Latest Updates
-
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
കൈത്തണ്ടയിലെ ഈ രേഖ ഒരു സൂചനയാണ്
കൈത്തണ്ടയിലെ ഈ രേഖ ഒരു സൂചനയാണ്
കൈ രേഖാ ശാസ്ത്രം പണ്ടുകാലം മുതലേ പലരും വിശ്വസിച്ചു പോരുന്ന ഒന്നാണ്. ശാസ്ത്ര ശാഖയായി അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് ഇതെന്നു വേണം, പറയാന്‍.
കയ്യില്‍ പല രേഖകളുമുണ്ട്. ഒരാളുടെ കൈ രേഖ പോലെയാകില്ല, അടുത്തയാളുടെ കൈരേഖ. രേഖകള്‍ അനുസരിച്ചു പല കാര്യങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.
കൈക്കുള്ളിലെ രേഖ മാത്രമല്ല, കൈത്തണ്ടയിലെ രേഖകളും പറയുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും ബ്രേസ്ലെറ്റ് രേഖ. കൈപ്പത്തിയുടെ തൊട്ടു താഴെയായി കൈ മലര്‍ത്തിപ്പിടിച്ചാല്‍ കാണുന്ന രേഖയാണിത്. ഇതു വിശദീകരിയ്ക്കുന്ന കാര്യങ്ങളും പലതാണ്.
സ്ത്രീകളുടേയും പുരുഷന്മാരുടേയും ഈ പ്രത്യേക ലൈന്‍ നോക്കി ഫലം പറയുന്നതും വ്യത്യസ്തമായിരിയ്ക്കും. ആരോഗ്യസ്ഥിതി, സാമ്പത്തികം തുടങ്ങിയ പല കാര്യങ്ങളും ഇത്തരം രേഖകള്‍ വെളിപ്പെടുത്തുന്നു.

ഒരു ബ്രേസ്ലെറ്റ് ലൈന്‍
പുരുഷന്മാരുടെ കയ്യില്‍ ഒരു ബ്രേസ്ലെറ്റ് ലൈന്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഇത് നല്ല ആരോഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ശാരീരികമായും മാനസികമായും നല്ല ചുറുചുറുക്കുള്ള പുരുഷന്മാരെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

രണ്ടെണ്ണമാണെങ്കില്‍
ഇത്തരം ലൈന്‍ രണ്ടെണ്ണമാണെങ്കില്‍ ഇത്തരം പുരുഷന്മാര് സാമ്പത്തികമായി മുന്‍പന്തിയിലാകും എന്ന സൂചനയാണ് നല്‍കുന്നത്. പൊതുവേ സന്തോഷകരമായിരിയ്ക്കും, ഇത്തരക്കാരുടെ ജീവിതം.

മൂന്നു ലൈന്‍
മൂന്നു ലൈന്‍ ഇതേ രീതിയില്‍ കാണപ്പെടുകയാണെങ്കില്‍ ഇവര്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്ത്ഥതയുള്ളവരാണെന്നു വേണം, പറയാന്‍. വളരെയേറെ താല്പര്യത്തോടെ ജീവിതത്തെ സമീപിയ്ക്കുന്നവരുമാണിവര്.

നാലു വരകളും
നാലു വരകളും ഈ രീതിയില്‍ കാണുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക ജീവിതത്തിലെ പ്രശ്നങ്ങള്‍ നേരിടാന്‍ സാധിയ്ക്കും. ഇതിനുള്ള ധൈര്യമുണ്ടാകും. കുടുംബത്തോട് സ്നേഹവും അടുപ്പവും ഉള്ളവരുമാകും.

നേര്‍രേഖയാണെങ്കില്‍
ബ്രേസ്ലൈറ്റ് ലൈന്‍ വളയാതെ നേര്‍രേഖയാണെങ്കില്‍ ഇത് നല്ല ആരോഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല.

വളഞ്ഞുള്ള ബ്രേസ്ലെററ് ലൈന്‍
വളഞ്ഞുള്ള ബ്രേസ്ലെററ് ലൈന്‍ ആരോഗ്യപരമയും മാനസികമായും ഉള്ള പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര നല്ലതാകില്ല.



Click it and Unblock the Notifications
