Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ നടക്കുന്നത്...
ഓര്‍ഗാസം ലൈംഗിക സുഖത്തിന്റെ പാരമ്യതയെയാണ് കാണിയ്ക്കുന്നതെന്നു പറയാം. പുരുഷനെങ്കിലും സ്ത്രിയ്ക്കെങ്കിലും. പൊതുവേ ഓര്‍ഗാസം എന്ന വാക്ക് സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടതുമാണ്.
ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ശാരീരികം മാത്രമല്ല, ഇത്തരം മാറ്റങ്ങള്‍. തലച്ചോറുള്‍പ്പെടെ പല അവയവങ്ങളിലും പല മാറ്റങ്ങളും വരുന്നുണ്ട്.
ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ സംഭവിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച്, ശാരീരിക പ്രക്രിയകളെക്കുറിച്ച് അറിയൂ, സെക്സിനു തയ്യാറാകുമ്പോള്‍ മുതല്‍ ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ വരെയുള്ള ചിലത്.

സ്ത്രീയ്ക്ക്
സ്ത്രീയ്ക്ക് സെക്ഷ്വല്‍ അറൗസര്, അതായത് ശാരീരിക ഉത്തേജനമുണ്ടാകുമ്പോള്‍ ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കുന്നു. ശ്വാസോച്ഛാസ ഗതിയും വര്‍ദ്ധിയ്ക്കുന്നു. മസിലുകള്‍ മുറുകുന്നു.

മാറിട വലിപ്പം
മാറിട വലിപ്പം വര്‍ദ്ധിയ്ക്കും, നിപ്പിളുകള്‍ ഉത്തേജിതമാകും. ചില സ്ത്രീകളുടെ മുഖത്തും കഴുത്തിലും നെഞ്ചിലുമെല്ലാം രക്തപ്രവാഹം വര്‍ദ്ധിച്ചു ചുവന്ന നിറമാകും. ക്ലിറ്റോറിസ് വികസിയ്ക്കും.

വജൈനല്‍
സെക്സിന് തയ്യാറാകുമ്പോള്‍ സ്ത്രീ ശരീരത്തില്‍ വജൈനല്‍ സ്രവമുണ്ടാകുന്നു. സെക്സിന് ലൂബ്രിക്കന്റായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണിത്.

പെല്‍വിക്
പെല്‍വിക് ഏരിയയിലേയ്ക്ക് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതു കാരണം ലേബിയയും വജൈനല്‍ വലിപ്പവും വര്‍ദ്ധിയ്ക്കുന്നു. ഇതെല്ലാം കൂടുതല്‍ സെന്സേഷന് ശരീരത്തെ സഹായിക്കുന്നു.

ഓര്‍ഗാസം സംഭവിക്കുമ്പോള്‍
ഓര്‍ഗാസം സംഭവിക്കുമ്പോള്‍ ചര്‍മവും മസിലുകളുമെല്ലാം ചുരുങ്ങുന്നു. ബിപിയും ശ്വാസഗതിയുമെല്ലാം വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ് ചെയ്യുന്നത്.

ഓര്‍ഗാസ സമയത്ത്
ഓര്‍ഗാസ സമയത്ത് വജൈനയുടെ പുറംഭാഗത്തും യൂട്രസിലും ഏനസിലുമെല്ലാം മസില് ചലനങ്ങള്‍, അതായത് മസില് വികസിയ്ക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. പുരുഷ ബീജത്തെ സ്വീകരിയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഇത്തരം ചലനങ്ങള്‍ക്കുണ്ട്. പ്രത്യു്ല്പാദനം നടക്കാന്‍ വേണ്ടിയുള്ള പ്രക്രിയയെന്നു പറയാം. ചെറിയ ഓര്‍ഗാസമെങ്കില്‍ 3-5 പള്‍സ് വരെ സംഭവിയ്ക്കാം. തീവ്രതയേറിയതെങ്കില് 10-15 വരെയും.

ഓര്‍ഗാസ ശേഷം
ഓര്‍ഗാസ ശേഷം വജൈനയില്‍ വീണ്ടും മാറ്റമുണ്ടാകുന്നു. യൂട്രസ്, ലേബിയ,ക്ലിറ്റോറിസ് എന്നിവയെല്ലാം പൂര്‍വ അവസ്ഥയിലേയ്ക്കു മാറുന്നു. ചില സ്ത്രീകള്‍ക്ക് വീണ്ടും ഉത്തേജനമുണ്ടായി ഓര്ഗാസത്തിലെത്താനും സാധിയ്ക്കുന്നു.



Click it and Unblock the Notifications