Just In
- 2 hrs ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- 3 hrs ago ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- 4 hrs ago വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- 5 hrs ago ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
Don't Miss
- Movies ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Automobiles 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിങ്ങളുടെ ഇഷ്ടനിറം പറയും ആ രഹസ്യം
നമുക്കോരോരുത്തര്‍ക്കും ചില പ്രത്യേക ഇഷ്ടങ്ങളുണ്ടാകും. ഇത് ഭക്ഷണകാര്യത്തിലാണെങ്കിലും വസ്ത്രത്തിലാണെങ്കിലും നിറങ്ങളുടെ കാര്യത്തിലാണെങ്കിലുമെല്ലാം. ഇത്തരം ചില ഇഷ്ടങ്ങള്‍ വെറും ഇഷ്ടങ്ങള്‍ മാത്രമല്ല, ചില കാര്യങ്ങള്‍ നമ്മെക്കുറിച്ചു വെളിപ്പെടുത്തുക കൂടിയാണു ചെയ്യുന്നത്.
നിറങ്ങളുടെ കാര്യം തന്നെയെടുക്കാം.നിറങ്ങള്‍ സന്തോഷവും വിനോദവും നല്കുന്ന നിറങ്ങള്‍ നമ്മുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. നമ്മുടെ വികാരങ്ങളെ, പ്രവൃത്തികളെ, ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണത്തെ ഒക്കെയും നിറങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.
ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് ഇരുണ്ട നിറങ്ങള്‍, ചിലര്‍ ലൈറ്റായ നിറങ്ങള്‍. ഈ നിറങ്ങള്‍, അതായത് നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്.
നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ഇഷ്ട നിറം ശരിക്കും നിങ്ങളെ കുറിച്ച് ഏറെ പറയുമെന്ന കാര്യം അറിയാമോ?
ഊര്‍ജസ്വലതയെ പ്രതിധ്വനിപ്പിക്കുന്ന ഓറഞ്ച്, സമാധാനത്തെ സൂചിപ്പിക്കുന്ന നീല ഇങ്ങനെ ഏത് നിറത്തിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ അറിയാനുള്ള സൂചനയാണ്. നിങ്ങളുടെ ഇഷ്ട നിറത്തെ കുറച്ച് നിറങ്ങളില്‍ വൈദഗ്ധ്യം നേടിയവര്‍ പറയുന്നത് എന്താണന്ന് നോക്കാം. നിങ്ങള്‍ ശരിക്കും ആരാണന്ന് ഇത് എങ്ങനെയാണ് വെളിപ്പെടുത്തുന്നതെന്ന് നോക്കാം.
മെറൂണ്‍
മെറൂണ്‍ ഇഷ്ടപ്പെടുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നവരും സാധാരണക്കാരുമായി പാകപ്പെടുത്തി എടുത്തേക്കാം. ജീവിതത്തില്‍ തകര്‍ന്നിട്ടും മുന്നോട്ട് പോകുന്നവരാണ് ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും. മെറൂണ്‍ ഇഷ്ടപ്പെടുന്നവര്‍ അച്ചടക്കം ശീലമാക്കിയവരായിരിക്കും. കഠിനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന് വിജയം നേടുന്നവരായിരിക്കും ഇവര്‍.
മഞ്ഞ
സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമായ മഞ്ഞ തിരഞ്ഞെടുക്കുന്നവര്‍ സാഹസികരും അസാധാരണത്വവും ആത്മസംതൃപ്തിയും തിരയുന്നവരും ആയിരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നമായ വ്യക്തിത്വം ഉള്ളവരായിരിക്കും ഇവര്‍ നല്ല ബിസിനസ്സ് തലവന്മാരും രസികത്വം ഉള്ളവരും ആയിരിക്കും. ബുദ്ധിയുടെ നിറമാണിത്. മനസ്സു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍.
നീല- ഹരിത വര്‍ണ്ണം
വിവേകവും നിഷ്കര്‍ഷയും ആകര്‍ഷണീയതയും ഉള്ള നീല- ഹരിത വര്‍ണ്ണം ഇഷ്ടപ്പെടുന്നവര്‍ ലോല ഹൃദയരും ബുദ്ധിയുള്ളവരും നിര്‍മ്മല സ്വഭാവക്കാരും ആയിരിക്കും. സ്ഥിരത ഉള്ളവരും, സ്വഭാവത്തില്‍ ഇരുത്തം വന്നവരുമായിരിക്കും ഇവര്‍ . നീല-ഹരിത വര്‍ണ്ണം ഇഷ്ടപ്പെടുന്നവര്‍ക്ക് സവിശേഷ സ്വഭാവായിരിക്കും ഇവര്‍ പൊതുവെ സൗന്ദര്യവും കഴിവും ഉള്ളവരായിരിക്കും . പലപ്പോഴും മറ്റുളളവരുടെ സഹായവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നിരസിക്കുന്നവരായിരിക്കും ഇവര്‍.
ലാവെന്‍ഡര്‍ (ഇളം വയലറ്റ്)
ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന നിറമാണിത്. ഹീനമായതൊന്നും ഇവരുടെ ശ്രദ്ധയില്‍പ്പെടില്ല എപ്പോഴും വൃത്തിയായും മനോഹരമായും വസ്ത്രധാരണം നടത്തുന്നവരായിരിക്കും ഇവര്‍. സംസ്കാരസമ്പന്നവും ഉത്കൃഷ്ടവുമായ ജീവിതത്തിന് വേണ്ടി നില കൊള്ളുന്നവരായിരിക്കും ഇവര്‍. ക്രിയാത്മകതയും പരിഷ്കാരവും രസികത്വവും ഉള്ള ആകര്‍ഷകമായ പ്രകൃതമായിരിക്കും ഇവരുടേത്.
