Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഗര്‍ഭത്തിനായി ആണിനെ തേടി പെണ്ണെത്തും ഇടമിത്...
ഗര്‍ഭത്തിനായി ആണിനെ തേടി പെണ്ണെത്തും ഇടമിത്...
കേള്‍ക്കുമ്പോള്‍ അസ്വഭാവികത തോന്നുമെങ്കിലും സംഗതി സത്യമാണ്. ഗര്‍ഭിണികളാകാന്‍ പുരുഷന്മാരെ തേടി സ്ത്രീകള്‍ എത്തുന്ന ഒരിടമുണ്ട്. ഒരുപാട് അകലെയല്ല, ലഡാക്കിലാണ് ഈ സ്ഥലമുള്ളത്.
ഇതിന്റെ വേരന്വേഷിചിച്ചു പോകുകയാണെങ്കില്‍ ചരിത്രത്തിലേയ്ക്ക് അല്പം പിന്തിരിഞ്ഞു നടക്കേണ്ടി വരും. ശുദ്ധമായ രക്തം, അതായത് തങ്ങളുടെ രക്തമാണ് ഏറ്റവും ശുദ്ധം, അതായത് സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് എന്ന കണക്കു കൂട്ടലില്‍ പണ്ട് ഹിറ്റ്ലര്‍ ഏറെ നിരപാധികളെ നിഷ്കരുണം വധിച്ചിരുന്നു.
ഹിറ്റ്ലറുടെ ഇതേ വാദമാണ് ഗര്‍ഭധാരണത്തിനായി സ്ത്രീകള്‍ എത്തുന്നതിനു പുറകിലുമെന്നതാണ് രസകരമായ വസ്തുത. ആര്യന്മാര് എന്നറിയപ്പെട്ടിരുന്ന ഒരു പ്രത്യേക വിഭാഗമാണ് കൂടുതല്‍ മികച്ചതെന്ന ഹിറ്റ്ലര്‍ അടക്കമുളള നാസികളുടെ വാദത്തിന്റെ ചുവടു പിടിച്ച്. ഇതെക്കുറിച്ച്, ഈ സ്ഥലത്തെക്കുറിച്ച്, ഇതിന്റെ ചരിത്രത്തെ കുറിച്ചു കൂടുതലറിയൂ

ആര്യന്മാര്
ആര്യന്മാര് പൊതുവെ ശുദ്ധ രക്തമാണ്, മറ്റേതു വിഭാഗത്തേക്കാളും ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നൊരു ചിന്ത ഒരു കാലത്തുണ്ടായിരുന്നു. സവര്‍ണര്‍, അവര്‍ണര്‍ എന്ന തരംതിരിവെന്നു തന്നെ വേണം, പറയാന്‍. വെളുത്ത നിറവും നീലക്കണ്ണും സ്വര്‍ണ നിറമുള്ള മുടിയുമാണ് ടിപ്പിക്കല്‍ ആര്യന്മാരുടെ രൂപമായി ചരിത്രകാരന്മാര് വിശദീകരിയ്ക്കുന്നു.

ബ്രോക്പ
ഇത്തരം ഒരു വിഭാഗം ബ്രോക്പ എന്ന പേരില്‍ ലഡാക്കില്‍ താമസിച്ചിരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആര്‍മിയുമായി ബന്ധപ്പെട്ടിരുന്ന ഇവര്‍ ശുദ്ധ രക്തമുളള ആര്യന്മാര് എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ചരിത്രം പറയുന്നു. പണ്ടത്തെ ആര്യന്മാരുടെ ഈ പിന്തലമുറക്കാരെ തേടിയാണ്, ഇവരില്‍ നിന്നും കുഞ്ഞുങ്ങളുണ്ടാകാന്‍ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പല സ്ത്രീകളും ഇപ്പോഴും ലഡാക്കില്‍ ഈ പ്രത്യേക വിഭാഗത്തിന് അടുത്തെത്തുന്നത്.

ആര്യന്മാരുടെ
ആര്യന്മാരുടെ എല്ലാ സ്വഭാവ വിശേഷങ്ങളും രൂപസാദൃശ്യവുമുള്ള ഇവര്‍ ഇവര്‍ക്കു പ്രത്യേകമായ രീതികളിലൂടെ ജീവിയ്ക്കുന്നവരുമാണ്. 1991ല്‍ ബ്രോക്പ എന്ന ഈ വംശജര്‍ 1900 പേര് മാത്രമാണ് ഉണ്ടായിരുന്നത്. ഇൗ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ പുറംസമുദായത്തില് നിന്നും വിവാഹം കഴിച്ചാല്‍ ഇവരെ വീണ്ടും ഇങ്ങോട്ടു കടക്കാന്‍ അനുവദിയ്ക്കുകയുമില്ല. ലഡാക്കിലെ നാലു ഗ്രാമങ്ങളില്‍ മാത്രം ഒറ്റപ്പെട്ടു കഴിഞ്ഞു വന്നിരുന്ന ഇവരുടെ സ്ഥലം ടൂറിസത്തിനായി തുറന്നു കൊടുത്തു.

ഇവിടെ
ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പല സ്ത്രീകളും ഇത്തരം പുരുഷന്മാരില് നിന്നും ഗര്‍ഭം ധരിയ്ക്കാന്‍ വേണ്ടി എത്തുന്നു എന്നതാണ് സവിശേഷത്. ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടിയ കുട്ടികളെ നേടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഈ പ്രദേശത്ത്
ഈ പ്രദേശത്ത് ഇത് ഇപ്പോള്‍ ഒരു ബിസിനസായി വളര്‍ന്നു കഴിഞ്ഞു. മറ്റു സ്ത്രീകള്‍ ഇവിടെയത്തി പുരുഷന്മാരില് നിന്നും ഗര്‍ഭം ധരിച്ച പകരം പണം നല്കി മടങ്ങുന്ന ബിസിനസ്. ഗര്‍ഭ ബിസിനസ് എന്നു വേണമെങ്കില്‍ വിളിയ്ക്കാം.

ലോകത്ത്
ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിയ്ക്കുന്നവരില്‍ ബ്രോക്പ എന്ന ഇവര്‍ മാത്രമാണ് ശുദ്ധ ആര്യന്മാര് എന്നതാണ് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന കാര്യം. ഇതു തന്നെയാണ് ഇവരുടെ രക്തത്തെ നേടാന്‍ സ്ത്രീകളെ പ്രേരിപ്പിയ്ക്കുന്നതും.



Click it and Unblock the Notifications
