For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരിന്റെ അവസാന അക്ഷരം പറയും രഹസ്യം

പേരിന്റെ അവസാന അക്ഷരം പറയും രഹസ്യം

|

പേര് വെറും പേരല്ല, അതു നമ്മെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്. പേരിലും ഭാഗ്യനിര്‍ഭാഗ്യങ്ങളുണ്ടെന്നാണ് വിശ്വാസവും. ഇതുകൊണ്ടുതന്നെയാണ് കുഞ്ഞിനു വരെ പേരിടുന്ന കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിയ്ക്കുന്നതും.

പേര് നമ്മെ കുറിച്ചു വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. ഇതിലെ ഓരോ അക്ഷരങ്ങളും വെളിപ്പെടുത്തുന്ന പലതുമുണ്ട്. ഇതുപോലെയാണ് പേരിന്റെ ആദ്യാക്ഷരങ്ങളും.

എന്നാല്‍ പേരിന്റെ ആദ്യാക്ഷരങ്ങള്‍ മാത്രമല്ല, അവസാനത്തെ അക്ഷരങ്ങളും നമ്മെക്കുറിച്ചു, നമ്മുടെ വ്യക്തിത്വത്തെ കുറിച്ചു വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട് ഇതെക്കുറിച്ചൂ കൂടുതലറിയൂ,

A

A

എ എന്ന അക്ഷരമാണ് ഒരാളുടെ പേരിന്റെ അവസാന അക്ഷരമെങ്കില്‍ ദയയും കരുണയുമുള്ള തരക്കാാരാകും. മറ്റുള്ളവരോട് സഹതാപം തോന്നുന്ന തരക്കാരും. നല്ല നേതൃഗുണമുള്ള ഇവര്‍ ജീവിതത്തില്‍ ആഗ്രഹിയ്ക്കുന്ന കാര്യത്തിനു വേണ്ടി ഉറച്ചു നില്‍ക്കുന്നവരാകും. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ തങ്ങളെ സ്വാധീനിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കില്ല.

A

A

പെട്ടെന്നു തന്നെ പ്രണയത്തില്‍ വീഴുന്ന തരക്കാരല്ല, ഇക്കൂട്ടര്‍. എന്നാല്‍ പ്രണയിച്ചാല്‍ അങ്ങേയറ്റം പ്രണയിക്കുന്നവരുമാണ്. കുടുംബത്തിന്റെ ഇഷ്ടങ്ങളും ആവശ്യങ്ങളും മറ്റേതിനേക്കാളും മുന്‍പില്‍ വയ്ക്കുന്നവരാണ് എ എന്ന പേരില്‍ പേര് അവസാനിയ്ക്കുന്നവര്‍.

E

E

ഇ എന്ന അക്ഷരത്തിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ മാന്യതയുള്ള, ശുഭാപ്തി വിശ്വാസമുള്ളവരെന്നാണ് അര്‍ത്ഥം. മറ്റുള്ളവരേക്കാള്‍ ഏറെ പക്വതയുള്ളവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാകാത്ത ഇവര്‍ക്ക് തങ്ങളുടെ കഴിവിനേയും കഴിവു കേടിനേയും കുറിച്ചു വ്യക്തമായ ധാരണയുണ്ടാകും. ഡ്രാമ ടൈപ്പ് സ്വഭാവത്തില്‍, അതായത് അഭിനയിക്കുന്ന പ്രകൃതത്തില്‍ താല്‍പര്യമില്ലാത്തവര്‍. തങ്ങള്‍ എന്താണോ അതായിരിയ്ക്കും അവര്‍.

L, H

L, H

എല്‍, എച്ച് എന്നീ അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ വിശ്വസ്തരായവര്‍ എന്നു വേണം, പറയാന്‍. ഇവര്‍ പറഞ്ഞ വാക്ക് എന്തു വില കൊടുത്തും പാലിയ്ക്കുന്നവരാണ്. കഴിയാത്ത കാര്യങ്ങള്‍ വാക്കു കൊടുക്കാറുമില്ല. വാക്കു പാലിയ്ക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു കൊണ്ടു തന്നെ മറ്റുള്ളവര്‍ ഇവരെ ബഹുമാനിയ്ക്കുകയും ചെയ്യുന്നു.

