അശ്വതി മുതല്‍ രേവതി വരെ;അതില്‍ ഭാഗ്യമുള്ള നക്ഷത്രം

By Aparna

ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. എല്ലായ്‌പ്പോഴും ജീവിതത്തില്‍ സന്തോഷം മാത്രം ഉണ്ടായിരിക്കുകയില്ല. ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഒരു പോലെയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പലപ്പോഴും നമ്മള്‍ വിധിയെ പഴിക്കാറുണ്ട്. അതിലുപരി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാല്‍ ഉടനേ തന്നെ ജ്യോത്സ്യനെ കണ്ട് നമ്മുടെ സമയം ശരിയാണോ അല്ലയോ എന്ന് നോക്കുന്നവരും ചില്ലറയല്ല.

എന്നാല്‍ നമ്മുടെ ജന്മ നക്ഷത്രപ്രകാരം പല വിധത്തിലുള്ള സ്വഭാവ രീതികളും ഉയര്‍ച്ച താഴ്ചകളും എല്ലാം ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സാമ്പത്തിക മേഖലയില്‍ ആയാലും സ്വകാര്യജീവിതത്തില്‍ ആയാലും ദാമ്പത്യ ബന്ധത്തിലായാലും എല്ലാം വളരെയധികം പ്രാധാന്യം ജന്മ നക്ഷത്രങ്ങള്‍ക്കും രാശികള്‍ക്കും ഉണ്ട്. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും നല്ല കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏതൊക്കെ നക്ഷത്രക്കാരാണ് ഭാഗ്യത്തെ കൂടെക്കൂട്ടിയിട്ടുള്ളത് എന്ന് നോക്കാം.

അശ്വതി

അശ്വതി

ആദ്യത്തെ നക്ഷത്രത്തില്‍ തന്നെ ഏറ്റവും അധികം ഭാഗ്യം ഒളിഞ്ഞ് കിടപ്പുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതറ്റം വരെ പോയും വിദ്യനേടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഇഷ്ടമില്ലാത്തത് ഇഷ്ടമല്ല എന്ന് തന്നെ തുറന്ന് പറയുന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയിക്കേണ്ടതായി വരില്ല. മാത്രമല്ല സ്വന്തം കഴിവുകളെപ്പറ്റി വളരെയധികം മതിപ്പാണ് ഇവര്‍ക്കുണ്ടാവുന്നത്. സഹായം ആഗ്രഹിച്ച് ചെല്ലുന്നവര്‍ക്ക് ഒരിക്കലും ഇവരുടെ അടുത്ത് നിന്ന് നിരാശയോടെ മടങ്ങിപ്പോവേണ്ടതായി വരില്ല. സാമ്പത്തിക സ്ഥിതി എന്നും ഇവര്‍ക്ക് നല്ലതായിരിക്കും. ഒരിക്കലും പണത്തിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചാലും അതെല്ലാം വീണ്ടും നിങ്ങളിലേക്ക് തന്നെ എത്തുന്നു.

 കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാരും ഭാഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. എല്ലാവരോടും നല്ല സ്‌നേഹത്തോടെയുള്ള പെരുമാറ്റം ആയിരിക്കും ഇവരുടേത്. സത്യസന്ധതയാണ് ഇവരുടെ മുഖമുദ്ര. എന്നാല്‍ സഹായിച്ചവരോട് ഒരിക്കലും വീണ്ടും നന്ദി രേഖപ്പെടുത്തുന്ന സ്വഭാവക്കാരായിരിക്കില്ല ഇവര്‍. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്‍ മുന്‍കൈയ്യെടുക്കുന്നു. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ഇവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ജീവിതം കുട്ടിച്ചോറാക്കുന്നു.

 രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാരും വളരെയധികം ഭാഗ്യമുള്ളവരാണ്. കച്ചവടത്തില്‍ ഇവര്‍ എത്ര താഴ്ന്ന് കിടന്നാലും അതിലെല്ലാം വിജയിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ അല്‍പം ആഢംബര പ്രിയരായിരിക്കും. പക്ഷേ നിസ്സാര കാര്യങ്ങള്‍ക്ക് പോലും രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഇവരുടെ കുടുംബ ജീവിതത്തില്‍ പലപ്പോഴും മന:പ്രയാസം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ കിട്ടുന്ന പങ്കാളി വളരെയധികം നല്ല ഗുണങ്ങളും സ്വഭാവ ശുദ്ധിയും ഉള്ള വ്യക്തിയായിരിക്കും. ഒരിക്കലും കുടുംബ ജീവിതത്തില്‍ നടത്തിയ തിരഞ്ഞെടുപ്പിന്റെ പേരില്‍ ദു:ഖിക്കേണ്ടതായി വരില്ല. അമ്മയോടായിരിക്കും ഇവര്‍ക്ക് കൂടുതല്‍ അടുപ്പം ഉണ്ടാവുന്നത്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അവിടെയെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന വ്യക്തിയായിരിക്കും. പക്ഷേ ഇവരില്‍ ഏറ്റവും പ്രശ്‌നം എന്ന പറയാവുന്ന സ്വഭാവം ഇവരുടെ അമിത ദേഷ്യമായിരിക്കും. ചതിയും പ്രതിസന്ധികളും ആണ് ഇവരില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പൊതുവേ അഹങ്കാരികളാകുമെങ്കിലും അഹങ്കാരം കാഴ്ചയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വളരെ ശാന്ത സ്വഭാവക്കാരും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നവരും ആയിരിക്കും ഇവര്‍. സാമ്പത്തിക നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ധാരാളം ഉണ്ടാവുന്നു. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

 ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ മുഖസ്തുതിയും പ്രശസ്തിയും ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കുന്നുണ്ട്. പൊതുവേ ആയില്യം നക്ഷത്രക്കാര്‍ ദു:ഖിതരായാണ് കാണപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് വിവാഹശേഷം വളരെ നല്ല ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. എന്നാല്‍ സ്വഭാവത്തിലെ സ്ഥിരതയില്ലായ്മ പലപ്പോഴും പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇവര്‍ വളരെയധികം ധൈര്യശാലികള്‍ ആയിരിക്കും. പക്ഷേ ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. ജീവിതം ആഗ്രഹിക്കുന്ന രീതിയില്‍ മൂന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

മകം

മകം

മകം നക്ഷത്രക്കാരും വളരെയധികം ഭാഗ്യം ഒളിഞ്ഞ് കിടക്കുന്നവരായിരിക്കും. എന്നാല്‍ കുപ്പയിലെ മാണിക്യം പോലെ അത് തിരിച്ചറിയാന്‍ കൂടുതല്‍ സമയം എടുക്കുന്നു എന്നതാണ് സത്യം. മറ്റുള്ളവരോട് പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും ഒരിക്കലും അവരോടെ പിണങ്ങിക്കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. മകം നക്ഷത്രക്കാര്‍ക്ക് സഹോദര സ്‌നേഹം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ സഹോദരങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ വരെ ഇവര്‍ തയ്യാറാവും. എപ്പോഴും ആവശ്യത്തിന് പണം ഇവരുടെ കൈയ്യില്‍ കാണും. എന്നാല്‍ ഒരിക്കലും ധൂര്‍ത്തടിക്കുകയില്ല, പണത്തിന്റെ വില നല്ലതു പോലെ അറിയുന്നവരായിരിക്കും ഇവര്‍. ആഗ്രഹിക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ വളരെയധികം സൗന്ദര്യ ബോധം ഉള്ളവരാണ്. എന്നാല്‍ ദേഷ്യം വന്നാല്‍ വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ തങ്ങളെ വിമര്‍ശിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. ഇഷ്ടപ്പെടാത്ത ചുറ്റുപാടില്‍ ഒരു നിമിഷം പോലും ചിലവഴിക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഉത്രം നക്ഷത്രക്കാര്‍ക്ക് പക്ഷേ ഒന്നിലധികം വിവാഹം കഴിക്കാനുള്ള യോഗം ഉണ്ട്. ഇവര്‍ക്ക് കുടുംബ ഭരണത്തില്‍ നല്ല കഴിവ് കാണുന്നു. ഈശ്വര ചിന്തയായിരിക്കും ഇവരുടെ ഏറ്റവും വലിയ സമ്പത്ത്. ഇവരുടെ കുടുംബ ജീവിചം വളരെയധികം സംതൃപ്തി നിറഞ്ഞതായിരിക്കും. പലപ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്വം നേരത്തേ തന്നെ ഇവരുടെ ചുമലിലായിരിക്കും. എന്നാല്‍ ഏത് കാര്യത്തിനും തളരാതെ മുന്നോട്ട് പോവുന്നതിനും ശുഭാപ്തി വിശ്വാസം കൈവിടാത്തവരും ആയിരിക്കും ഇവര്‍.

