Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
കണ്പീലിയില് സൂപ്പര്‍ഗ്ലൂ ഒട്ടിപ്പിടിച്ചാല്‍
ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്ക് ഒട്ടിപ്പിടിക്കുന്ന ഒരു പശയാണ് സൂപ്പര്‍ ഗ്ലൂ. ഇത് കണ്പീലിയില് ഒട്ടിപ്പിടിച്ചാലോ? പിന്നീട് കണ്പീലിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. കാരണം അത്രക്ക് വെല്ലുവിളിയാണ് ഇത് കണ്ണിനും കണ്പീലിക്കും ഉണ്ടാക്കുന്നത്. പലരും ബ്യൂട്ടിപാര്‍ലറില്‍ എത്തുന്നത് കൂടുതല്‍ സുന്ദരിയാവാനാണ്. എന്നാല്‍ ഈ യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിയത് തന്നെ ഏത് സമയത്താണ് എന്ന് ചിന്തിക്കുന്നുണ്ടാവും. അത്രക്കും കടുത്ത പ്രതിസന്ധിയിലാണ് ഇവര്‍ മടങ്ങിപ്പോയത്.
കണ്‍പീലിയുടെ ഭംഗി വര്‍ദ്ധിപ്പിച്ച് കുറച്ച് വലുതാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാര്‍ലറില്‍ എത്തിയത്. എന്നാല്‍ സംഭവിച്ചത് വളരെ വേദനാജനകമായ ഒന്നാണ്. കൃത്രിമമായ കണ്പീലി വെക്കുന്നതിന് വേണ്ടി ചെന്ന് അത് പിന്നീട് ആകെ കുഴപ്പങ്ങള്‍ക്ക് വഴിവെച്ചത് ചില്ലറയല്ല. ഈ വീഡിയോ കണ്ടാല്‍ അറിയാം ഒരു സൂപ്പര്‍ഗ്ലൂ അവരുടെ ജീവിതത്തില്‍ വരുത്തി വെച്ച വിന.

വീഡിയോയിലുള്ള യുവതി വേദന സഹിച്ച് കിടക്കുന്നതും മറ്റൊരു സ്ത്രീ വളരെ സൂക്ഷ്മതയോടെ അവരുടെ പുരികത്തിലുള്ള സൂപ്പര്‍ ഗ്ലൂ എടുത്ത് മാറ്റുന്നതും കാണാവുന്നതാണ്. ഇവരുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സൂപ്പര്‍ മോഡല്‍ ആവുക എന്നതായിരുന്നു. അതിന് വേണ്ടി തായ് രൂപയായ 1500baht അവര്‍ ചിലവാക്കുകയും ചെയ്തു. എന്നാല്‍ ബ്യൂട്ടിപാര്‍ലറിലെ സ്ത്രീ ചെയ്തതാകട്ടെ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം. സൂപ്പര്‍ ഗ്ലൂ വെച്ചാണ് ഇവര്‍ കൃത്രിമ കണ്പീലി ഒട്ടിച്ചത്.
പെട്ടെന്ന് തന്നെ ഇവര്‍ക്ക് കണ്ണിനു ചുറ്റും പുകച്ചിലും ചൊറിച്ചിലും തുടങ്ങി. മാത്രമല്ല കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയും ആയിപ്പോയി. ഇത് മനസ്സിലാക്കിയ ബ്യൂട്ടിപാര്‍ലറിലെ സ്ത്രീ 1500 രൂപ എന്നുള്ളത് പെട്ടെന്ന് തന്നെ 1000 ആക്കി ചുരുക്കി. എന്നാല്‍ ഉടനേ തന്നെ ഇവര്‍ മറ്റൊരു ബ്യൂട്ടി പാര്‍ലറില്‍ എത്തി സഹായമഭ്യര്‍ത്ഥിച്ചു. പിന്നീട് ഇവിടെ നിന്നാണ് പതിയേ ഈ കണ്പീലി എടുത്ത് മാറ്റിയത്. കുറച്ച് കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് കാഴ്ച പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമായിരുന്നു. ഇത് എടുത്ത് മാറ്റിയെങ്കിലും മൂന്ന് ദിവസത്തോളം കണ്ണിന് അസ്വസ്ഥതയും വീക്കവും ഉണ്ടായിരുന്നു.



Click it and Unblock the Notifications
