Latest Updates
-
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ
വാസ്തു പ്രകാരം പണം സൂക്ഷിക്കേണ്ടത് എവിടെ?
പണം എവിടെയാണ് വയ്ക്കേണ്ടതെന്ന് പലര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല.
വാസ്തുവിദ്യയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ് വാസ്തുശാസ്ത്രം. ഇതിന് നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും കൊണ്ടുവരാന്‍ കഴിയും. വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ പലരും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വാസ്തുവില്‍ വിശ്വാസമുണ്ടോ? വാസ്തുവിലൂടെ ഭാഗ്യം വരുന്നതെന്ന് എങ്ങനെയെന്ന് നോക്കാം.

നാം വീട്ടില്‍ പണം അടക്കമുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാറുണ്ട്. ഇത് എവിടെയാണ് വയ്ക്കേണ്ടതെന്ന് പലര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല. എന്നാല്‍ ചിലര്‍ വാസ്തു വിധി പ്രകാരമേ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും. സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പണം, സ്വര്‍ണ്ണം മുതലായവ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയണ്ടേ?
വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ പെട്ടി ഉള്‍പ്പെടെയുള്ളവ വടക്ക് ദിശയില്‍ വയ്ക്കുക. പണത്തിന്റെയും സമ്പത്തിന്റെയും ദേവനായ കുബേരഭഗവാന്റെ സ്ഥാനം വടക്കാണ്. ഇതിലൂടെ നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കും. പണം, സ്വര്‍ണ്ണം മുതലായവ ഒരിക്കലും തെക്ക് ദിശയില്‍ വയ്ക്കരുത്. ഇവ സൂക്ഷിക്കുന്ന പെട്ടിയുടെ വാതില്‍ പോലും തെക്ക് ദിശയില്‍ വരാന്‍ പാടില്ല. കാരണം ഐശ്വര്യ ദേവതയായ ലക്ഷ്മീദേവി തെക്ക് നിന്ന് വന്ന് വടക്കാണ് ഉപവിഷ്ഠയാകുന്നത്.

വടക്ക് ദിശയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കിഴക്ക് ദിശയില്‍ വയ്ക്കുക. വ്യാപാര സ്ഥാപനങ്ങളില്‍ പണം സൂക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം പലരും തേടാറുണ്ട്. ക്യാഷ്യര്‍ തെക്ക്-പടിഞ്ഞാറ് ദിശയിലാണ് ഇരിക്കുന്നതെങ്കില്‍ പണപ്പെട്ടി വലതുഭാഗത്ത് സൂക്ഷിക്കുന്നതാണ് അഭികാമ്യം. കിഴക്കോട്ട് നോക്കിയാണ് ഇരിക്കുന്നതെങ്കില്‍ ഇത് വലതുഭാഗത്ത് വയ്ക്കുക. മുറിയുടെ മൂലകളില്‍ പണം സൂക്ഷിക്കരുത്. പ്രത്യേകിച്ച് വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് മൂലകളില്‍. വടക്ക് ഭാഗത്ത് വരുന്ന വിധത്തില്‍ വയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ തെക്ക് ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കണം. അല്ലെങ്കില്‍ ദൗര്‍ഭാഗ്യം കടന്നുവരുകയും സമ്പത്ത് നശിക്കുകയും ചെയ്യും.
പണപ്പെട്ടി ഉള്‍പ്പെടെയുള്ളവ പൂജാമുറിയില്‍ വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ബെഡ്റൂമിലോ അലമാരയിലോ സൂക്ഷിക്കാവുന്നതാണ്. ഗേറ്റില്‍ അല്ലെങ്കില്‍ പ്രധാന വാതിലില്‍ നിന്ന് നോക്കിയാല്‍ കാണാത്ത വിധത്തിലായിരിക്കണം പണപ്പെട്ടി വയ്ക്കേണ്ടത്. അല്ലെങ്കില്‍ ദോഷമാണ്. പ്രധാന വാതിലില്‍ നിന്ന് നോക്കുമ്പോള്‍ പണപ്പെട്ടി കാണുന്നുവെങ്കില്‍ അത് നിങ്ങളുടെ വീട് വിടുന്നു എന്നാണ് അര്‍ത്ഥം. ഇത് ശുഭകരമല്ല.

ബാത്ത്റൂം, ടോയ്ലറ്റ്, അടുക്കള, സ്റ്റോര്‍റൂം, ബെയ്സ്മെന്റ്, സ്റ്റെയര്‍വേ എന്നിവയ്ക്ക് അഭിമുഖമായി പണപ്പെട്ടി സൂക്ഷിക്കരുത്. ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങള്‍ ഇവയാണ്:
*പണം, സ്വര്‍ണ്ണം പോലുള്ള വിലപിടിപ്പുളള സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം
*വീട്ടിലാണ് പണപ്പെട്ടി സൂക്ഷിക്കുന്നതെങ്കില്‍, അതിന്റെ വടക്ക് വശത്ത് ലക്ഷ്മീദേവിയുടെ രൂപമുള്ള വെള്ളിത്തുട്ട് വയ്ക്കുക
*ഫയലുകള്‍, മറ്റ് രേഖകള്‍ എന്നിവയ്ക്കൊപ്പം പണം സൂക്ഷിക്കരുത്
*പണപ്പെട്ടി ഒഴിയാന്‍ അനുവദിക്കരുത്. എപ്പോഴും ഒരു രൂപയെങ്കിലും അതിനകത്ത് ഉണ്ടാവണം
*വീട്ടിലെ ആദ്യമുറിയിലോ അവസാന മുറിയിലോ പണപ്പെട്ടി സൂക്ഷിക്കുന്നത് ഒഴിവാക്കുക
*ജനല്‍ പോലുള്ളവയ്ക്ക് അരികില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. പണം പോകുമെന്നതിന്റെ ലക്ഷണമാണിത്
*പോസിറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങളില്‍ മാത്രം പണപ്പെട്ടി സൂക്ഷിക്കുക.



Click it and Unblock the Notifications
