Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൈ നോക്കിയാലറിയാം, പ്രണയവിവാഹമോയെന്ന്
കൈ നോക്കിയാലറിയാം, പ്രണയവിവാഹമോയെന്ന്
കൈരേഖാ ശാസ്ത്രം അഥവാ ഹസ്തരേഖാ ശാസ്ത്രം പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നാണ്. ഭൂത, ഭാവി, വര്‍ത്തമാന എന്നു വേണമെങ്കില്‍ ചുരുക്കിപ്പറയാം.
ആയുസ്, വിവാഹം, ധനം, സ്വാഭാവം തുടങ്ങിയ പല കാര്യങ്ങളും കൈരേഖാ ശാസ്ത്രം തെളിയിക്കുന്നുവെന്നു വേണം, പറയാന്‍. ഇത് രേഖകളുടെ പ്രത്യേകത അനുസരിച്ചാണ് വിവരിയ്ക്കുക.
കൈ രേഖകള്‍ പലരിലും വ്യത്യസ്തങ്ങളാണ്. ചിലരുടെ കൈരേഖകള്‍ നല്ല തെളിഞ്ഞിരിയ്ക്കും. ചിലരിലെ കൈരേഖകള്‍ അധികം തെളിഞ്ഞു കാണില്ല. വ്യത്യസ്ത രീതികളിലെ കൈ രേഖകളും വ്യത്യസ്ത ആകൃതിയിലെ രേഖകളുമെല്ലാം കയ്യുകളില്‍ കാണാം.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രാധാന്യമുള്ള ഒന്നാണ് വിവാഹം. വിവാഹരേഖ അഥവാ മാര്യേജ് ലൈന്‍ എന്നൊരു രേഖ തന്നെയുണ്ട്, ഇതു നോക്കിയാല്‍ പല കാര്യങ്ങളും അറിയാന്‍ സാധിയ്ക്കുമെന്നു വേണം, പറയാന്‍.
കൈ രേഖ നോക്കി ഒരാളുടെ വിവാഹത്തെ കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കും. ഇത് പ്രണയ വിവാഹമായിരിയ്ക്കുമോ അല്ലയോ എന്നതുള്‍പ്പെടെ പലതും.

വിവാഹരേഖ
കയ്യിന്റെ പുറംഭാഗത്തു നിന്നും തുടങ്ങി ചെറുവിരലിന്റെ താഴേയായാണ് വിവാഹരേഖ അഥവാ മാര്യേജ് ലൈന്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ചെറുതെങ്കിലും നല്ല തെളിച്ചമുള്ളതാകും. എന്നാല്‍ ചിലരില്‍ പല വ്യത്യാസങ്ങളും കാണുകയും ചെയ്യും.

ഹൃദയ രേഖ
വിവാഹ രേഖ കണക്കിലെടുക്കുമ്പോള്‍ ഹൃദയ രേഖയും കണക്കിലെടുക്കണം. പ്രത്യേകിച്ചും പ്രണയ സംബന്ധമായ കാര്യങ്ങളില്‍. ഈ രണ്ടു രേഖകള്‍ വിശകലനം ചെയ്താല്‍ നിങ്ങളുടെ പ്രണയം വിവാഹത്തില്‍ എത്തുമോ, വിവാഹശേഷം എങ്ങനെയാകും, ജീവിതം, ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാകുമോ തുടങ്ങിയ പല കാര്യങ്ങളിലും തീരുമാനമുണ്ടാകും. മാത്രമല്ല, ഇത് വിവാഹം എപ്പോള്‍ നടക്കുമെന്നതിനെ കുറിച്ചും പല കാര്യങ്ങളും വിവരിയ്ക്കും.

അകലമെങ്കില്‍
ഹൃദയ രേഖയും വിവാഹ രേഖയും തമ്മില്‍ ഏറെ അകലമെങ്കില്‍ വളരെ നേരത്തെ, ഏതാണ്ട് 20കളില്‍ തന്നെ വിവാഹം കഴിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം രേഖയെങ്കില്‍ ഇവര്‍ പങ്കാളികളെ തനിയെ കണ്ടുപിടിയ്ക്കും. അതായത് പ്രണയ വിവാഹമാകുമെന്നും സൂചിപ്പിയ്ക്കുന്നു.

ഉയര്‍ന്ന അടയാളം
വിവാഹ രേഖയുടെ തുടക്കത്തില്‍ ഉയര്‍ന്ന അടയാളം, അതായത് കുന്നു പോലുള്ള എന്തെങ്കിലും അടയാളമെങ്കില്‍ ഏതോ തെറ്റിദ്ധാരണയുടെ പുറത്തതു വിവാഹം കഴിയ്ക്കാന്‍ സാധ്യതയുള്ള പെണ്കുട്ടിയെന്നു പറയുന്നു. അതായത് ഇത്തരം അടയാളം പെണ്‍കുട്ടിയുടെ കയ്യിലെങ്കില്‍ ശരിയ്ക്കു ധാരണയില്ലാതെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയെന്നതാണ് സൂചിപ്പിയ്ക്കുന്നത്.

വിവാഹ രേഖ ഹൃദയ രേഖയെ കുറുകെ മുറിഞ്ഞു താഴേയ്ക്കു പോകുന്നത്
വിവാഹ രേഖ ഹൃദയ രേഖയെ കുറുകെ മുറിഞ്ഞു താഴേയ്ക്കു പോകുന്നത് ശുഭകരമല്ല. ഇത് പ്രണയ വിവാഹത്തെയാണ് സൂചിപ്പിയ്ക്കുന്നതെങ്കിലും ഈ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

വിവാഹ രേഖയില്‍
വിവാഹ രേഖയില്‍ ത്രീശൂലാകൃതിയെങ്കില് ഇത് നല്ല സൂചനയാണ് നല്‍കുന്നത്. വിവാഹം പ്രണയ വിവാഹമാകും, അതേ സമയം സന്തോഷകരമായ വിവാഹ ജീവിതവുമാകും എന്ന സൂചന നല്കുന്നു.

സ്ക്വയര്‍
വിവാഹ രേഖയ്ക്കു സമീപമോ രേഖയിലോ സ്ക്വയര്‍ ആകൃതിയെങ്കില്‍ ഇത് പങ്കാളിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. അതേ സമയം ഇത് പ്രണയ വിവാഹമായിരിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
