Latest Updates
-
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ
കൈയ്യില്‍ ഈ രേഖയുണ്ടോ, ഒളിച്ചിരിക്കും രഹസ്യം
ഹസ്തരേഖാ ശാസ്ത്ര പ്രകാരം എന്തൊക്കെയാണ് ഈ രേഖയിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്ന് നോക്കാം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. കൈരേഖ നോക്കി ഭാവിയും ഭൂതവും എല്ലാം പറയാന്‍ പലരും ശ്രമിക്കാറുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള് പ്രാധാന്യം നല്കുമ്പോള് അതുണ്ടാക്കുന്ന വിശ്വാസം തന്നെയാണ് പലപ്പോഴും പല വിധത്തില്‍ ജീവിതത്തില്‍ മാറ്റം വരുത്തുന്നതും കൂടുതല്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതും. നൂറ്റാണ്ടുകളായി കൈ നോക്കി ഒരാളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നത് പലപ്പോഴും പലരേയും അത്ഭുതപ്പെടുത്തും. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്.
ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും. ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും. എന്നാല്‍ രേഖകളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാം. കാരണം ചിലരുടെ കൈയ്യിലുണ്ടാകുന്ന രേഖ മറ്റു പലരിലും കാണുന്നില്ല. ഇത് തന്നെയാണ് പലരേയും ഇത്തരമൊരു ശാസ്ത്രത്തിലേക്ക് എത്തിക്കുന്നതും.
ചിലരില്‍ ഹൃദയരേഖയോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ രേഖ കാണില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇതങ്ങനെ തെളിഞ്ഞ് കിടക്കുകയും ചെയ്യും.
ഇത്തരം രേഖ നിങ്ങള്‍ക്ക് നല്‍കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ചിലര്‍ക്കെങ്കിലും ഇത്തരം കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെഇത്തരം രേഖകള്‍ നോക്കി നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും നമുക്ക് മനസ്സിലാക്കാം. ഹസ്തരേഖാ ശാസ്ത്ര പ്രകാരം എന്തൊക്കെയാണ് ഈ രേഖയിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്ന് നോക്കാം.

ആഗ്രപൂര്ത്തീകരണം
എല്ലാവരിലും വളരെയധികം പ്രാധാന്യം കൊടുക്കുന്നത് പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണത്തിന് തന്നെയായിരിക്കും. കൈയ്യില്‍ ഹൃദയരേഖയോട് ചേര്‍ന്ന് ഇത്തരത്തിലൊരു രേഖ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉറച്ച ആഗ്രഹങ്ങളടുടെ ഉടമകളായിരിക്കും. ആ ആഗ്രഹപൂര്‍ത്തീകരണത്തിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ പലപ്പോഴും ഇവര്‍ തയ്യാറായിരിക്കും. മാത്രമല്ല ശ്രദ്ധിച്ചാല്‍ അല്ലെങ്കില്‍ ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാവുന്നതാണ്.

ബുദ്ധിസാമര്‍ത്ഥ്യം
പല കാര്യങ്ങളിലും പലപ്പോഴും ബുദ്ധി കൂടിയവരായിരിക്കും ഇവര്‍. ഇവര്‍ക്കാകട്ടെ മറ്റുള്ളവരെ അളക്കാനും അവരുടെ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാനും ഉള്ള കഴിവുണ്ടായിരിക്കും. മാത്രമല്ല കൂര്‍മ്മബുദ്ധി തന്നെയായിരിക്കും ഇവരുടെ പ്രത്യേകതയും. ഏത് കാര്യത്തേയും മനസ്സ് കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങള്‍ക്കും അല്പം താമസം നേരിടേണ്ടി വരുന്നു.

സമൂഹത്തോട് ചേര്‍ന്ന്
സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് ജീവിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് ഏത് കാര്യത്തിനും ഇടപെടുന്നവരായിരിക്കും ഇവര്‍. ഞാന്‍ അങ്ങനെ ചെയ്താല്‍ സമൂഹം എന്ത് കരുതും എന്ന ചിന്തയായിരിക്കും ഇവരുടെ പരാജയത്തിന്റെ പ്രധാന കാരണം. ഈ രേഖ കൈയ്യിലുണ്ടെങ്കില്‍ അവര്‍ സ്വയം തീരുമാനങ്ങളേക്കാള് പ്രാധാന്യം നല്‍കുന്നത് സമൂഹത്തിനായിരിക്കും.

നേതൃത്വം നല്‍കുന്നതിന്
ഏത് കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന് നയിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് എല്ലാവര്ക്കും താല്‍പ്പര്യം ഉണ്ടായിരിക്കില്ല. ഇത് പല വിധത്തില്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. നേതൃപാടവം ഇവര്‍ക്ക് കൂടുതലായിരിക്കും. മറ്റുള്ളവര്‍ ഇത്തരക്കാരെ അന്ധമായി വിശ്വസിയ്ക്കുന്നത് തന്നെയാണ് പലപ്പോഴും ഇവരെ നേതൃത്വഗുണത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്.

സന്തോഷം നിറഞ്ഞ ജീവിതം
സന്തോഷത്തോടെ ഇരിക്കുന്നതിനാണ് നമുക്കെല്ലാം ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുമ്പോള് അത് പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. എപ്പോഴും സന്തോഷത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോട് കൂടി ഏത് കാര്യത്തേയും സമീപിയ്ക്കാന്‍ ഇവര്‍ ശ്രമിക്കും.

സഹായ മനസ്ഥിതി
ഏത് കാര്യത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ ക്ഷമ, അനുസരണ, ഹൃദയവിശാലത എന്നിവയ്ക്ക് ഉടമകളായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റുള്ളവര്‍ക്ക് പ്രാധാന്യം
സ്വന്തം കാര്യത്തില്‍ മന:സാക്ഷി പറയുന്നതിനേക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് നല്‍കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും തോല്‍വികള്‍ക്കും കാരണമാകും. എങ്കിലും ഏത് കാര്യത്തിനും രണ്ടാമതൊന്ന് ചിന്തിച്ച് മാത്രമേ അഭിപ്രായം പറയുകയുള്ളൂ.

സാമ്പത്തിക നേട്ടം
ഒരിക്കലും പണത്തിന്റെ കാര്യത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാവില്ല. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുമെങ്കിലും എത്ര വലിയ പ്രതിസന്ധിയേയും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ അലട്ടുകയേ ഇല്ല.



Click it and Unblock the Notifications