I

I

ഐ എന്ന അക്ഷരത്തിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ ഇത്തരക്കാര്‍ ആകര്‍ഷണമുള്ളവരാണ്. മറ്റുള്ളവര്‍ ഇവരിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക ആകര്‍ഷകത്വമുള്ള വ്യക്തിത്വമാണ് ഇവരുടേത് എന്നു വേണം, പറയാന്‍. കരിയറിനും പണത്തിനും പ്രാധാന്യം നല്‍കുന്ന പ്രകൃതക്കാര്‍ കൂടിയാണ് ഇവര്‍.

O

O

ഒ എന്ന അക്ഷരത്തിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ ഇവര്‍ പ്രത്യേകതയുള്ള പേരുകാരാകും. ഇതുപോലെ പ്രത്യേകതയുള്ള വ്യക്തിത്വമുള്ളവരും. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഇവര്‍ ഒരു ആള്‍ക്കൂട്ടത്തില്‍ പെട്ടെന്നു തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്ന പ്രകൃതക്കാരാണ്.

N, M

N, M

എന്‍, എം എന്നീ അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ ഇവര്‍ ആകര്‍ഷകത്വമുള്ളവരാണ്. എല്ലാ കാര്യങ്ങളിലും വൃത്തിയും വെടിപ്പും പാലിയ്ക്കുന്നവരുമാണ് ഇവര്‍. ചിട്ടയായി കാര്യങ്ങള്‍ ചെയ്യുന്നവര്‍. സമയത്തിന്റെ വില അറിയാവുന്ന ഇവര്‍ സമയം സൂക്ഷിച്ച്, പാഴാക്കതെ ചെലവാക്കും. ആദ്യ കാഴ്ചയില്‍ തന്നെ കാണുന്നവരെ ആകര്‍ഷിയ്ക്കാന്‍ തക്ക ആകര്‍ഷണമുള്ളവരാകും, ഇവര്‍.

R,S

R,S

ആര്‍, എസ് എന്നീ അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ ഇവര്‍ സ്റ്റൈല്‍ ഐക്കണ്‍ എന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ഫാഷന്‍ കാര്യങ്ങളില്‍ മിടുക്കരായ ഇവരുടെ ഈ കഴിവ് മറ്റുള്ളവരില്‍ അസൂയ ജനിപ്പിയ്ക്കാന്‍ തക്ക ഒന്നായിരിയ്ക്കും. നല്ല ഡ്രസിംഗ് സെന്‍സുള്ള ഇവര്‍ക്കു മൃഗങ്ങളോടും പൊതുവെ താല്‍പര്യമുണ്ടാകും.

Y, T

Y, T

വൈ, ടി എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ അവസാനിയ്ക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് നല്ലതു പോലെ ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്. ഇതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് ഇവരോടു സംസാരിയ്ക്കാന്‍ താല്‍പര്യമേറുകയും ചെയ്യും. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ള കൂട്ടരാണ് ഇവര്‍. ഇത് ഇവരുടെ പ്രത്യേകതയെന്നു പറയാം. അതായത് നടക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള തോന്നല്‍ ഇവര്‍ക്കുണ്ടാകും.

ഇവിടെ കൊടുക്കാത്ത അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍

ഇവിടെ കൊടുക്കാത്ത അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍

ഇത്തരം അക്ഷരങ്ങളില്ല, ഇവിടെ കൊടുക്കാത്ത അക്ഷരങ്ങളിലാണ് പേര് അവസാനിയ്ക്കുന്നതെങ്കില്‍ വ്യത്യസ്തമായ പേരിലുള്ളവരാകും. ഇവരുടെ വ്യക്തിത്വം അത്രകണ്ടു വിശദീകരിയ്ക്കാനും സാധ്യമല്ല.

Read more about: pulse
English summary

What Does The Last Alphabet Of Your Name Reveals About You

What Does The Last Alphabet Of Your Name Reveals About You,
Story first published: Thursday, July 19, 2018, 12:22 [IST]
X
Desktop Bottom Promotion