തൃക്കേട്ട

തൃക്കേട്ട

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന രീതിയില്‍ ജീവിക്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും ജീവിതത്തിലെ മോശം വശങ്ങളെക്കുറിച്ചും അത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ചും ചിന്തിക്കുകയില്ല. ഗുരുഭക്തിയും ഭര്‍ത്താവിനോടുള്ള സ്‌നേഹവും ആയിരിക്കും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇവര്‍ അനുഭവിക്കുകയില്ല. ജീവിതത്തില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും അവിടെയെല്ലാം ഒരു അദൃശ്യകരങ്ങള്‍ ഇവരെ സംരക്ഷിച്ച് പോരുന്നു. മാതൃകാപരമായ ജീവിതമായിരിക്കും ഇവരുടേത്.

അവിട്ടം

അവിട്ടം

അവിട്ടം തവിട്ടിലും മുളക്കും എന്നൊരു ചൊല്ല് തന്നെയുണ്ട്. അത്രക്ക് ഭാഗ്യമുള്ള ഒരു നക്ഷത്രമാണ് അവിട്ടം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തേയും അതിന്റേതായ ഗൗരവത്തോടെ സമീപിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. കുടുംബവുമായി ഒത്തു പോവുന്നതിന് ഇവരെക്കഴിഞ്ഞേ ആഴുകളുള്ളൂ. സാമ്പത്തിക സ്ഥിതിയും വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. കൃഷിയായിരിക്കും പ്രധാന വരുമാന മാര്‍ഗ്ഗമെങ്കിലും ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരില്ല. വളരെ തന്റേടത്തോടെ കാര്യങ്ങളെയെല്ലാം സമീപിക്കുന്നവരായിരിക്കും ഇവര്‍. ഔദ്യോഗിക മേഖലയിലും വളരെയധികം മുന്നിട്ട് നില്‍ക്കുന്നു ഇവര്‍.

രേവതി

രേവതി

ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ് രേവതി. ജീവിതത്തില്‍ സര്‍വ്വ വിധ സുഖ സൗകര്യങ്ങളും ഇവര്‍ അനുഭവിക്കുന്നു. രേവതി നക്ഷത്രക്കാര്‍ പൊതുവേ സൗന്ദര്യമുള്ളവരും അന്തസ്സുള്ളവരും ആയിരിക്കും. സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും ഇവര്‍. ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ഒരിക്കലും ആര്‍ക്കും കഴിയുകയില്ല. അങ്ങിനെയൊന്നും ആരേയും വിശ്വസിക്കുന്ന പ്രകൃതക്കാരും അല്ല ഇവര്‍. ശുദ്ധ ഗതിക്കാരായ ഈ നാളുകാര്‍ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുന്നവരായിരിക്കും. എന്നാല്‍ ഒരിക്കവും ജീവിതത്തിന് താളപ്പിഴ സംഭവിക്കാതെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സ്ത്രീകളാണെങ്കില്‍ പൊതു രംഗത്ത് നല്ലതു പോലെ ശോഭിക്കുന്നു.

X
Desktop Bottom Promotion