Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലാഫിംഗ് ബുദ്ധ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കൂ
ലാഫിംഗ് ബുദ്ധ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കൂ
പൊതുവെ ഫെംഗ്ഷുയി പ്രകാരം നാം സൂക്ഷിയ്ക്കുന്ന ഒന്നാണ് ചിരിക്കും ബുദ്ധന് അഥവാ ലാഫിംഗ് ബുദ്ധ. ചൈനീസ് തത്വമനുസരിച്ച് നാം പല കാര്യസാധ്യത്തിനുമായി സൂക്ഷിയ്ക്കേണ്ടുന്ന ഒന്നാണിത്.
കുടവയറുള്ള ചിരിയ്ക്കുന്ന രൂപമാണ് ലാഫിംഗ് ബുദ്ധയുടേത്. ഇത് പല രൂപത്തിലും ലഭിയ്ക്കുകയും ചെയ്യും. പല കാര്യ സാധ്യത്തിനുമായി പല തരത്തിലാണ് ലാഫിംഗ് ബുദ്ധ വയ്ക്കേണ്ടതും.
ചിരിയ്ക്കും ബുദ്ധനെ വീട്ടില്‍ വയ്ക്കുന്നത് ധനലാഭം കൊണ്ടുവരുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നുമാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ വേണ്ട രീതിയില്‍ തന്നെ ഇവ സൂക്ഷിയ്ക്കുകയും വേണം. അല്ലെങ്കില്‍ വിപരീത ഫലമായിരിയ്ക്കും ലഭിയ്ക്കുക.

ജോലി ലഭിയ്ക്കാന്‍
ജോലി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഈ കാര്യം സാധിയ്ക്കുന്നതിനായി ചിരിക്കും ബുദ്ധനെ തെക്കു കിഴക്കു ദിശയില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ വയ്ക്കുന്നത് വീട്ടില്‍ പണത്തിനു മുട്ടു വരുത്തില്ലെന്നും പറയാം.

ജോലി നല്ല രീതിയില്‍ പോകുന്നില്ലെങ്കില്‍
ജോലി നല്ല രീതിയില്‍ പോകുന്നില്ലെങ്കില്‍, ജോലിയില്‍ പ്രശ്നങ്ങളെങ്കില്‍, ജോലിയില്‍ കണ്ണു പെട്ടുവെന്ന തോന്നലുണ്ടെങ്കില്‍ ആര്‍ക്കും കാണാന്‍ പറ്റുന്ന ഇടത്തില്‍, കടന്നു പോകുന്ന ഇടത്തില്‍
ലാഫിംഗ് ബുദ്ധ വയ്ക്കുന്നതു നല്ലതാകും. ഇതു ജോലിയിലെ പ്രശ്നങ്ങള്‍ നീങ്ങാന്‍ സഹായിക്കുന്ന ഒന്നാണ്.

വീട്ടിലോ ഓഫീസിലോ
വീട്ടിലോ ഓഫീസിലോ എന്തെങ്കിലും പ്രശ്നമെങ്കില്‍ കൈകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചുള്ള ലാംഫിഗ് ബുദ്ധ കിഴക്കു ദിശയില്‍ വയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

കുട്ടികളുടെ കൂടെ
കുട്ടികളുടെ കൂടെ കളിയ്ക്കുന്ന ലാംഫിഗ് ബുദ്ധ സന്താന സൗഭാഗ്യത്തിന് ഉത്തമമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു. കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ ഇതു സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

സഞ്ചിയോടു കൂടിയുള്ള ലാഫിംഗ് ബുദ്ധ
സഞ്ചിയോടു കൂടിയുള്ള ലാഫിംഗ് ബുദ്ധയുമുണ്ട്. ഇതിന്റെ ഒരു വിശദീകരണം ആളുകളുടെ സങ്കടങ്ങള്‍ ചിരിക്കും ബുദ്ധന് സഞ്ചിയില്‍ ശേഖരിച്ച് ആളുകള്‍ക്കു സന്തോഷം നല്‍കുന്നുവെന്നാണ്. ഇത് പണത്തിന്റെ സൂചനയായും കണക്കാക്കപ്പെടുന്നുണ്ട്.

ധനവും സൗഭാഗ്യവും നല്കാന്
ധനവും സൗഭാഗ്യവും നല്കാന് കയ്യില്‍ സ്വര്‍ണക്കട്ടി പിടിച്ച ലാഫിംഗ് ബുദ്ധ സഹായിക്കുന്നു. ഇത്തരം ലക്ഷ്യങ്ങള്‍ക്കായി ഇത് വയ്ക്കാം. വീട്ടിലോ ഓഫീസിലോ ബിസിനസ് സ്ഥാപനങ്ങളിലോ എവിടെ വേണമെങ്കിലും. ഗുണമുണ്ടാകും.

ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ്
ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് ലാഫിംഗ് ബുദ്ധ. ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാന്‍.ഇതൊരിയ്ക്കലും തറയിലോ ബാത്റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്.

മെയ് 8നാണ്
മെയ് 8നാണ് ലാംഫിംഗ് ബുദ്ധയുടെ ജന്മദിനം. ഈ ദിവസം ബുദ്ധനരികില്‍ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്.പ്രധാന വാതിലിന് നേരെ അഭിമുഖമായി വയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു കോര്‍ണര്‍ ടേബിളില്‍ പ്രധാന വാതിലിന് അഭിമുഖമായി ഇതിനെ വയ്ക്കുക.



Click it and Unblock the Notifications
