Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
രാശിപ്രകാരം നിങ്ങള്‍ ശോഭിക്കുമെന്ന് ഉറപ്പുള്ള ജോലി
ജോലിയും രാശിയും എങ്ങനെയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നോക്കാം
ജോലി എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ എല്ലാ ജോലിയും എല്ലാവര്ക്കും ചേരുന്നതല്ല. അവനവന്റെ കഴിവനുസരിച്ച് ജോലിയെടുക്കുന്ന സ്ഥലങ്ങളിലെ മാറ്റം സ്ഥാനം എന്നിവയെല്ലാം വ്യത്യാസമായിരിക്കും. പലപ്പോഴും നമുക്ക് ലഭിക്കുന്ന ജോലി അനുസരിച്ചായിരിക്കും നമ്മുടെ കരിയര്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ചിലപ്പോള്‍ നമുക്കിഷ്ടമല്ലാത്ത ജോലി ചെയ്യേണ്ട അവസ്ഥ നമ്മുടെ ജീവിതത്തില്‍ വരുന്നു. ഇത്തരത്തില്‍ ചിലതാണ് നമ്മുടെ കരിയര്‍ തകര്‍ക്കുന്നത്.
രാശിപ്രകാരം ഓരോരുത്തര്‍ക്കും ശോഭിക്കാന്‍ പറ്റുന്ന കരിയര്‍ ജോലി എല്ലാമുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്ക് ഏതൊക്കെ മേഖലയില്‍ ജോലി ചെയ്യുന്നത് ഗുണകരമാവും എന്ന് നോക്കാം. ഇത് ചെയ്യുന്നത് കൊണ്ട് പല വിധത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജീവിത്തതിലും നല്ല രീതിയില്‍ തന്നെയാണ് ബാധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ രാശിപ്രകാരം വിജയിക്കാന്‍ നിങ്ങള്‍ക്ക് പറ്റിയ ജോലികള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യവസായം, പട്ടാളം, പൊലീസ് ഓഫീസര്‍, സുരക്ഷാവിഭാഗത്തില്‍ പെട്ട ജോലികള്‍ എന്നിവ ചേരും. ഇവര്‍ പൊതുവെ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ്. അതുകൊണ്ട് തന്നെ ഇത്തരം ജോലികള്‍ നിങ്ങളെ ജീവിതത്തിന്റെ ഉയരങ്ങളിലെത്തിക്കും. പ്രശസ്തിയും പ്രതിഭയും വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ജോലിയാണ് ഇത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ കഠിനാധ്വാനികളാണ്. ഇവര്‍ക്ക് അക്കൗണ്ടിങ്ങ്, അദ്ധ്യാപനം, എഞ്ചിനീറിംഗ്, നിയമം, ഷെഫ്, ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ ചേരും. ഏത് വിധേനയും സാമ്പത്തിക നില ഭദ്രമാക്കുക എന്നതായിരിക്കും ഇവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും നല്ല രീതിയില്‍ എത്തുന്നതിന് മുകളില്‍ പറഞ്ഞ മേഖലകളില്‍ നിങ്ങള്‍ക്ക് കഴിയും.

മിഥുനം രാശി
മിഥുനം രാശിയില്‍ പെട്ടവര്‍ ടീച്ചര്‍, ആര്‍ക്കിടെക്റ്റ്, മഷീന് ഓപ്പറേറ്റര്‍, സ്റ്റോക്ക് ബ്രോക്കര്‍ തുടങ്ങിയ ജോലികള്‍ക്ക് പ്രാപ്തരാവും. മാത്രമല്ല ഇതിലൂടെ ജീവിതത്തില്‍ വിജയം കണ്ടെത്താനും ഇവര്‍ക്ക് കഴിയും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിയില്‍ പെട്ടവര്‍ എച്ച്ആര്‍, അഡ്വക്കേറ്റ്, ടീച്ചര്‍, സിഇഒ, പട്ടാളം തുടങ്ങിയ വിഭാഗത്തില്‍ പെട്ട ജോലികള്‍ ഏറെ ചേരും. ഒന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ സാധിയ്ക്കുന്നവരാണ് ഇവര്‍. മാത്രമല്ല നേതൃപാടവം ഇത്തരക്കാര്‍ക്ക് വളരെ കൂടുതലാണ്.