പര്‍പ്പിള്‍
മികച്ച വ്യക്തിത്വം,തൃപ്തിപ്പെടാന്‍ പ്രയാസം, രസികത്വം, പെട്ടെന്നുള്ള പ്രതികരണം എന്നിവയാണ് പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകള്‍. ഇവര്‍ വ്യത്യസ്തതയും അതുല്യതയും ആഗ്രഹിക്കുന്നവരായിരിക്കും. എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച് പറയുന്നവരും കലാപ്രേമികളും ആയിരിക്കും ഇവര്‍. പര്‍പ്പിള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പാരമ്പര്യങ്ങളെ വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും അന്തസ്സും സഹിഷ്ണുതയും ഉള്ള ഇവര്‍ അധികാരസ്ഥാനം നേടുന്നവരായിരിക്കും.
ഹരിതനീലം
സങ്കീര്‍ണതയും ഭാവനയും സ്വാഭാവികതയും ഉള്ളവരായിരിക്കും ഹരിതനീലം ഇഷ്ടപ്പെടുന്നവര്‍ കര്‍ക്കശ സ്വഭാവക്കാരായി പെരുമാറിയെന്നിരിക്കും.പുറമെ ഉള്ള തണുപ്പന്‍ പ്രകൃതം മൂലം വഴക്കുകളില്‍ ചെന്നുപെട്ടേക്കാം.
നീല
മൃദുലവും ആശ്വാസദായകവും കരുണാര്‍ദ്രവും സംരക്ഷണം നല്‍കുന്നതുമായ നീലനിറം കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ്. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്ന നീല സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്. നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കും എന്നാല്‍ അചഞ്ചലമായ വിശ്വാസങ്ങളാല്‍ ഇടയ്ക്കിടെ ദുഖിതരാകും. ഉത്കണ്ഠ കൂടുതലുള്ള ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിന് ഇട നല്‍കും.
പച്ച
ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമായ പച്ച പ്രതീക്ഷ, സമാധാനം, പുതുമ എന്നിവയെ ആണ് പ്രതിഫലിപ്പിക്കുന്നത്. സ്വതന്ത്രചിന്താഗതിക്കാരായ ഇവര്‍ സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും. ആത്മാര്‍ത്ഥയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ് പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. പച്ച ഇഷ്ടപ്പെടുന്നവര്‍ സ്വയം വളരുന്നവരും പരിഷ്കൃതരും സമാധാന പ്രിയരും ആയിരിക്കും.അതിനാല്‍ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്തേക്കാം. ഇവര്‍ പൊതുവെ സംസ്കാരസമ്പന്നരും ഉത്കൃഷ്ടരും ബഹുമാനിതരും ആയിരിക്കും.
ഓറഞ്ച്
ആഢംബരത്തിന്റെയും ആന്ദത്തിന്റെയും നിറമായ ഓറഞ്ച് ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. സമൂഹവുമായി ഇടപഴികിജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്തരും ആയിരിക്കും.അല്പം ചാഞ്ചല്യമുള്ളവരാണെങ്കിലും പൊതുവില്‍ സമ്മതരായിരിക്കും. യുവത്വം, ശക്തി, ധൈര്യം, ആകാംഷ,പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് ഓറഞ്ച്.
പിങ്ക്
ചുവപ്പിന്റെ സൗമ്യ ഗുണങ്ങള്‍ അടങ്ങിയ നിറമായ പിങ്ക് അവേശ രഹിതമായ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്. പിങ്ക് ഇഷ്ടപ്പെടുന്ന സ്തീകള്മാതൃഭാവമുള്ളവരായിരിക്കും. പിങ്ക് ഇഷ്ടപ്പെടുന്ന വ്യക്തകള്‍ സംരക്ഷണവും, പ്രത്യേക പിരചരണവും ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ സ്നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സംരക്ഷണവും സുരക്ഷിതമായ ജീവിതവും ആഗ്രഹിക്കുന്നവരും ആയിരിക്കും. സൗന്ദര്യത്തോടയും ആഢംബരത്തോടെയും പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ചിലപ്പോള്‍ ആഗ്രഹിക്കും. പിങ്ക് ഇഷ്ടപ്പെടുന്നവരും സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും.
വെളുപ്പിനോടുള്ള ഇഷ്ടം
പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും നിറമായ വെളുപ്പിന് യുവത്വവും പരിശുദ്ധിയുമായി ശക്തമായ ബന്ധമുണ്ട്. നിങ്ങള്‍ പ്രായമുള്ള ആളാണെങ്കില്‍ വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത് പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ്. നഷ്ടമായ യൗവനവും ഉന്മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാകാം ഇത്. ലളിത ജീവിതത്തോടള്ള ആഗ്രഹവും ഇത് സൂചിപ്പിക്കും.
ചുവപ്പ്
ശക്തി, ആരോഗ്യം, ഓജസ്സ് എന്നിവയുടെ നിറമായ ചുവപ്പ് തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും, ഉശിരുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ശുഭാപ്തി വിശ്വാസികളായ ഇവര്‍ ഒരിക്കലും വിരസത സഹിക്കില്ല. ഇവര്‍ അശ്രദ്ധരോ അന്തര്‍മുഖരോ ആയിരിക്കില്ല. അതിനാല്‍ ചിലപ്പോള്‍ സ്വന്തം പോരായ്മകളെ കുറിച്ച് അജ്ഞരായിരിക്കും. അതിനാല്‍ അവര്‍ക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല മറ്റുള്ളവരുടെ എന്ത് തെറ്റ് കണ്ടാലും കുറ്റപ്പെടുത്തും.