Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ നടുവിരല് നഖത്തില് ചന്ദ്രക്കലയെങ്കില്
നിങ്ങളുടെ നടുവിരലില് ചന്ദ്രക്കലയെങ്കില്
നമ്മുടെ നഖം ആകൃതിയിലും നിറത്തിലും തരത്തിലുമെല്ലാം വ്യത്യസ്തമായിരിയ്ക്കും. നഖത്തില് പല തരത്തിലെ അടയാളങ്ങളും മാര്ക്കുകളും കാണുകയും ചെയ്യാം.
നഖത്തില് തൊലിയോടു ചേര്ന്നുള്ള ഭാഗത്ത് വെളുത്ത നിറത്തിലെ ചന്ദ്രക്കല പോലുളള അടയാളം മിക്കവാറും പേരുടെ കയ്യിലുണ്ടാകും. ഇതില്ലാത്തവരും ഉണ്ടാകും. ഈ ഭാഗത്ത് നഖത്തിന് ഏറെ കട്ടി കുറഞ്ഞിരിയ്ക്കുകയും ചെയ്യും.
ല്യുണൂല എന്നറിയപ്പെടുന്ന ഈ ഭാഗം വിരലില് ഉണ്ടെങ്കില് കോടി വസ്ത്രം ലഭിയ്ക്കും എന്നൊക്കെ പഴമക്കാര് പറയാറുണ്ട്. ഇത്തരം വിശ്വാസങ്ങള്ക്കു പുറമെ ആരോഗ്യപരമായ പല വാസ്തവങ്ങളും ഇത്തരം അടയാളം സൂചിപ്പിയ്ക്കുന്നുമുണ്ട്.
ഈ ചന്ദ്രക്കല അടയാളം ഏതെല്ലാം നഖങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നതനുസരിച്ചു വ്യത്യസ്ത ഫലങ്ങളുമുണ്ടാകുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ

തള്ള വിരലിലാണ് ഇത്തരം അടയാളമെങ്കില്
തള്ള വിരലിലാണ് ഇത്തരം അടയാളമെങ്കില് നല്ലതാണ് എന്നാണു പൊതുവേ പറയുക. നല്ല വാര്ത്തകള് കേള്ക്കാനാകും എന്നാണ് ഇതിന്റെ സൂചന. ഇത്തരം അടയാളം തള്ള വിരലില് എങ്കില് ജീവിതത്തില് ലക്ഷ്യം നേടുമെന്ന സൂചനയും നല്കുന്നു.

ചൂണ്ടുവിരലിലാണ് ചന്ദ്രക്കല അടയാളമെങ്കില്
ചൂണ്ടുവിരലിലാണ് ചന്ദ്രക്കല അടയാളമെങ്കില് ജോലി, വിവാഹം തുടങ്ങിയ ശുഭകാര്യങ്ങളാണ് സൂചിപ്പിയ്ക്കുന്നത്. ജോലിയില്ലാത്തവര്ക്കു ലഭിയ്ക്കും

നടുവിരലിലെ ചന്ദ്രക്കല
നടുവിരലിലെ ചന്ദ്രക്കല അടയാളം ധനത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം അടയാളും സാമ്പത്തികമായ നേട്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇത്തരം അടയാളമെങ്കില് മെഷീനുകളുമായി ബന്ധപ്പെട്ട ജോലിയില് ശോഭിയ്ക്കുമെന്നതിന്റെ സൂചന കൂടിയാണ് നല്കുന്നത്.

മോതിര വിരലില്
മോതിര വിരലില് ഇത്തരം അടയാളമെങ്കില് ഇവര് സമൂഹത്തില് ഉയര്ന്ന സ്ഥാനം നേടും എന്നാണ് അര്ത്ഥമാക്കുന്നത്. ഇവരുടെ ജീവിതത്തില് എല്ലാ സുഖ സൗകര്യങ്ങളും ലഭിയ്ക്കുകയും ചെയ്യും. പൊതുവേ നല്ല ജീവിതമാകുമെന്ന് അര്്ത്ഥമാക്കുന്നു ഇത്.

ചെറുവിരലിലാണ് ഇത്തരം ചന്ദ്രക്കല
ചെറുവിരലിലാണ് ഇത്തരം ചന്ദ്രക്കല അടയാളമെങ്കില് അത്ര നല്ല സൂചനയല്ല, നല്കുന്നത്. ധന നഷ്ടമാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

നഖത്തിന്റെ പകുതി വരത്തക്ക വിധത്തില്
നഖത്തിന്റെ പകുതി വരത്തക്ക വിധത്തില് വലുതാണ് ഇതെങ്കില് നല്ല സൂചനയല്ല, നല്കുന്നത്. ഇത് ഏതെങ്കിലും ചീത്ത വാര്ത്ത കേള്ക്കുമെന്നതിന്റെ സൂചനയാണ് നല്കുന്നത്.

ചൈനീസ് ചികിത്സാ ശാസ്ത്രം
ചൈനീസ് ചികിത്സാ ശാസ്ത്രം അനുസരിച്ച് കയ്യില് ഇത്തരം അടയാളമെങ്കില് ഇത് ബ്ലഡ് സര്കുലേഷന് കുറവാണെന്നും ഹൃദയ പ്രശ്നങ്ങള് ഉണ്ടാകുമെന്നുമാണ് സൂചന നല്കുന്നത്.



Click it and Unblock the Notifications
