Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
നിങ്ങളുടെ കയ്യില്‍ ട്രയാംഗിള്‍ ഉണ്ടോ, എങ്കില്‍....
നിങ്ങളുടെ കയ്യില്‍ ട്രയാംഗിള്‍ ഉണ്ടോ, എങ്കില്‍....
നമ്മുടെ ഒരോരുത്തരുടേയും കയ്യുകളിലെ രേഖങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇവിടെയാണ് ഹസ്തരേഖാ ശാസ്ത്രത്തിന് പ്രാധാന്യമേറുന്നത്.
കയ്യിലെ രേഖങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം നടത്തി കാലങ്ങള്‍ക്കു മുന്‍പു മുതല്‍ ഇപ്പോള്‍ വരെ പിന്തുടര്ന്നു വരുന്ന ഒരു രീതിയാണിത്. ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വസിയ്ക്കുന്നവരുണ്ട്. ഇതു വെറുതെ രസത്തിനു വേണ്ടി പരീക്ഷിയ്ക്കുന്നവരുമുണ്ട്.
നമ്മുടെ കയ്യില്‍ രേഖകള്‍ മാത്രമല്ല, പല വ്യത്യസ്ത ആകൃതിയിലെ അടയാളങ്ങളും കാണാം. ഇവ പലപ്പോഴും സൂക്ഷിച്ചു നോക്കിയാലേ കാണുകയുമുള്ളൂ. എല്ലാവരുടെ കയ്യിലും ഇതുണ്ടാകണമെന്നുമില്ല.
കയ്യില്‍ ചിലര്‍ക്കെങ്കിലും ത്രികോണാകൃതിയില്‍ അടയാളം, അഥവാ രേഖകള്‍ ഇതേ ആകൃതിയില്‍ സന്ധിയ്ക്കുന്നതു കാണാം. ഇത് പലരിലും പല സ്ഥലങ്ങളിലായിരിയ്ക്കും. ഇതു വിവരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

മൗണ്ട് ഓഫ് വീനസ്
മൗണ്ട് ഓഫ് വീനസ് എന്നറിയപ്പെടുന്ന കയ്യിന്റെ ഭാഗത്തുള്ള വലിയ ത്രികോണാകൃതി അഥവാ ട്രയാംഗിള്‍ വിശാല ഹൃദയമുള്ള ആളെ സൂചിപ്പിയ്ക്കുന്നു. വളരെ ലാളിത്യമുള്ള വ്യക്തിയായിരിയ്ക്കും. പ്രണയത്തില്‍ സെന്റിമെന്റലായ ഇവര്‍ ഉയര്‍ന്ന നിലവാരത്തിലെ ജീവിതം നയിക്കുകയും ചെയ്യും. എന്നാല്‍ ട്രയാംഗിളാണ്, അതേ സമയം അത്ര കറക്ടുമല്ല എന്ന രീതിയിലെ ആകൃതിയെങ്കില്‍ അനശ്വര പ്രണയത്തെ സൂചിപ്പിയ്ക്കുന്നു.

മൗണ്ട് ഓഫ് മാര്‍സ്
മൗണ്ട് ഓഫ് മാര്‍സ് എന്ന ഭാഗത്തെ ഈ ട്രയാംഗിള്‍ നല്ല ധൈര്യമുള്ള, പോരാളിയായ, അതേ സമയം ക്ഷമാശീലമുള്ളയാളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ അത്ര വ്യക്തമല്ലാത്ത ട്രയാംഗിളെങ്കില് ഭീരുവിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

മൗണ്ട് ഓഫ് ജുപ്പീറ്റര്‍
മൗണ്ട് ഓഫ് ജുപ്പീറ്റര്‍ എന്ന ഭാഗത്തുള്ള ട്രയാംഗിള്‍ നയതന്ത്ര ശാലിയായ ഒരാളെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സ്വന്തം വളര്‍ച്ചയ്ക്കു കൂടുതലായി ആഗ്രഹിയ്ക്കുന്ന ശ്രമിയ്ക്കുന്ന തരക്കാര്‍. എന്നാല്‍ ഇത് അല്പം സ്ഥാനം തെറ്റിയാണെങ്കില്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമായ വ്യക്തിയെ സൂചിപ്പിയ്ക്കുന്നു.

മൗണ്ട് ഓഫ് സാറ്റേണ്‍
മൗണ്ട് ഓഫ് സാറ്റേണ്‍ എന്ന ഭാഗത്തുള്ള ട്രയാംഗിള്‍ വിശ്വസിയ്ക്കാവുന്ന, ആകര്‍ഷകത്വമുള്ള വ്യക്തിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ സ്ഥാനം മാറിയോ വ്യക്തമോ അല്ലെങ്കില്‍ ചതിയരും വിശ്വസിയ്ക്കാന്‍ കഴിയാത്തവരും.

