Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
നഖം നോക്കിയാല്‍ പെണ്ണിന്റെ ഉള്ളറിയാം
മുഖം നോക്കി ലക്ഷണം പറയുന്നത് നമുക്കറിയാം, കൈനോക്കിയും ഇത്തരം ലക്ഷണങ്ങള്‍ പല കൈനോട്ടക്കാരും പറയുന്നുണ്ട്. മുഖ ലക്ഷണ ശാസ്ത്രം, കൈരേഖാ ശാസ്ത്രം എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എത്രയൊക്കെ വിശ്വാസമില്ലെന്ന് പറഞ്ഞാലും കേള്ക്കാവനുള്ള ഇഷ്ടം കൊണ്ടെങ്കിലും പലരും ഇതിന് വേണ്ടി സമയം കണ്ടെത്താറുണ്ട്.
നമ്മുടെ ഭാവിയും വര്‍ത്തമാനവും കഴിഞ്ഞ ജന്മവും എല്ലാം ഒരാള്‍ നമ്മുടെ മുഖവും കൈയ്യും നോക്കി പറയുന്നത് വളരെ വലിയ കാര്യം തന്നെയാണ്. അത് സത്യമോ അല്ലാതേയോ ആയിക്കോട്ടെ എങ്കിലും പലരും വിശ്വാസത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല.
കൈനോക്കുമ്പോള്‍ ആണിന്റെ വലം കൈയ്യും പെണ്ണിന്റെ ഇടം കൈയ്യും ആണ് നോക്കാറുള്ളത്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ വളരെ വലിയ വിശ്വാസത്തോടെ തന്നെയാണ് പലരും ചെയ്യാറുള്ളതും. അതുപോലെ തന്നെയാണ് ഇത്തരത്തില്‍ നഖം നോക്കിയും ആളുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇവിടെ പെണ്ണിന്റെ നഖം നോക്കിയാണ് നമുക്ക് ചിലത് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പെണ്ണിന്റെ ഉള്ളറിയാന്‍ അവളുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാന്‍ ഇനി നഖം നോക്കിയാല്‍ മതി. നഖം നോക്കി എന്തൊക്കെ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം.

നീണ്ട നഖമാണോ
നിങ്ങളുടെ ഭാര്യയുടെ അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിന്റെ നഖം നീണ്ടതാണോ? എന്നാല്‍ ശാസ്ത്രം പറയുന്നത് അവള് വളരെയധികം റൊമാന്റിക് ആയിരിക്കും എന്നതാണ്. പലപ്പോഴും നിങ്ങള്‍ വിചാരിക്കാത്ത രീതിയില്‍ സര്‍പ്രൈസ് നല്‍കുന്നതിനും വളരെയധികം ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും. മാത്രമല്ല ഏത് കാര്യത്തിനും വളരെയധികം പെര്ഫക്ഷന് ആഗ്രഹിക്കുന്നവരായിരിക്കും. ഏതൊരാള്‍ക്കും നിങ്ങളെ ഇഷ്ടപ്പെടുന്നു. നിങ്ങളിലെ ചീത്ത സ്വഭാവം പോലും പലപ്പോഴും നിങ്ങളില്‍ അനുഗ്രഹമായാണ് ഫലിക്കുക.

വശം പരന്ന നഖം
നിങ്ങളുടെ നഖം വശം പരന്ന രീതിയില്‍ ഉള്ളതാണോ? എങ്കില്‍ ഇവരെ അല്പം സൂക്ഷിക്കണം. കാരണം ദേഷ്യം എപ്പോഴും ഇവരുടെ കൂടപ്പിറപ്പ് ആയിരിക്കും. മാത്രമല്ല എന്തൊക്കെ ദേഷ്യമുണ്ടെങ്കിലും അത് മാറാന്‍ അധികം സമയം വേണ്ട എന്നതാണ് മറ്റൊരു കാര്യം. ആഴത്തില്‍ ചിന്തിക്കുന്നവരായിരിക്കും ഇവര്‍. ഏത് കാര്യത്തിനും നേരേ വാ നേരേ പോ എന്ന പ്രകൃതക്കാരായിരിക്കും എന്ന കാര്യവും ഇവരെ സ്പെഷ്യലാക്കുന്നുണ്ട്. ജീവന് വരെ അപകടത്തിലാകുന്ന കാര്യത്തിലാണെങ്കില്‍ പോലും നുണ പറയാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവുകയില്ല. മറ്റുള്ളവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നതിലുപരി നിങ്ങള്‍ക്ക് പറയാന്‍ ഉള്ള കാര്യങ്ങളായിരിക്കും നിങ്ങള്‍ പറയുന്നത്.

