For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഊണും ഉറക്കവും എല്ലാം ഈ പെരുമ്പാമ്പിനൊപ്പം

|

മൃഗങ്ങളെ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ അതിര് കവിഞ്ഞാലോ? അതാണ് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്. ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് പോലെ ഓമനിച്ച് വളര്‍ത്തുന്നത് ഒരു പാമ്പിനെയാണെങ്കിലോ? എന്നാല്‍ അത് വെറും പാമ്പല്ല, പെരുമ്പാമ്പാണ് എന്നതാണ് സത്യം. പലപ്പോഴും ഇത്തരം അവസ്ഥകള്‍ നമുക്ക് പരിചിതമല്ലെങ്കിലും അത് പലരിലും നടുക്കമുളവാക്കുന്ന ഒന്നാണ് എന്ന കാര്യമാണെന്ന് സംശയം വേണ്ട. 21 വയസ്സുകാരിയാണ് യാതൊരു ഭയവും ഇല്ലാതെ ഓമനിച്ച് പെരുമ്പാമ്പിനെ വളര്‍ത്തുന്നത്.

ഇത് വരെ യാതൊരു വിധത്തിലുള്ള അപകടവും ഉണ്ടായിട്ടില്ലെന്നത് തന്നെയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. വെറ്ററിനറി നഴ്‌സ് ആവുന്നതിന് വേണ്ടി പഠിക്കുന്ന പെണ്‍കുട്ടിയാണിവര്‍. 21 വയസ്സാണ് ഇവളുടെ പ്രായം,സീ എന്നാണ് ഇവളുടെ പേര്. ആദ്യമായി തന്റെ ആറ് വയസ്സിലാണ് പാമ്പിനെ കാണാന്‍ തുടങ്ങിയത്. ഇവരുടെ ഈ ഹോബിയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

പതിനാല് വയസ്സില്‍ തുടങ്ങിയ ആഗ്രഹം

പതിനാല് വയസ്സില്‍ തുടങ്ങിയ ആഗ്രഹം

പതിനാല് വയസ്സ് മുതലാണ് പാമ്പുകളുമായി അടുത്തിടപഴകുന്നതിന് തുടങ്ങിയത്. അന്ന് മുതല്‍ തന്നെ പാമ്പിനെ വളര്‍ത്തണം എന്ന ആഗ്രഹം ഇവരില്‍ കലശലായിരുന്നു.

ഉരഗ ജീവികളുടെ വീട്

ഉരഗ ജീവികളുടെ വീട്

വീട്ടില്‍ മുഴുവന്‍ ഇത്തരത്തിലുള്ള ഇഴജന്തുക്കളെ വളര്‍ത്തുന്നതായിരുന്നു ഇവരുടെ താല്‍പ്പര്യം. 16ലധികം പാമ്പുകളായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

പെരുമ്പാമ്പ്

പെരുമ്പാമ്പ്

പതിനാറ് അടി നീളമുള്ള പെരുമ്പാമ്പിനെ വരെ ഇവര്‍ വളര്‍ത്തിയിരുന്നു. എല്ലാവരും ഭയപ്പെടുന്ന അവസ്ഥയില്‍ പോലും പാമ്പിനോടുള്ള സ്‌നേഹം മൂത്ത് അതിനെ വളര്‍ത്താന്‍ ഇവര്‍ ധൈര്യം കാണിച്ചു. ഉരഗങ്ങളെയെല്ലാം ഇഷ്ടമുള്ള സീ പലപ്പോഴും പല വിധത്തിലുള്ള മൃഗങ്ങളേയും വീട്ടില്‍ വളര്‍ത്തിയിരുന്നു.

ആലോചിക്കാതെ എടുത്ത തീരുമാനം

ആലോചിക്കാതെ എടുത്ത തീരുമാനം

പലപ്പോഴും ആലോചിക്കാതെ എടുത്ത തീരുമാനം എന്ന് പറഞ്ഞ് പലരും തന്നെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഗൗരവത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് സീ പറയുന്നത്.

ഒരിക്കലും പേടിക്കേണ്ട

ഒരിക്കലും പേടിക്കേണ്ട

പാമ്പിനെ ഒരിക്കലും പേടിക്കേണ്ട അവസ്ഥ ഇല്ല. ഒരിക്കലും ഇവര്‍ ഉപദ്രവകാരികളല്ല. മാത്രമല്ല തികച്ചും നിരുപദ്രവകാരികളാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട എന്നാണ് സീ പറയുന്നത്.

 ഏറ്റവും വലിയ പെരുമ്പാമ്പ്

ഏറ്റവും വലിയ പെരുമ്പാമ്പ്

ഇപ്പോള്‍ സീയുടെ കൈയ്യില്‍ ഉള്ളത് ഏറ്റവും വലിയ പെരുമ്പാമ്പ് ആണ്. രണ്ട് പേര്‍ ചേര്‍ന്നാണ് പാമ്പിന്റെ ഭാരം തൂക്കി നോക്കുന്നത്. അത്രക്ക് ആണ് ഇതിന്റെ കനം.

വിശപ്പിന്റെ കാര്യം

വിശപ്പിന്റെ കാര്യം

എന്നാല്‍ വിശപ്പിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും ഇവര്‍ തയ്യാറാവില്ല എന്ന് സി തന്നെ പറയുന്നു. ആറ് കിലോയോളം വരുന്ന മൂന്ന് മുയലുകളെയാണ് ഇദ്ദേഹം അകത്താക്കുന്നത്.

ഉറക്കത്തില്‍ വരെ

ഉറക്കത്തില്‍ വരെ

വേണമെങ്കില്‍ ഈ പെരുമ്പാമ്പിനൊപ്പം ഉറങ്ങാന്‍ പോലും പറ്റും. അത്രക്കും നിരുപദ്രവകാരിയാണെന്നാണ് സീ പറയുന്നത്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ഹോബികള്‍ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

English summary

Woman Sleeps With Her 16ft Python Pet

This animal enthusiast seems to be all happy with her python pet who is 16 ft long. The strange bit is they even share a bed!
Story first published: Saturday, August 4, 2018, 17:55 [IST]
X
Desktop Bottom Promotion