മൗണ്ട് ഓഫ് സണ്‍
മൗണ്ട് ഓഫ് സണ്‍ എന്ന ഭാഗത്തുള്ള ട്രയാംഗിള്‍ മതപരമായ കാര്യങ്ങളില്‍ വിശ്വസിയ്ക്കുന്ന, മറ്റുള്ളവരുടെ നന്മ ആഗ്രഹിയ്ക്കുന്നവരെ സൂചിപ്പിയ്ക്കുന്നു. എന്നാല്‍ ഇത് സ്ഥാന മാറിയോ വ്യക്തമോ അല്ലെങ്കില്‍ ജീവിതത്തില്‍ വളരെ അപൂര്‍വമായി വിജയിക്കുന്ന, സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന വ്യക്തിയെയാണ് സൂചിപ്പിയ്ക്കുന്നത്.

മൗണ്ട് ഓഫ് മാര്‍സ്
മൗണ്ട് ഓഫ് മാര്‍സ് എന്ന സ്ഥലത്താണ് ട്രയാംഗിള്‍ എങ്കില്‍ ഇത് ശാസ്ത്രജ്ഞനായി വിജയിക്കാന്‍ സാധിയ്ക്കുന്ന വ്യക്തിയെ സൂചിപ്പിയ്ക്കുന്നു. ജീവിതത്തില്‍ വിജയം നേടുമെന്നും ഇതു സൂചിപ്പിയ്ക്കുന്നു. ആയുര്‍രേഖ അഥവാ ലൈഫ് ലൈനിലാണ് ഇത്തരം അടയാളമെങ്കില്‍ ഇത് ദീര്‍ഘായുസ് സൂചിപ്പിയ്ക്കുന്നു.

ഹെഡ്ലൈനില്
ഹെഡ്ലൈനില് ഇത്തരം ട്രയാംഗിളെങ്കില് വളരെ ബുദ്ധിമാനായ ഒരാളെ സൂചിപ്പിയ്ക്കുന്നു. നല്ല വിദ്യാഭ്യാസ സൂചനയും ഇതു നല്കുന്നു. അതേ സമയം ഇത്തരം ട്രയാംഗിള്‍ ഫേറ്റ് ലൈനിലാണെങ്കില്‍ ദുര്ഭാഗ്യവും പരാജയവുമാണ് ഫലം.

വിവാഹരേഖ
വിവാഹരേഖ അഥവാ മാര്യേജ് ലൈനിലാണ് ഇത്തരം ട്രയാംഗിള്‍ എങ്കില്‍ ഇത് വിവാഹത്തിലേയും വിവാഹ ജീവിതത്തിലേയും പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഇത്തരക്കാര്‍ക്ക് വിജയസാധ്യത കുറവാണ്. അതേ സമയം കയ്യില്‍ ചന്ദ്രന്റെ സ്ഥാനത് ഇത്തരം ട്രയാംഗിള്‍ എങ്കില്‍ ഇത് വിദേശ ഭാഗ്യം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ലൈഫ് ലൈന്‍, ഹെഡ് ലൈന്‍
ലൈഫ് ലൈന്‍, ഹെഡ് ലൈന്‍ എന്നിവിടങ്ങളിലാണ് ഇത്തരം രേഖയെങ്കില്‍ ഇത് വളരെ നല്ലതാണെന്നാണ് വിശ്വാസം. ഇത് ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. ഹെല്‍ത്ത് ലൈന്‍, ഹൈഡ് ലൈന്‍ എന്നിവിടങ്ങളില്‍ രൂപപ്പെടുന്നവ ബുദ്ധിയുടെ സൂചന നല്കുന്നു.

ഹെല്‍ത്ത് ലൈന്‍, ലൈഫ് ലൈന്‍
ഹെല്‍ത്ത് ലൈന്‍, ലൈഫ് ലൈന്‍ എന്നിവിടെയാണ് ഈ അടയാളമെങ്കില്‍ ഇത് സമൂഹത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നയാളെ സൂചിപ്പിയ്ക്കുന്നു. അതേ സമയം ട്രയാംഗിളിന്റെ രേഖകള്‍ മുറിഞ്ഞതെങ്കില്‍ സ്വാര്‍ത്ഥനായ, വസ്തുവകകളോട് താല്പര്യമുള്ളയാളെ സൂചിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
