍ക്കാണ് മറിയം ജന്മം നല്‍കിയത്.

സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ
ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ ആണ് മറിയം. ഇവരുടെ കുട്ടികളില്‍ അഞ്ച് മാസം മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കുട്ടികളുണ്ട്. എല്ലാ കുട്ടികളേയും ഗര്‍ഭം ധരിച്ചത് സ്വന്തം ഭര്‍ത്താവില്‍ നിന്ന് തന്നെയാണ്.

പതിമൂന്നാം വയസ്സിലെ വിവാഹം
മറിയത്തിന്റെ വിവാഹം കഴിഞ്ഞത് പതിമൂന്നാം വയസ്സിലായിരുന്നു. അടുത്ത വര്‍ഷം നാല് കുഞ്ഞുങ്ങള്‍ക്ക് മറിയം ജന്മം നല്കി. അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് വീതം മൊത്തത്തില്‍ ഒന്‍പത് കുഞ്ഞുങ്ങള്‍ക്ക് മറിയം ജന്മം നല്കി. പിന്നേയും മറിയം പ്രസവിച്ചു. അവസാനം മുപ്പത്തി എട്ട് കുഞ്ഞുങ്ങള്‍ക്കാണ് മറിയം ജന്മം നല്‍കിയത്.

ഗര്‍ഭനിരോധന ഉപാധി
ഗര്‍ഭനിരോധന ഗുളികകളും മാര്‍ഗ്ഗങ്ങളും എല്ലാം മറിയത്തിനു മുന്നില്‍ തോറ്റു പോയി. ഇതെല്ലാം ഉപയോഗിച്ചിട്ടും അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിക്കൊണ്ടേ ഇരുന്നു. മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നിലധികം അണ്ഡം ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. രണ്ട് തവണ മാത്രമാണ് മറിയം ഒറ്റക്കുട്ടികളെയായി പ്രസവിച്ചത്. ബാക്കിയെല്ലാം ഇരട്ടക്കുട്ടികള്‍ ആയിരുന്നു.

ഹൈപ്പര്‍ ഓവുലേഷന്
ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ഒരു അണ്ഡം മാത്രം ഉത്പ്പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായാണ് മറിയം ഒന്നിലധികം കുട്ടികള്‍ക്ക് ഒരേ പ്രസവത്തില്‍ തന്നെ ജന്മം നല്‍കുന്നത്. ഇത് പലപ്പോഴും മറിയത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസവം നിര്‍ത്തുക എന്നത് മറിയത്തെ സംബന്ധിച്ചിടത്തോളം ജീവന് അപകടമുണ്ടാക്കുന്ന അവസ്ഥയായി മാറുമായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍
എന്നാല്‍ ഇത്രയും മക്കളായതു കൊണ്ട് തന്നെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയി. മുപ്പത്തിയെട്ട് മക്കളേയും നോക്കുന്നത് മറിയം തന്നെയാണ്. എന്നാലും ഒരിക്കലും അവര്‍ മക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിഷമിച്ചിട്ടില്ല. വീട്ടു ചിലവും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം മറിയം ഒറ്റക്ക് തന്നെയാണ് നോക്കി നടത്തുന്നത്.



Click it and Unblock the Notifications