ചിങ്ങം രാശിക്കാര്‍
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തിളങ്ങാന്‍ അവസരം ലഭിക്കുന്ന മേഖലകളാണ് സിഇഒ, ടൂര്‍ ഗൈഡ്, റിയര്‍ എസ്റ്റേറ്റ് ഏജന്റ്, ഇന്റീരിയര്‍ ഡിസൈനര്‍, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ ജോലികള്‍. ഇത് ഇവരുടെ പ്രവര്‍ത്തന നൈപുണ്യത്തിന് വളരെയധികം സഹായിക്കുന്നു.

കന്നി രാശി
ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭാഷ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മിടുക്കുണ്ടായിരിയ്ക്കും. എഡിറ്റര്‍, ടീച്ചര്‍, ടെക്നീഷ്യന്, സാഹിത്യം തുടങ്ങിയ മേഖലകള്‍ വഴങ്ങും. ഇതിലൂടെ പല വിധത്തിലുള്ള പുരസ്കാരങ്ങളും മറ്റും ഇവരെ തേടിയെത്തും.

തുലാം രാശി
തുലാം രാശിയില്‍ പെട്ടവര്‍ നയതന്ത്രജ്ഞരായിരിയ്ക്കും. ഗ്രാഫിക് ഡിസൈനര്‍, ബ്യൂട്ടീഷന്, കൗണ്‍സിലര്‍, എച്ച്ആര്‍, വക്കീര്‍, ആര്‍ക്കിടെക്റ്റ്, റെഫറി, ഇടനിലക്കാരന് തുടങ്ങിയ ജോലികള്‍ ചേരും. വാക്സാമര്ത്ഥ്യം കൊണ്ട് മറ്റുള്ളവരെ വീഴ്ത്താന്‍ കഴിവുള്ളവര്‍ ആയിരിക്കും ഇത്തരക്കാര്‍.

വൃശ്ചികം രാശി
വൃശ്ചികം രാശിയില്‍ പെടുന്നവര്‍ക്ക് ഡിറ്റക്ടീവ്, അഡ്വേക്കേറ്റ്, സര്ജന്, സയന്റിസ്റ്റ് തുടങ്ങിയ ജോലികള്‍ ചേരുന്നവയാണ്. അതുപോലെ തന്നെ തന്റെ നിലനില്‍പ്പിനു വേണ്ടി ഏത് ജോലിയും ആത്മാര്‍ത്ഥതയോട് കൂടി കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

ധനു രാശി
ധനു രാശിയില്‍ പെട്ടവര്‍ എഡിറ്റര്‍, പിആര്‍, ട്രാവര്‍ ഏജന്റ്, മൃഗപരിശീലകന്‍ തുടങ്ങിയ നിലകളില്‍ ശോഭിയ്ക്കും. മാത്രമല്ല തന്റെ നാവുപയോഗിച്ച് ഏതൊരാളേയും വലയില്‍ വീഴ്ത്താനുള്ള കഴിവുണ്ടായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നല്ല നേതൃപാടവം ഉണ്ടായിരിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ കരിയറിനെ സ്വാധീനിക്കുക. മാനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ നിലകളില്‍ ഇവര്‍ ശോഭിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയും. ഡിസൈനര്‍, കര്ഷകന്, മ്യുസിഷന്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ വളരെയധികം തിളങ്ങുന്നവരായിരിക്കും. മറ്റുള്ളവരെ നയിക്കുന്നതിനും വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നതിനും കുംഭം രാശിക്കാര്‍ക്ക് കഴിയും.

മീനം രാശി
ഈ രാശിയില്‍ പെട്ടവര്‍ ആര്‍ട്ടിസ്റ്റ്, നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ആരോഗ്യസംബന്ധമായ മറ്റു ജോലികള്‍ എന്നിവയില്‍ വിജയിക്കും. മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കുന്ന സ്വഭാവം വളരെ കൂടുതലായിരിക്കും ഇത്തരക്കാര്‍. ഇആതുരശുശ്രൂഷ രംഗത്ത് ഇവര്‍ തിളങ്ങും.



Click it and Unblock the Notifications