വട്ടത്തില്‍ നഖമുള്ളവര്‍
നിങ്ങളുടെ നഖത്തിന്റെ ആകൃതി വട്ടത്തിലാണോ? എന്നാല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റ് ആയിരിക്കും. എപ്പോഴും സ്വയം സന്തോഷിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുക. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വളരെയധികം പരാജയമായിരിക്കും. അതിലുപരി നിങ്ങളേക്കാള്‍ നല്ലൊരു വ്യക്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിടുക്കം നിങ്ങളെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. സാമ്പത്തികപരമായി നല്ല ജീവിതം ഇവര്‍ക്ക് ലഭിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം.

ചതുരാകൃതിയിലുള്ള നഖം
നിങ്ങളുടെ ഫ്രണ്ടിന്റെ അല്ലെങ്കില്‍ ഭാര്യയുടെ കാമുകിയുടെ എല്ലാം നഖം ചതുരാകൃതിയില്‍ ആണോ? എന്നാല്‍ ഇവര്‍ വളരെയധികം ധൈര്യ ശാലികള്‍ ആയിരിക്കും. എത്ര വലിയ വെല്ലുവിളി ആണെങ്കില്‍ പോലും അതിനെ ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും എപ്പോഴും കഴിയുന്നു. ഇവരില്‍ ഒരു പോസിറ്റീവ് എനര്‍ജി എപ്പോഴും നിലനില്ക്കുന്നു.

ത്രികോണാകൃതിയില്‍ നഖം
നിങ്ങളുടെ നഖത്തിന്റെ ആകൃതി ത്രികോണാകൃതിയില്‍ ആണോ? വളരെയധികം ബ്രില്ല്യന്റ് ആയി പെരുമാറുന്നവരായിരിക്കും ഇവര്‍. സാഹചര്യമനുസരിച്ച് പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പുതിയ ഐഡിയകളും മറ്റും മുന്നോട്ട് കൊണ്ട് വരുന്നതിന് ഇവരെ കഴിഞ്ഞേ ആളുള്ളൂ എന്ന് തന്നെ പറയേണ്ടി വരും. മറ്റുള്ളവര്‍ പലപ്പോഴും നിങ്ങളോട് സ്നേഹത്തോടെ തന്നെ ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.

ബദാമിന്റെ ആകൃതിയില്‍
ബദാമിന്റെ ആകൃതിയാണ് നിങ്ങളുടെ നഖത്തിനെങ്കില് നിങ്ങള്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയായിരിക്കും. എപ്പോഴും നല്ലതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. ഏത് പ്രതിസന്ധി ഘട്ടത്തേയും വളരെയധികം തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പോസിറ്റീവ് എനര്‍ജി തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.

വാളു പോലുള്ള നഖം
വാളുപോലുള്ള നഖം ഉണ്ടെങ്കില്‍ അവര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് വരെ ഇവര്‍ കഠിനാധ്വാനം ചെയ്ത് കൊണ്ടേ ഇരിക്കുന്നു. ഇവരുടേതായ കംഫര്‍ട്ട് സോണില്‍ തന്നെ ജീവിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ആഗ്രഹങ്ങളാണ് പലപ്പോഴും ഇവരെ ജീവിതത്തില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള താഴ്ചയും ഇവരെ ബാധിക്കുകയില്ല.



Click it and Unblock the Notifications